ക്ഷയരോഗികള്‍ക്കും ആധാര്‍ നിര്‍ബന്ധം!!!ഇല്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം ഉണ്ടാകില്ല....

Subscribe to Oneindia Malayalam

ദില്ലി: സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കണമെങ്കില്‍ ഇനി മുതല്‍ ക്ഷയരോഗികള്‍ക്കും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമായും വേണം. നാഷണല്‍ ട്യൂബര്‍ക്കുലോസിസ് കണ്‍ട്രോള്‍ പ്രോഗ്രാമിനു കീഴിലാണ് ക്ഷയരോഗികള്‍ക്ക് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നത്. നിക്ഷയ് എന്ന വെബ് ആപ്ലിക്കേഷന്‍ വഴിയാണ് ഇത് ലഭിക്കുക. സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയില്‍ ക്ഷയരോഗികളെ രജിസ്റ്റര്‍ ചെയ്യിക്കേണ്ടതാണ്.

ദേശീയ ആരോഗ്യ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. രോഗിയുടെ നിക്ഷയ് നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിച്ച് അത് ഒരു വ്യക്തി തന്നെയാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ഒരു വ്യക്തിയില്‍ നിന്നു തന്നെ ഒന്നിലേറെ അപേക്ഷകള്‍ എത്തുന്നത് തടയാണ് പുതി നീക്കമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പനി അത്ര വലിയ വില്ലനല്ല..സൂക്ഷിച്ചാല്‍ അനായാസം തോല്‍പ്പിക്കാം...ഇവ ശ്രദ്ധിച്ചാല്‍ മതി

aadhaar-card

നഴ്സ്മാരുടെ സമരം!! രോഗികൾ വരുന്നില്ല!! ആശുപത്രികൾ കാലിയായി തുടങ്ങി

പുതിയ നിയമമനുസരിച്ച് രോഗി ചികിത്സക്കായി ആശുപത്രിയിലെത്തുമ്പോള്‍ ആധാര്‍ കാര്‍ഡും കരുതണം. എന്നാല്‍ പുതിയ നീക്കം ക്ഷയരോഗികള്‍ക്കുള്ള ചികിത്സ കൂടുതല്‍ ബുദ്ധമുട്ടിലാക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

English summary
Aadhaar made mandatory for TB patients seeking cash assistance from the government
Please Wait while comments are loading...