കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ ആപ്പ് എങ്ങനെ പ്രവര്‍ത്തിയ്ക്കും, അറിയേണ്ടതെല്ലാം...

ഐഡിഎഫ്‌സി ബാങ്കാണ് ആധാറുമായി ബന്ധിപ്പിച്ച പണമിടപാടിന് തുടക്കം കുറിച്ചത്

  • By Sandra
Google Oneindia Malayalam News

ദില്ലി: നവംബര്‍ എട്ടിലെ നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള നോട്ട് പ്രതിസന്ധിയ്ക്കിടെ ക്യാഷ്ലെസ്സ് ഇക്കോണമിയെ പ്രേത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ക്രിസ്മസ് ദിനത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആധാര്‍ പേയ്മന്റ് ആപ്പ് ആരംഭിക്കുന്നത്.

രാജ്യവ്യാപകമായി ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഐഡിഎഫ്‌സി ബാങ്കാണ് ആധാറുമായി ബന്ധിപ്പിച്ച പണമിടപാടിന് തുടക്കം കുറിച്ചത്. ഇതിന് പിന്നാലെ എസ്ബിഐ മഹാരാഷ്ട്രയിലും സമാന സംരംഭത്തിന് തുടക്കം കുറിച്ചത്.

പണം അയയ്ക്കാനും

പണം അയയ്ക്കാനും

കാര്‍ഡുകള്‍ക്ക് പകരം ആധാര്‍ കാര്‍ഡും ബയോമെട്രിക് വിവരങ്ങളുമുപയോഗിച്ച് പണം അയയ്ക്കാനും സ്വീകരിക്കാനും സാധിയ്ക്കുന്ന സംവിധാനമാണ് ആധാര്‍ പേയ്‌മെന്റ് ആപ്പ് മുന്നോട്ടുവയ്ക്കുന്നത്.

 യുഐഡിഎഐ

യുഐഡിഎഐ

പണരഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഐഡിഎഫ്‌സി ബാങ്കാണ് രാജ്യവ്യാപകമായി ആധാര്‍ ഘടിപ്പിച്ചിട്ടുള്ള പണരഹിത ഇടപാട് ആരംഭിക്കുന്നത്. എന്‍പിസിഐ, യുഐഡിഎഐ എന്നിവയുമായി സഹകരിച്ച് റീട്ടെയിലര്‍മാരുടെ ഫോണ്‍ വഴി ഡിജിറ്റല്‍ പേയ്‌മെന്റ് നടത്തുന്ന രീതിയാണ് ഐഡിഎഫ്‌സി ബാങ്ക് സ്വീകരിച്ചത്.

 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

പണരഹിത ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആധാറുമായി ബന്ധിപ്പിച്ച് പണമിടപാടുകള്‍ മഹാരാഷ്ട്രയിലെ ഷിര്‍ക്കി ഗ്രാമത്തില്‍ ടത്തുന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിലെ വ്യാപാരികള്‍ക്ക് ആന്‍ഡ്രോയ്ഡ് ഫോണുകള്‍ നല്‍കിക്കൊണ്ടായിരുന്നു എസ്ബിഐ ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്.

ഡെബിറ്റ് കാര്‍ഡ്

ഡെബിറ്റ് കാര്‍ഡ്

ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയുന്നതിനായി ബാങ്കിംഗ് രംഗത്തെ നൂതന കണ്ടുപിടുത്തമാണ് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉപയോക്താക്കളെ തിരിച്ചറിഞ്ഞ് മൊബൈല്‍ ഫോണ്‍ ഡെബിറ്റ് കാര്‍ഡാക്കി പണമിടപാട് നടത്തുന്നതിനുള്ള സൗകര്യമാണ് യുപിഐ നല്‍കുന്നത്.

 ഐഎംഎപിഎസ്

ഐഎംഎപിഎസ്

ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് എന്നിവ ഇല്ലാതെ വിര്‍ച്വല്‍ ഐഡന്റിറ്റി ഇന്‍സ്റ്റന്റായി ഐഎംഎപിഎസ്സായി പണം നിക്ഷേപിക്കാനുള്ള സൗകര്യമാണ് യുപിഐ നല്‍കുന്നത്.

 ഡൗണ്‍ലോഡ്

ഡൗണ്‍ലോഡ്

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതോടെ കച്ചവടക്കാര്‍ക്ക് ആപ്പ് ഉപയോഗിച്ചു തുടങ്ങാം. വ്യക്തിഗത വിവരങ്ങള്‍ നല്‍കി ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കമൊബൈലുമായി ഫിംഗര്‍പ്രിന്റര്‍ റീഡര്‍ ഘടിപ്പിക്കുകയും ബാങ്കുമായി ഘടിപ്പിക്കുകയും ചെയ്യുന്നതോടെ ആപ്പ് ഉപയോഗിച്ചു തുടങ്ങാം.

 വെല്ലിവിളി

വെല്ലിവിളി

എടിഎം/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുമ്പോഴുള്ള വെല്ലിവിളി പാസ് വേര്‍ഡുകള്‍ ഓര്‍ത്തുവയ്ക്കുന്നതാണ് ഈ പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനമാണ് ആധാര്‍ പേയ്‌മെന്റ് ആപ്പ് നല്‍കുന്നത്.

ക്യാഷ്ലെസ് ഇക്കോണമി

ക്യാഷ്ലെസ് ഇക്കോണമി

നോട്ട് നിരോധനത്തെ തുടര്‍ന്നുള്ള നോട്ട് പ്രതിസന്ധിയ്ക്കിടെ ക്യാഷ്ലെസ് ഇക്കോണമിയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ഡിജിറ്റല്‍ ഇടപാടുകളെ ആശ്രയിക്കാന്‍ പ്രധാനമന്ത്രി നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്രിസ്മസ് ദിനത്തില്‍ ആധാര്‍ ആപ്പ് പുറത്തിറക്കുന്നത്.

English summary
Aadhaar Payment App—This is how online transactions will be made easier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X