കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയുമായി സംഘര്‍ഷം: എഎപികാര്‍ക്കെതിരെ കേസ്

  • By Aswathi
Google Oneindia Malayalam News

ദില്ലി: ബി ജെ പി ആസ്ഥാനത്തിന് മുന്നില്‍ സംഘര്‍ഷമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ക്കെതിരെ പൊലീസ് കേസ്. അശുതോഷ്, ഷസിയ ഇല്‍മി തുടങ്ങിയ 14 നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

പൊതുമുതല്‍ നശിപ്പിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്നുമാണ് കേസ്. കേസില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേ സമയം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ല. അക്രമണമുണ്ടാക്കിയത് എ എ പി പ്രവര്‍ത്തകരാണെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

aap-bjp-clash

ആം ആദ്മി അദ്ധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനെ ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു കഴിഞ്ഞ ദിവസം ബി ജെ പി ആസ്ഥാനത്ത് എ എ പി നേതാക്കള്‍ പ്രതിഷേധം നടത്തിയത്. പര്‍ട്ടി ആസ്ഥാനത്ത് നടത്തിയ പ്രതിഷേധ പ്രകടനം അക്രമസക്തമായിരുന്നു. ഇരുവിഭാഗവും തമ്മില്‍ കല്ലേറും നടന്നു.

തുടര്‍ന്ന് പൊലീസ് എത്തി ജലപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നത്. സംഭവത്തില്‍ ദുഖം പ്രകടിപ്പിച്ച കെജ്രിവാള്‍ ബി ജെ പി പ്രവര്‍ത്തകര്‍ എ എ പി പ്രവര്‍ത്തകെ അക്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായതെന്നും പറഞ്ഞു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ബി ജെ പി നേരത്തെ വ്യക്തമാക്കിയിരുന്നു.

മോദി പ്രരിപ്പിക്കുന്ന വികസനത്തെ കുറിച്ച നേരിട്ടറിയാനും ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിനും വേണ്ടി ഗുജറാത്തിലെത്തിയപ്പോഴാണ് കെജ്രിവാളിനെയും സംഘത്തെയും പൊലീസ് തടഞ്ഞത്. അനുമതിയില്ലാതെ റോഡ് ഷോ നടത്തിയെന്നാരോപിച്ചായിരുന്നു നടപടി

English summary
AAP leader and former journalist Ashutosh is likely to arrested in connection with a case registered against him in connection with the violence outside the BJP office in Delhi on Wednesday, according to police sources.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X