Get Updates
Get notified of breaking news, exclusive insights, and must-see stories!

മാട്രിമോണിയൽ സൈറ്റിലൂടെ കണ്ടെത്തി; കല്യാണം കഴിഞ്ഞ് 6ാം മാസം ആ രഹസ്യം അറിഞ്ഞ യുവാവ് ഞെട്ടി

എന്നാല്‍ വിവാഹം കഴിച്ച് ജീവിതം മുന്നോട്ടുപോകുന്നതിന് ഇടയില്‍ ആണ് യുവാവ് ആ സത്യം തിരിച്ചറിയുന്നത്. ആറ് മാസത്തെ വിവാഹ ജീവിതം പിടച്ചുലയ്ക്കുന്ന ഞെട്ടിപ്പിക്കുന്ന ആ വിവരം...

marriage31

ആഗ്രഹിച്ച പോലെയുള്ള ജീവിത പങ്കാളിയെ കിട്ടണമെന്നത് ഏതൊരു ആള്‍ക്കും ആഗ്രഹമുള്ള കാര്യമായിരിക്കും. ചിലര്‍ തങ്ങള്‍ക്ക് ചേരുന്ന, ഇഷ്ടപ്പെടുന്ന ഒരേ സ്വഭാവമുള്ള ജീവിതത്തില്‍ ഒരുമിച്ചുണ്ടായാല്‍ രസകരമായിരിക്കും എന്നുതോന്നുന്ന ആളെ കണ്ടെത്തും ഒരുപക്ഷേ പ്രണയത്തിലൂടെയായിരിക്കും. അതുമല്ലെങ്കില്‍ മറ്റൊരു മാര്‍ഗമാണ് മാട്രിമോണിയല്‍ സൈറ്റുകള്‍.

അതില്‍ ആകുമ്പോള്‍ തങ്ങള്‍ക്ക് ചേര്‍ന്ന വ്യക്തിയെ കണ്ടെത്താനാവും..അങ്ങനെ വളരെ സ്വപ്നങ്ങളോടെ ഒരു യുവാവ് തന്റെ പങ്കാളിയെ മാട്രിമോണിയല്‍ വഴി തിരഞ്ഞെടുത്തു.. എന്നാല്‍ വിവാഹം കഴിച്ച് ജീവിതം മുന്നോട്ടുപോകുന്നതിന് ഇടയില്‍ ആണ് യുവാവ് ആ സത്യം തിരിച്ചറിയുന്നത്. ആറ് മാസത്തെ വിവാഹ ജീവിതം പിടച്ചുലയ്ക്കുന്ന ഞെട്ടിപ്പിക്കുന്ന ആ വിവരം...

മാട്രിമോണിയൽ സൈറ്റിൽ കണ്ടുമുട്ടൽ...

മാട്രിമോണിയൽ സൈറ്റിൽ കണ്ടുമുട്ടൽ...

അസമിലെ ഗുവാഹത്തിയിൽ നിന്നുള്ള യുവതിയെ ഒരു മാട്രിമോണിയൽ സൈറ്റിൽആയിരുന്നു യുവാവ് കണ്ടുമുട്ടിയത്. ഇരുവരും ആശയവിനിമയം ആരംഭിക്കുകയും ചെയ്തു. രണ്ടുപേർക്കും ഒരുമിച്ച് ജീവിക്കാം എന്ന് തോന്നി. താമസിയാതെ ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചു . യുവതിയുടെ പ്രൊഫൈലിൽ അവളുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് പറഞ്ഞിരുന്നു. അതുകൊണ്ട് വിവാഹത്തിനുള്ള പരിപാടികൾ നടക്കുന്നതിന് മുമ്പ് യുവാവ് അവരോട് വിവാഹമോചന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു..

വിവാഹമോചനം തെളിയിക്കാൻ...

വിവാഹമോചനം തെളിയിക്കാൻ...

