കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്ണായാല്‍ ഇങ്ങനെ വേണം... ഇന്ദുജയുടെ മാട്രിമോണിയല്‍ പരസ്യം സൂപ്പര്‍ഹിറ്റ്

  • By Soorya Chandran
Google Oneindia Malayalam News

ബെംഗളൂരു: പെണ്ണ് എന്നാല്‍ വിവാഹ കമ്പോളത്തിലെ വെറും ഒരു വില്‍പന ചരക്കല്ല. തങ്ങള്‍ക്ക് തങ്ങളുടേതായ വ്യക്തിത്വമുണ്ടെന്ന് സ്ത്രീകള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടിലാണ് ഇന്ദുജയുടെ വിവാഹ പരസ്യം ശ്രദ്ധേയമാകുന്നത്.

വീട്ടുകാര്‍ നല്‍കിയ വിവാഹ പരസ്യം ഒട്ടും ഇഷ്ടപ്പെടാതെ വന്നപ്പോഴാണ് ഇന്ദുജ സ്വന്തമായി ഒരു വിവാഹപരസ്യം തയ്യാറാക്കിയത്. മാരി.ഇന്ദുജ.കോം(marry.indhuja.com) എന്ന പേരില്‍ തയ്യാറാക്കിയ മാട്രിമോണിയല്‍ സിവി ആണ് ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകച്ചെ ചര്‍ച്ച.

Indhuja Website

ഇന്ദുജ കെ അല്ലെങ്കില്‍ ഇന്ദുജ പിള്ള, അല്ലെങ്കില്‍ ഐകെ എന്നാണ് ഈ പെണ്‍കുട്ടി തന്നെ വിശേഷിപ്പിക്കുന്നത്. തന്നെ കുറിച്ച് ഇവര്‍ നല്‍കുന്ന വിശദീകരണങ്ങള്‍ ഒരേസമയം രസകരവും ആണ്‍മേധാവിത്വത്തിനെതിരെയുള്ള ചാട്ടുളികളും ആണ്.

താന്‍ ആണത്തമുളള ഒരു പെണ്‍കുട്ടിയാണെന്നാണ് ഇന്ദുജ അവകാശപ്പെടുന്നത്. പ്രായം 23 വയസ്സ്. 63 കിലോ ഭാരം. നിരീശ്വരവാദിയാണ്. സാംസ്‌കാരിക വ്യക്തിത്വം തമിഴ് ആണ്. ഇപ്പോള്‍ ബെംഗളൂരുവില്‍ ആണ് താമസം.

മദ്യപിക്കാറില്ല. പുകവലിയെ വെറുക്കുന്നു. വെജിറ്റേറിയന്‍ ആണ്, പക്ഷേ മുട്ടകഴിക്കും. ഭക്ഷണത്തോട് അത്രക്ക് ആര്‍ത്തിയൊന്നും ഇല്ല. ബാഡ്മിന്റണ്‍ കളിക്കും, പാട്ടുപാടും, ഡാന്‍സ് ചെയ്യും. ധാരാളിയോ ഷോപ്പിങ് ഭ്രമം ഉള്ള ആളോ ആല്ല. തനിക്ക് നീളന്‍ മുടിയും ഇല്ല.

തന്നെ കെട്ടാന്‍ പോകുന്ന ചെറുക്കനെ കുറിച്ചും ഇന്ദുജക്ക് ചില കാഴ്ചപ്പാടുകളുണ്ട്. താടിയുള്ള ആളാണെങ്കില്‍ നന്ന്. ജോലിയ വെറുക്കാതെ തനിക്ക് വേണ്ടി സമ്പാദിക്കുന്ന ഒരാളായിരിക്കണം. കുട്ടികളെ ഇഷ്ടമില്ലാത്ത ആളായാല്‍ നന്ന്. അരമണിക്കൂറെങ്കിലും ഒരു സംഭാഷണം നീട്ടിക്കൊണ്ടുപോകാന്‍ കഴിയണം.

എന്തായാലും ഇന്ദുജയുടെ ഈ മാട്രിമോണിയല്‍ സിവി ഇപ്പോള്‍ ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയായി കഴിഞ്ഞു. സ്ത്രീകളുടെ ലോകത്ത് നിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

English summary
A 'suitable boy' for a 'tomboy, dorky' woman: wedding wish goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X