'അത് റെജി ചെറിയാന് കൊടുത്ത മറുപടിയല്ല, എന്നോട് സംസാരിച്ചതാണ്';വിശദീകരണവുമായി കുഞ്ഞാലിക്കുട്ടി
കുട്ടനാട് എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടി വിവാദമായ സംഭവത്തിൽ പ്രതികരിച്ച് പികെ കുഞ്ഞാലിക്കുട്ടി. തന്നോട് നേരത്തെ സംസാരിച്ച കാര്യത്തിന്റെ തുടർച്ചയാണ് മുഖ്യമന്ത്രി പറഞ്ഞതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിന്റെ ഇടയിൽ ചോദ്യം വന്നപ്പോൾ മറുപടി കൊടുത്ത് ഇരുന്ന് എന്നോടുള്ള സംസാരം തുടരുകയായിരുന്നുവെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്.
'മുഖ്യമന്ത്രി വേറൊരു കാര്യത്തിന് മറുപടി പറയവേ പറഞ്ഞൂ എന്നാണ് എൻ്റ് ഓർമ്മ. ഞങ്ങൾ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സബ്ജക്റ്റിനെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത് എന്നാണ് ഞാൻ ഓർക്കുന്നത്. അതിന്റെ ഇടയിൽ ചോദ്യം വന്നപ്പോൾ അദ്ദേം അതിന് ഉത്തരം കൊടുത്തു. ഇരുന്നതിന് ശേഷം എന്നോടുള്ള സംസാരം തുടർന്നതാണെന്നാണ് . ആ വിഷയം തന്നെ അല്ല സംസാരിച്ചത്. ഒരു കാരണവശാലും നമുക്ക്ത് വേണ്ട എന്ന് പറഞ്ഞത് വേറൊരു സബ്ജക്റ്റ് ആയിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് ഞാൻ ഓർക്കുന്നത്. ബാക്കി എനിക്കറിയില്ല ,ഏറ്റവും ചുരുങ്ങിയത് അദ്ദേഹം പറഞ്ഞത് എന്താണെന്ന് എനിക്കെങ്കിലും അറിയാം. ലോകത്തിനെ പറ്റിക്കാം, പക്ഷെ എന്നെ പറ്റിക്കാൻ ആകില്ല', കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനമാണ് സിപിഎം ഉയർത്തുന്നത്. ഓന്ത് നിറം മാറുന്നതിനേക്കാൾ വേഗത്തിൽ നിറം മാറുന്ന ആളാണ് മുഖ്യമന്ത്രിയെന്നും വാക്കിന് വ്യവസ്ഥയില്ലാത്ത ഒരാളാണ് താനെന്ന് മുഖ്യമന്ത്രി തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നും വിഎൻ വാസവൻ കുറ്റപ്പെടുത്തി. 'കുട്ടനാട്ടിൽ കാലങ്ങളായി നടന്നു വരുന്ന 'മൂലം വള്ളംകളിക്ക്' എംഎൽഎ റെജി ചെറിയാൻ പ്രാദേശിക അവധി ചോദിച്ചതിന് മുഖ്യമന്ത്രിയുടെ മൈക്കിൽ നിന്നു കേട്ട കമന്റിനെ ചൊല്ലി വലിയ പ്രതിഷേധമാണ് കേരളത്തിൽ നടന്നു കൊണ്ടിരിക്കുന്നത്.
ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികളെ അവഹേളിച്ച മുഖ്യമന്ത്രിക്കെതിരെ കുട്ടനാട്ടിലെ ചമ്പക്കുളം ജലോത്സവം ഫാൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രതിഷേധസൂചകമായി കോലം കത്തിച്ചിരിക്കുകയാണ്. 'പരിശോധിക്കാം' എന്ന് ഔദ്യോഗികമായ മറുപടി കൊടുത്ത മുഖ്യമന്ത്രി സീറ്റിൽ ഇരിക്കാൻ ശ്രമിക്കുമ്പോഴാണ് "ഒരു കാരണവശാലും കൊടുക്കില്ല" എന്ന് സ്വകാര്യമായി പറഞ്ഞത്. ഇത് ഈ സർക്കാരിന്റെ ഇരട്ടതാപ്പു വ്യക്തമാകുന്നതാണ്. എന്തിനാണ് മുഖ്യമന്ത്രിക്ക് കേരളത്തിലെ ജനങ്ങളോട് ഇത്രയും വെറുപ്പ്.
നിങ്ങളുടെ തന്നെ എംഎൽഎയോട് ഇതാണ് സമീപനമെങ്കിൽ, എങ്ങനെയാണു ഭരണത്തിൽ ഏകോപനമുണ്ടാകുന്നത്. നിൽകുമ്പോൾ ഒന്നും ഇരിക്കുമ്പോൾ മറ്റൊന്നും പറയുന്ന മുഖ്യമന്ത്രിയെ കേരളത്തിലെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും എന്നുള്ളത് ചോദ്യചിഹ്നമായി നിലനിൽക്കുന്നു. പിൻതാങ്ങിയ ജനങ്ങൾ തന്നെ ദിവസങ്ങൾക്കുള്ളിൽ കോലം കത്തിക്കുന്ന ഇന്ത്യയിലെ ഏക മുഖ്യമന്ത്രി എന്ന റെക്കോർഡ് സതീശനു തന്നെ!', അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications