തിരഞ്ഞെടുപ്പിന് മുമ്പ് ആം ആദ്മിക്ക് കനത്ത തിരിച്ചടി, മുതിർന്ന നേതാവ് ബിജെപിയിൽ
ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. രണ്ട് വർഷം മുമ്പ് ബിജെപിയിൽ നിന്നും ആം ആദ്മിയിൽ എത്തിയ നേതാവ് വീണ്ടും ബിജെപി പാളയത്തിൽ തിരിച്ചെത്തി. ദില്ലിയിലെ പ്രമുഖ ദളിത് നേതാവായ ഗുഗൻ സിംഗാണ് ബിജെപിയിൽ തിരികെയെത്തിയത്. ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയും കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറും ഗുഗൻ സിംഗിനേയും അനുയായികളേയും ബിജെപിയിലേക്ക് സ്വാഗതം ചെയ്തു.
2013ൽ ബിജെപി ടിക്കറ്റിൽ ബാവനാ സീറ്റിൽ നിന്നും മത്സരിച്ച ഗുഗൻ സിംഗ് എംഎൽഎ ആയി. തുടർന്ന് 2015ൽ വീണ്ടും മത്സരിച്ചെങ്കിലും ആം ആദ്മി പാർട്ടിയുടെ വേദ് പർകാശിനോട് പരാജയപ്പെടുകയായിരുന്നു. തുടർന്ന് 2017ൽ ഗുഗൻ സിംഗ് ആം ആദ്മി പാർട്ടിയിലേക്ക് കളം മാറുകയായിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ നോർത്ത്-വെസ്റ്റ് ദില്ലിയിലെ ആം ആദ്മി സ്ഥാനാർത്ഥിയായിരുന്നു.

ആം ആദ്മിയിൽ അവഗണിക്കപ്പെടുകയാണെന്ന് ആരോപിച്ചാണ് ഗുഗൻ സിംദ് പാർട്ടി വിട്ടത്. രണ്ടര വർഷം താൻ സഹിച്ചു. ആം ആദ്മിയിൽ ഒരു നേതാവിനും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ബിജെപി പ്രവേശനത്തിന് ശേഷം ഗുഗൻ സിംഗ് പ്രതികരിച്ചു.
ബിജെപിയിൽ ആർക്കും വിവേചനം നേരിടേണ്ടി വരില്ലെന്നും മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായ പാർട്ടിയാണിതെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. ആം ആദ്മിയുടെ മുഖം തുറന്നുകാട്ടപ്പെട്ടുവെന്നും പ്രസംഗിക്കുന്നതൊന്നും അവർ പാലിക്കുന്നില്ലെന്നും പ്രകാശ് ജാവദേക്കർ കുറ്റപ്പെടുത്തി.












Click it and Unblock the Notifications