Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏറ്റവും സത്യസന്ധമായ പാര്‍ട്ടിയെന്ന മോദിയുടെ സര്‍ട്ടിഫിക്കറ്റ് ആം ആദ്മിയ്ക്കുണ്ട്: കെജ്രിവാള്‍

പനാജി: സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പാര്‍ട്ടിയാണ് ആം ആദ്മി പാര്‍ട്ടിയെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യം സാക്ഷാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗോവയില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പാര്‍ട്ടി എന്ന സര്‍ട്ടിഫിക്കറ്റാണ് പ്രധാനമന്ത്രി മോദി ആം ആദ്മി പാര്‍ട്ടിക്ക് നല്‍കിയത്. മോദിജി സി ബി ഐയേയും പൊലീസിനേയും അഴിച്ചുവിട്ട് എന്റെയും മനീഷ് സിസോദിയയുടെയും മേല്‍ റെയ്ഡുകള്‍ നടത്തി. 21 പാര്‍ട്ടി എം എല്‍ എമാരെ അറസ്റ്റ് ചെയ്തു. 400 ഓളം ഫയലുകള്‍ പരിശോധിക്കാന്‍ ഒരു കമ്മീഷന്‍ രൂപീകരിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. അഴിമതി രഹിത ഭരണം ഞങ്ങളുടെ ഡി എന്‍ എയില്‍ ഉണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kejriwal

ഫെബ്രുവരി 14 ന് നടക്കാനിരിക്കുന്ന ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് 13 ഇന അജണ്ടയും അരവിന്ദ് കെജ്രിവാള്‍ അവതരിപ്പിച്ചു. ഗോവയിലെ പൊതുജനങ്ങള്‍ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ആം ആദ്മി പാര്‍ട്ടിയെ ആണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ബി ജെ പിയും കോണ്‍ഗ്രസും അല്ലാതെ അവര്‍ക്ക് മറ്റ് മാര്‍ഗമില്ലായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് ഒരു മാറ്റം വേണം', കെജ്രിവാള്‍ പറഞ്ഞു.

എ എ പിയുടെ 13 ഇന അജണ്ടയുടെ ഭാഗമായി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നും തൊഴില്‍ ലഭിക്കാത്തവര്‍ക്ക് പ്രതിമാസം 3,000 രൂപ സഹായം നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു. മികച്ചതും സൗജന്യവുമായ ആരോഗ്യ സംരക്ഷണത്തിനായി ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും ജില്ലയിലും മൊഹല്ല ക്ലിനിക്കുകളും ആശുപത്രികളും തുറക്കും. കര്‍ഷക സമൂഹവുമായി ചര്‍ച്ച ചെയ്ത് കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. വ്യാപാര സംവിധാനം ലളിതമാക്കും,' അദ്ദേഹം പറഞ്ഞു.

18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും തങ്ങള്‍ 1000 രൂപ വീതം നല്‍കുമെന്നും ടൂറിസം മേഖല അന്താരാഷ്ട്ര നിലവാരത്തില്‍ വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോവയില്‍ ആഴ്ചയില്‍ 24 മണിക്കൂറും സൗജന്യ വൈദ്യുതിയും വെള്ളവും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. റോഡുകള്‍ മെച്ചപ്പെടുത്തുകയും എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും സൗജന്യ വിദ്യാഭ്യാസം നല്‍കുകയും ചെയ്യുമെന്നും ്‌ദ്ദേഹം പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഖനനത്തിന് വലിയ സാധ്യതയുണ്ടെന്നും ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ആറ് മാസത്തിനുള്ളില്‍ ജനങ്ങള്‍ക്ക് ഭൂമിയില്‍ അവകാശം നല്‍കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസും ബി ജെ പിയും ശക്തമായ മത്സരം നടത്തുന്ന ഗോവയില്‍ ആം ആദ്മിയെക്കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസും കളത്തിലുണ്ട്. ഫെബ്രുവരി 14 ന് നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം മാര്‍ച്ച് പത്തിനാണ് പുറത്തുവരിക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+