കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കല്‍; നിയമത്തില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍

Google Oneindia Malayalam News

ദില്ലി: വോട്ടര്‍ ഐഡിയും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് ആധാര്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ ആലോചന. വോട്ടര്‍ പട്ടികയുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന്‍റെ നിയമപരമായ അധികാരം തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാനാണ് നീക്കം. ഇതോടെ വ്യാജവും തനിപ്പകര്‍പ്പ് എന്‍ട്രികളും നീക്കം ചെയ്യുന്നതിനും കുടിയേറ്റ വോട്ടര്‍മാര്‍ക്ക് 'വിദൂര' വോട്ടവകാശം നല്‍കുന്നതിനും ഇത് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

ചൊവ്വാഴ്ച്ച ചേര്‍ന്ന യോഗത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കേന്ദ്ര നിയമമന്ത്രാലയം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും നിയമ സെക്രട്ടറിയുമാണ് യോഗത്തില്‍ പങ്കെടുത്തത്. 2004-05 ല്‍ തിരഞ്ഞെടുപ്പ് പാനല്‍ മുന്നോട്ടുവെച്ച പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനല്‍ അറോറ പറഞ്ഞു.

aadhar

തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടു വെച്ച 40 പരിഷ്കാരങ്ങള്‍ നിയമ വകുപ്പ് പരിശോധിക്കുന്നുണ്ടെന്നും ഓരോന്നും വ്യത്യസ്ത ഘട്ടങ്ങളിലായ ചര്‍ച്ചകളിലാണെന്നും നിയമ സെക്രട്ടറി നരായണ്‍ രാജു യോഗത്തില്‍ വ്യക്തമാക്കി. ആധാറും വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന് 1950 ലെ ജനപ്രാതിനിധ്യ നിയമസം 2016 ലെ ആധാര്‍ നിയമവും പാര്‍ലമെന്‍റില്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്.

ഏപ്രീല്‍ 3 വര നീളുന്ന പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തില്‍ ഈ ഭേദഗതികള്‍ അംഗീകരിക്കുമെന്നാണ് കരുതുന്നത്. ആധാറും വോട്ടര്‍ ഐഡി കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള നടപടി 2015 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പാര്‍ലമെന്‍റില്‍ നിയമം പാസാക്കാതെ ആധാര്‍ നമ്പറുകള്‍ മറ്റൊന്നുമായി ബന്ധിപ്പിക്കരുതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചതോടെ സര്‍ക്കാര്‍ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നു.

English summary
aadhaar and voter id linking; government has moved to amend the Aadhaar Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X