കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിര്‍പ്പ് ചങ്ങാത്ത മുതലാളിത്തത്തോടാണ്:കെജ്രിവാള്‍

  • By Aswathi
Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ഉടമ മുകേഷ് അംബാനിക്കെതിരെ ആഞ്ഞടിച്ചെന്നുകരുതി ദില്ലി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാള്‍ മുതലാളിത്തത്തിന് എതിരാണെന്ന തെറ്റിദ്ധരാണ ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍ മുതലാളിത്തത്തിനോടല്ല, ചങ്ങാത്ത മുതലാളിത്തത്തോടാണ് ആം ആദ്മിയ്ക്ക എതിര്‍പ്പെന്ന് അരവിന്ദ് കെജ്രവാള്‍ അറിയിച്ചു. എഎപിയുടെ സാമ്പത്തിക വീക്ഷണത്തെ കുറിച്ച് കോണ്‍ഫഡറേഷന്‍ ഓഫ് ഇന്ത്യന്‍ എന്റസ്ട്രി സംഘടിപ്പിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരല്ല, സ്വകാര്യമേഖലയാണ് ബിസ്‌നസ് നടത്തേണ്ടതെന്ന് കെജ്രിവാള്‍ പറഞ്ഞു. ജനങ്ങള്‍ക്ക് സുരക്ഷയും നീതിയും അഴിമതി വിരുദ്ധഭരണവുമാണ് സര്‍ക്കാര്‍ നല്‍കേണ്ടത്. വ്യവസായികളല്ലാത്ത ഒരുവിഭാഗം ആള്‍ക്കാര്‍ രാജ്യത്തെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചു.

Kejriwal

സ്വകാര്യ വത്കരണം മതത്തെ പോലെയാണ്. ഭരിക്കുക എന്നതാണ് പ്രയാസം. നല്ല ഭരണമുള്ള ഇടത്തേ നല്ല ബിസ്‌നസും ഉണ്ടാകുകയുള്ളൂ. സര്‍ക്കാര്‍ കെടുകാര്യസ്ഥതയിലും അഴിമതിയലുമാണെങ്കില്‍ സ്വകാര്യ മേഖല നല്ല നിലയില്‍ പ്രവര്‍ത്തിക്കില്ല- കെജ്രിവാള്‍ ചൂണ്ടിക്കാട്ടി

കഴിഞ്ഞ വെള്ളിയാഴ്ച ദില്ലിയിലെ മുഖ്യമന്ത്രിസ്ഥാനം രാജിവെയ്ക്കുന്നത് പ്രഖ്യാപിച്ച് സംസാരിക്കവെ മുകേഷ് അംബാനിക്കെതിരെ കെജ്രിവാള്‍ ശക്തമായി ആഞ്ഞടിച്ചിരുന്നു. പാചകവാതക വില നിശ്ചയിക്കുന്നതില്‍ ക്രമവിരുദ്ധമായ ഇടപെടല്‍ നടത്തിയെന്നാരോപിച്ച് മുകേഷ് അംബാനിക്കും പെട്രോളിയം മന്ത്രി വീരപ്പമൊയിലിക്കുമെതിരെ ദില്ലി സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തു.

English summary
Kejriwal caught his audience by surprise on Monday saying he firmly believes all business in the country should be privately owned and that he nor his party agreed with colleague Prashant Bhushan’s view that all enterprises should be state-owned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X