
ഗുജറാത്തില്‍ മഹാരാഷ്ട്ര മോഡലിറക്കും.... കെജ്രിവാളിന്റെ ലക്ഷ്യം ബിജെപിയല്ല, പ്ലാന്‍ ഇതാണ്
ഗുജറാത്തില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റ് ഉയര്‍ത്താന്‍ ആംആദ്മി പാര്‍ട്ടി. മഹാരാഷ്ട്ര മോഡലില്‍ പാര്‍ട്ടി വലുതാക്കാന്‍ കൂടിയാണ് അരവിന്ദ് കെജ്രിവാള്‍ ലക്ഷ്യമിടുന്നത്. പെട്ടെന്നുണ്ടായ ഈ മാറ്റം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്നെയാണ്. പക്ഷേ ബിജെപിയല്ല പേടിക്കേണ്ടതെന്നാണ് എഎപിയും കെജ്രിവാളും നല്‍കുന്ന സൂചന. അവരുടെ ലക്ഷ്യം മറ്റ് പ്രതിപക്ഷ കക്ഷികളെയാണ്.
ചികിത്സിച്ച് മാറ്റാന്‍ കഴിയാത്ത അസുഖം, ഇടതുകാലിന് 45 കിലോ ഭാരം, അറിയുമോ മഹാഗണി ഗേറ്ററെ
ഗുജറാത്തിലെ മുഖ്യ പ്രതിപക്ഷമാകാന്‍ എന്തും ചെയ്യാമെന്ന നിലപാടിലാണ് കെജ്രിവാള്‍ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ക്ക് അത് നല്ല കാര്യമല്ല എഎപി നല്‍കുന്നത്. അവരുടെ നീക്കങ്ങള്‍ ഓരോന്നും പ്രതിപക്ഷത്തെ തകര്‍ക്കുകയാണ്.

കോണ്‍ഗ്രസിനെയാണ് എഎപി മുഖ്യ ശത്രുവായി പ്രഖ്യാപിച്ചിരിക്കുന്നത്. വേറും പേപ്പറില്‍ മാത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് കെജ്രിവാള്‍ പറഞ്ഞു. കോണ്‍ഗ്രസിന് ഒരൊറ്റ വോട്ടും പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിരിക്കുകയാണ് അദ്ദേഹം. 2017 29 സീറ്റിലാണ് എഎപി ഗുജറാത്തില്‍ മത്സരിച്ചത്. എല്ലാ സീറ്റിലും തോറ്റു. അത് മാത്രമല്ല കെട്ടിവെച്ച കാശും നഷ്ടമായി. ബിജെപി 27 വര്‍ഷമായി ഭരിക്കുന്ന സംസ്ഥാനമാണിത്. ഇത് പിടിക്കണമെങ്കില്‍ ആദ്യം പ്രതിപക്ഷമാകണമെന്നാണ് കെജ്രിവാള്‍ കരുതുന്നത്. അതിനായി മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിനെ തകര്‍ക്കാനാണ് പ്ലാന്‍.

മഹാരാഷ്ട്ര മോഡല്‍ തന്നെ ഇവിടെ നടപ്പാക്കാനാണ് എഎപിയുടെ നീക്കം. അതായത് കോണ്‍ഗ്രസില്‍ നിന്ന് അസംതൃപ്തരെ അടര്‍ത്തിയെടുക്കുന്നതാണ് രീതി. തിരഞ്ഞെടുപ്പിന് മുമ്പ് നിരവധി എംഎല്‍എമാരും നേതാക്കളും എഎപിയില്‍ ചേര്‍ന്നാലും അമ്പരക്കേണ്ടതില്ല. അതേസമയം കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള കെജ്രിവാളിന്റെ നീക്കം പ്രതിപക്ഷ നിരയില്‍ അവരുടെ സാന്നിധ്യത്തെ സംശയാസ്പദമാക്കി മാറ്റിയിരിക്കുകയാണ്. എന്നാല്‍ പ്രതിപക്ഷത്തിനൊപ്പം ചേരാനുള്ള പ്ലാനൊന്നും കെജ്രിവാളിനില്ല. പകരം സംസ്ഥാനങ്ങള്‍ ഓരോന്നായി പിടിക്കുകയാണ് ലക്ഷ്യം. അതിന് കോണ്‍ഗ്രസ് എവിടൊക്കെയുണ്ടോ അവിടെയൊക്കെ മുന്നേറുകയാണ് ലക്ഷ്യം.

