കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

12 കോടിയുടെ സ്വത്തും ബിഎംഡബ്ല്യൂവും: ക്രിമിനല്‍ കേസില്ല.. സത്യവാങ്മൂലത്തില്‍ ആദിത്യ താക്കറെ

Google Oneindia Malayalam News

മുംബൈ: സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തി ശിവസേന യൂത്ത് സേന പ്രസിഡന്റ് ആദിത്യ താക്കറെ. 16 കോടിയുടെ സമ്പത്തുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയ ആദിത്യ 11.38 കോടിയുടെ ജംഗമ വസ്തുുക്കളും 4.67 കോടിയുടെ സ്ഥാവര വസ്തുക്കളുമുണ്ടെന്നാണ് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 6.5 ലക്ഷം രൂപ വില വരുന്ന ബിഎംഡബ്ല്യൂ കാറും ഇദ്ദേഹത്തിന് സ്വന്തമായുണ്ട്. 2010ല്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ സെക്കന്റ് ഹാന്‍ഡ് ആണെന്നും 64. 65 ലക്ഷത്തിന്റെ സ്വര്‍ണം സ്വന്തമായുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ക്രിമിനല്‍ കേസുകളൊന്നും ആദിത്യക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വോര്‍ളി സീറ്റിലേക്ക് മത്സരിക്കുന്ന ആദിത്യ നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

ബാല്‍താക്കറെയുടെ കൊച്ചുമകനായ ആദിത്യ താക്കറെ താക്കറെ കുടുംബത്തില്‍ നിന്ന് മത്സരിക്കുന്ന ആദ്യത്തെ അംഗമാണ്. ശിവസേനയുടെ തട്ടകമായ വോര്‍ളിയില്‍ മത്സരിച്ചാണ് താക്കറെ കുടുംബത്തിലെ ഇളമുറക്കാരന്റെ അങ്കപ്പുറപ്പാട്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആദിത്യ താക്കറെ ജൻ ആശീർവാദ് യാത്ര എന്ന പേരിൽ സംസ്ഥാനത്ത് പര്യടനം നടത്തിയിരുന്നു.

adityathackerey-1

13,344 രൂപ പണമായി കയ്യിലുണ്ടെന്നും 10.36 കോടി രൂപ വിവിധ ബാങ്കുകളിലായി വിവിധ നിക്ഷേപങ്ങളുടെ രൂപത്തിലുണ്ടെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 20.39 ലക്ഷം വിവിധ ബോണ്ടുകളായും ഷെയര്‍ മാര്‍ക്കറ്റ്, മ്യൂച്വല്‍ ഫണ്ട് എന്നിങ്ങനെയുണ്ടെന്നും ആദിത്യ താക്കറെ വ്യക്തമാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ റായ്ഗഡില്‍ അഞ്ചി
ടങ്ങളിലായി ഉദ്ധവ് താക്കറെ നല്‍കിയ കൃഷിഭൂമിക്ക് 77.66 ലക്ഷം രൂപ വിലവരുന്നതാണ്. താനെയില്‍ 3.89 കോടി മൂല്യമുള്ള രണ്ട് വ്യാപാര സമുച്ചയങ്ങളും സ്വന്തമായുണ്ട്.

ഉദ്ധവ് താക്കറെയുടെ മകനായ ആദിത്യ താക്കറെ ബിഎ, എൽഎൽബി ബിരുദ ധാരിയാണ്. 29കാരനായ ആദിത്യ താക്കറെയെ പാർട്ടിയിലെ ഒരു വിഭാഗം ശിവസേനയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നേരത്തെ തന്നെ ഉയർത്തിക്കാണിച്ചിരുന്നു. 2010ലാണ് ആദിത്യ താക്കറെ യുവസേന പ്രസിഡന്റായി നിയമിക്കപ്പെടുന്നത്. 20018ലാണ് ശിവസേന നേതാവായി ആദിത്യയെ ഉയർത്തിക്കാണിക്കുന്നത്. കായികരംഗത്ത് താൽപ്പര്യമുള്ള ആദിത്യ മുംബൈ ജില്ലാ ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ് പദവിയും വഹിക്കുന്നുണ്ട്.

English summary
Aaditya Thackeray worth Rs 12 crore, owns BMW car, has no criminal cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X