ഏപ്രില്‍ ഒന്ന് മുതല്‍ തൊഴിലുറപ്പ് പദ്ധതിക്ക് ആധാര്‍ നിര്‍ബന്ധം

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 100 ദിവസത്തെ തൊഴിലെടുക്കുന്നതിന് ഏപ്രില്‍ ഒന്ന് മുതല്‍ ആധാര്‍ നിര്‍ബന്ധം. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാവരും ആധാര്‍ ഹാജരാക്കേണ്ടി വരും. മാര്‍ച്ച് 31 നകം ആധാര്‍ എടുത്തിട്ടുണ്ടെന്ന രേഖയാവും സമര്‍പ്പിക്കേണ്ടി വരികയെന്ന് കാബിനറ്റ് സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Aadhar

എന്നാല്‍ ആധാറില്ലെങ്കിലും തൊഴിലുറപ്പ് പദ്ധതിയുടെ നേട്ടം ലഭിക്കും. ഇതിന് റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, ഫോട്ടോയുള്ള കിസാന്‍ പാസ്ബുക്ക്, ഗസറ്റഡ് ഓഫിസര്‍ ഒപ്പുവച്ച സാക്ഷ്യപത്രം, തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കിട്ടിയ തൊഴില്‍കാര്‍ഡ് എന്നിവ നല്‍കിയാലും മതി. അതേസമയം, ഇതെല്ലാം ആധാര്‍ കിട്ടുന്ന വരെ മാത്രമേ ഉപയോഗിക്കാനാവു.

ആധാറിന് അപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ എന്‍ട്രോള്‍ ലിസ്റ്റോ അപേക്ഷയുടെ കോപ്പിയോ കാണിക്കണം. ഈ വര്‍ഷം തൊഴിലുറപ്പ് പദ്ധതിക്ക് വേണ്ടി 38500 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 3800 കോടി രൂപ അധികമാണിത്. ആധാര്‍ നിര്‍ബന്ധമാക്കുമ്പോള്‍ തൊഴിലുറപ്പ് പദ്ധതിക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്ന തുക വകമാറ്റുന്നില്ലെന്ന് ഉറപ്പിക്കാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.

English summary
Beginning April 1, people living in rural areas need to have Aadhaar under Mahatma Gandhi National Rural Employment Guarantee Scheme (MGNREGS) that mandates 100 days work for a household annually. People registered under the scheme will be required to give proof of possession of Aadhaar or undergo the enrollment process till March 31, 2017, a senior officer in Cabinet Secretariat said.
Please Wait while comments are loading...