ഇതിന് പ്രധാന കാരണം കോണ്‍ഗ്രസും എഎപിയും ലക്ഷ്യമിടുന്നത് ഒരേ വോട്ടുബാങ്കിനെയാണ്. കോണ്‍ഗ്രസിന് ലഭിക്കുന്ന വോട്ട് തന്നെയാണ് എഎപിക്കുമുള്ളത്. ഇതില്‍ രണ്ടിലൊരാള്‍ തകര്‍ന്നാലേ മറ്റേയാള്‍ക്ക് മുന്നേറാനാവൂ. പഞ്ചാബിലും ദില്ലിയിലും കോണ്‍ഗ്രസിനെ തകര്‍ത്താണ് എഎപി അധികാരം പിടിച്ചത്. ഉത്തരാഖണ്ഡിലും ഗോവയിലും അക്കൗണ്ടും തുറന്നു. ഇതെല്ലാം കോണ്‍ഗ്രസിനാണ് നഷ്ടമുണ്ടാക്കിയത്. അതേസമയം ബിജെപിയും ഗൗരവത്തോടെയാണ് എഎപിയെ കാണുന്നത്. എഎപിയെ വിലകുറച്ച് കാണാനായി കോണ്‍ഗ്രസിനെ മാത്രമാണ് ബിജെപി നേതൃത്വം ഗുജറാത്തില്‍ വിമര്‍ശിക്കുന്നത്. എഎപിയെ ഗൗനിക്കുന്നതേയില്ല.

ബിജെപിയുടെ തന്ത്രം പ്രതിപക്ഷം കോണ്‍ഗ്രസാണ് എന്ന് തെളിയിക്കാനാണ്. വേറൊരു കക്ഷി ഗുജറാത്തില്‍ ഇല്ലെന്നും, കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ഈ തിരഞ്ഞെടുപ്പെന്നും വരുത്തി തീര്‍ക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗുജറാത്തില്‍ എഎപിയെ വളരാന്‍ അനുവദിച്ചാല്‍ അത് വന്‍ വെല്ലുവിളിയാവും. അവരുടെ പ്രവര്‍ത്തന രീതി കോണ്‍ഗ്രസിനേക്കാള്‍ ശക്തമാണ്. രണ്ട് മാസത്തിനിടെ അഞ്ച് തവണയാണ് കെജ്രിവാള്‍ ഗുജറാത്ത് സന്ദര്‍ശിച്ചത്. അംഗത്വ പ്രചാരണം വരെ നടന്നു. വളരെ വേഗം സംഘടന ശക്തിപ്പെടുത്തുന്നുണ്ട് കെജ്രിവാള്‍. രാജ്യസഭാ എംപി സന്ദീപ് പഥക്കിനാണ് ഗുജറാത്തിന്റെ ചുമതല.

അതായത് എഎപിയുടെ സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ ബിജെപിയെ ടാര്‍ഗറ്റ് ചെയ്തായിരിക്കും. എന്നാല്‍ കോണ്‍ഗ്രസിന്റെ വോട്ട് ബേസിലായിരിക്കും എഎപിയുടെ നോട്ടം. പുതിയ ഏഴായിരം പ്രവര്‍ത്തകരെയാണ് പുതിയ പദവികളില്‍ നിയമിച്ചിരിക്കുന്നത്. ഇവരോട് ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്താനാണ് നിര്‍ദേശിച്ചിരിക്കുന്നത്. സൗജന്യ വൈദ്യുതി, സൗജന്യ വിദ്യാഭ്യാസം എന്നിവ ദില്ലിയിലും പഞ്ചാബിലും നടപ്പാക്കിയ കാര്യം വോട്ടര്‍മാരെ ബോധ്യപ്പെടുത്താനാണ് നിര്‍ദേശം. കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് അവരെ ബോധ്യപ്പെടുത്തണമെന്ന് കെജ്രിവാല്‍ പറുയന്നു. പ്രത്യേകിച്ച് കഴിഞ്ഞ തവണ വോട്ട് ചെയ്‌തെങ്കില്‍ കോണ്‍ഗ്രസുകാര്‍ കൂറുമാറിയ കാര്യം ഉന്നയിക്കാനാണ് നിര്‍ദേശം.
നരേഷുമൊത്ത് ഒരു മുറിയില്‍ എന്തിനാണ് താമസിച്ചത്; തീരാതെ പ്രശ്നങ്ങള്‍, പവിത്രയ്ക്കെതിരെ രമ്യ