എന്നാൽ യുവതി വിവാഹമോചന സർട്ടിഫിക്കറ്റ് നൽകിയില്ല. തന്റെ മുൻ വിവാഹം ഒരു പഞ്ചായത്തിൽ നടന്നതാണെന്ന് പറഞ്ഞുകൊണ്ട് റീത്ത തന്ത്രപൂർവ്വം ചോദ്യം വിട്ടുകളഞ്ഞു. പിന്നീട് അതേക്കുറിച്ചൊന്നും ചോദിച്ചില്ല. ഇതിനുപിന്നാലെ അഹമ്മദാബാദിൽ വെച്ച് ഇരുവരും വിവാഹിതരായി. കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോൾ യുവതി യുവാവിനോട് ഭൂമിയുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ട്. അസ മിലേക്ക് പോകണമെന്ന് പറഞ്ഞു.

പിന്നീട് വന്നില്ല..

പിന്നീട് വന്നില്ല..

ദിവസങ്ങൾ കടന്നുപോയിട്ടും യുവതി തിരിച്ചെത്തിയില്ല. പകരം യുവതിയുടെ വക്കീലിൽ യുവാവിനെ വിളിച്ചു. യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ജാമ്യത്തുകയായ ഒരു ലക്ഷം രൂപ തനിക്ക് അയച്ചു നൽകണമെന്നുമാണ് അറിയിച്ചത്. കേസ് ഗുരുതരമല്ലെന്ന് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ അതിന് പിന്നാലെയാണ് വലിയ രഹസ്യം യുവാവ് അറിയുന്നത്.

നുണകൾ കൊണ്ട് നടത്തിയ ഒരു വിവാഹം..

നുണകൾ കൊണ്ട് നടത്തിയ ഒരു വിവാഹം..

യുവതിയുടെ കോടതി രേഖകൾ കണ്ടപ്പോൾ തന്റെ വിവാഹം നുണകളിൽ അധിഷ്ഠിതമാണെന്ന് യുവാവ് കണ്ടെത്തി. ഒന്നാമതായി, അവളുടെ പേര് യുവാവിനോട് പറഞ്ഞത് ആയിരുന്നില്ല, മറ്റൊരു പേരായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഈ സംഭവത്തെക്കുറിച്ച് യുവാവ് ഭാര്യയോട് ചോദിക്കാൻ തീരുമാനിച്ചു. അവന്റെ ആവർത്തിച്ചുള്ള ചോദ്യം ചെയ്യലിന് ഉത്തരങ്ങളൊന്നും ലഭിച്ചില്ല. പിന്നാലെ യുവാവിനോട് സംസാരിക്കാൻ യുവതി തയ്യാറായില്ല. യുവാവിനെ യുവതി ബ്ലോക്ക് ചെയ്തു..

ഗൂ​ഗിളിൽ...

ഗൂ​ഗിളിൽ...

യുവതിയിൽ നിന്നും വിവരങ്ങളൊന്നും ലഭിക്കില്ലെന്ന് മനസ്സിലായതോടെ യുവാവ് മറ്റ് വഴികൾ നോക്കി. അയാൾ ഗൂഗിളിനെ ആശ്രയിക്കാൻ തീരുമാനിച്ചു. എന്നാൽ വിവരങ്ങൾ അറിഞ്ഞപ്പോൾ‌ ആകെ അമ്പരുന്നുപോയി. യുവതി ഒരു കുറ്റവാളിയായിരുന്നു. തൻറെ ഭാര്യ വഞ്ചന, മോഷണം തുടങ്ങി ​ഗുരുതരമായ കുറ്റാരോപണങ്ങൾ നേരിട്ട കുറ്റവാളിയാണെന്ന് നിമിഷങ്ങൾക്കകം അയാൾ തിരിച്ചറിഞ്ഞു. കൂടാതെ, അവൾ മുമ്പ് അനിൽ ചൗഹാൻ എന്ന സീരിയൽ കാർ മോഷ്ടാവിനെ വിവാഹം കഴിച്ചിരുന്നു. ഇപ്പോൾ ജയിലിൽ കഴിയുന്ന അനിലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് യുവതി പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+