കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുക്കള്‍ക്കും തിരിച്ചറിയല്‍ നമ്പര്‍ വേണം, ക്ഷീര കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതിയും

രാജ്യത്തെ പശുക്കള്‍ക്ക് യുഐഡി നമ്പര്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പശുക്കളെ സംരക്ഷിക്കുന്നതിനും ഇന്ത്യാ-ബംഗ്ലാദേശ് വഴിയുള്ള പശുകടത്ത് തടയുന്നതിനും ...

  • By Akhila
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ പശുക്കള്‍ക്ക് യുഐഡി നമ്പര്‍ വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പശുക്കളെ സംരക്ഷിക്കുന്നതിനും ഇന്ത്യാ-ബംഗ്ലാദേശ് വഴിയുള്ള പശുകടത്ത് തടയുന്നതിനും വേണ്ടിയാണിതെന്നും കേന്ദ്രം കോടതിയെ ബോധ്യപ്പെടുത്തി.

കറവ വറ്റിയ പശുക്കളെ സംരക്ഷിക്കുന്നതിനായി പ്രത്യേക കേന്ദ്രങ്ങള്‍ നിര്‍മ്മിക്കണമെന്നും കേന്ദ്രം ശുപാര്‍ശ ചെയ്തു. ദുരിതമനുഭവിക്കുന്ന ക്ഷീര കര്‍ഷകര്‍ക്കായി പ്രത്യേക പദ്ധതി തയ്യാറാക്കും. കര്‍ഷകര്‍ കറവ വറ്റിയ പശുക്കളെ വില്‍ക്കുന്നത് തടയാന്‍ സാധിക്കുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.

cow

നേരത്തെ പാല് ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും പശുക്കളുടെ വംശം വര്‍ധിപ്പിക്കുന്നതിനും മൃഗസംരക്ഷണ വകുപ്പ് പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വേണമെന്ന് പറഞ്ഞിരുന്നു. പശുക്കളുടെയും എരുമകളുടെയും കണക്ക് സൂക്ഷിക്കുകെയും യഥാസമയം പ്രതിരോധ കുത്തിവെപ്പ് നടത്തുകയുമായിരുന്നു ലക്ഷ്യം.

പശുക്കള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനായി സര്‍ക്കാര്‍ 148 കോടി നീക്കി വെച്ചിട്ടുണ്ട്. 2017 അവസാനത്തോടെ ലക്ഷ്യം നേടാനാകുമെന്നാണ് റിപ്പോര്‍ട്ട്.

English summary
Aadhaar-like unique identification numbers for cows?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X