ഇനി ഡല്‍ഹിയില്‍ പൊടിപൂരം; മറുപണിക്ക് കച്ചകെട്ടി ആംആദ്മി; പൂട്ടിട്ടുപൂട്ടാന്‍ ബിജെപി; നീക്കമിങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് എതിരെ സിബിഐ അന്വേഷണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ശുപാര്‍ശ ചെയ്തതിന് പിന്നാലെ ബിജെപിയും ആംആദ്മിയും തമ്മിലുള്ള പോര് മുറുകുകയാണ്. പാര്‍ട്ടിയിലെ പ്രമുഖനായ മനീഷ് സിസോദിയക്കെതിരെ തന്നെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ വന്നതോടെ ആംആദ്മിയും തിരിച്ചടിക്കായി തയ്യാറായിക്കഴിഞ്ഞു. ഇനിയങ്ങോട്ട് ഇരുപാര്‍ട്ടികളും നേര്‍ക്ക് നേര്‍ നിന്ന് പോരടിക്കുമെന്ന സൂചന തന്നെയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
സംസ്ഥാനത്ത് മദ്യനയം പുനക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് അദ്ദേഹത്തിനെതിരെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് ക്രമക്കേടുകള്‍ നടത്തിയതെന്നാണ്അന്വേഷണത്തിന് ശുപാര്‍ശ. മനീഷ് സിസോദിയയുടെ പേരെടുത്ത് പറഞ്ഞാണ് ലഫ്റ്റനന്റ് ഗവര്‍ണറുടെ നടപടി.

സ്വകാര്യ മദ്യവില്‍പ്പന കമ്പനികള്‍ക്ക് ഗുണം ലഭിക്കുന്ന തരത്തിലാണ് പുതിയ നയം രൂപീകരിച്ചിരിക്കുന്നത് എന്നാണ് സക്സേന ആരോപിക്കുന്നത്. എക്സൈസ് വകുപ്പിന്റെ ചുമതലവഹിക്കുന്ന സിസോദിയയുടെ അറിവോടെയാണ് നിയമങ്ങള്‍ ലംഘിച്ച് പുതിയ നയം എന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രസ്താവനയില്‍ പറയുന്നു. സിസോദിയയുടെ നടപടി സര്‍ക്കാരിന് ഭീമമായ നഷ്ടമുണ്ടാക്കിയെന്നും ഗവര്‍ണര്‍ ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ തള്ളി ആംആദ്മി പാര്‍ട്ടി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവനുസരിച്ചാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ആംആദ്മി പാര്‍ട്ടിയുടെ ജനപ്രീതി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും പാര്‍ട്ടി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആംആദ്മി പാര്‍ട്ടിയോടും അരവിന്ദ് കെജ്രിവാളിനോടും അസൂയയാണെന്നും പാര്‍ട്ടി വക്താവ് സൗരബ് ഭരത്വാജ് ആരോപിച്ചു.

പഞ്ചാബിലും ആംആദ്മി വിജയം നേടിയതോടെ പാര്‍ട്ടിക്ക് നേരെ ബിജെപിക്കും മോദിക്കും ശത്രുത കൂടിയിരിക്കുകയാണെന്നും കെജ്രിവാളിനെ തടയാന്‍ വേണ്ടി 2016ല്‍ തുടങ്ങിയ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് ഇത്തരം നീക്കങ്ങളെന്നും ആംആദ്മി പാര്‍ട്ടി ആരോപിച്ചു. എന്നാല്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ നീക്കത്തെ ബിജെപി സ്വാഗതം ചെയ്തു. ഇത്തരമൊരു ആവശ്യം തങ്ങളും ഉന്നയിച്ചിരുന്നുവെന്നും ബിജെപി നേതൃത്വം പ്രതികരിച്ചു.
Recommended Video

പുതിയ എക്‌സൈസ് നയം 2021-22 കഴിഞ്ഞ വര്‍ഷം നവംബര്‍ 17 മുതലാണ് നടപ്പിലാക്കിയത്, അതനുസരിച്ച് നഗരത്തിലുടനീളമുള്ള 849 ലേലക്കാര്‍ക്ക് 32 സോണുകളായി തിരിച്ച് റീട്ടെയില്‍ ലൈസന്‍സ് നല്‍കി. നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ പല മദ്യശാലകളും തുറക്കുന്നതില്‍ പരാജയപ്പെട്ടു. ഇത്തരത്തിലുള്ള നിരവധി വെന്റുകള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ സീല്‍ ചെയ്തു. ബിജെപിയും കോണ്‍ഗ്രസും നയത്തെ ശക്തമായി എതിര്‍ക്കുകയും അന്വേഷണത്തിനായി ലഫ്റ്റനന്റ് ഗവര്‍ണര്‍ക്കും കേന്ദ്ര ഏജന്‍സികള്‍ക്കും പരാതി നല്‍കുകയും ചെയ്തിരുന്നു.
ശ്രീകുമാറിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ സ്‌നേഹ...എവിടേക്കാ എന്ന് സുരഭി ലക്ഷ്മി












Click it and Unblock the Notifications