കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി ഓഫീസിലെ ടോയ്‌ലെറ്റിന് കെജ്രിവാളിന്റെ എംഎല്‍എ ഫണ്ട്!

Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോദിയോട് ദയനീയമായി പരാജയപ്പെട്ടു എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല, തലക്കെട്ടുകള്‍ സൃഷ്ടിക്കേണ്ടത് എങ്ങനെയെന്ന് അരവിന്ദ് കെജ്രിവാളിന് നന്നായി അറിയാം. ബി ജെ പി പാര്‍ട്ടി ഓഫീസിലെ ടോയ്‌ലെറ്റ് നിര്‍മിക്കാനായി എം എല്‍ എ ഫണ്ടില്‍ നിന്നും പണം വാഗ്ദാനം ചെയ്താണ് കെജ്രിവാള്‍ ബി ജെ പിയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പണി കൊടുത്തത്.

ബി ജെ പി സര്‍ക്കാരിന്റെ സ്വച്ഛ് ഭാരത് ക്യാംപെയ്ന്‍ നടക്കുമ്പോള്‍ പാര്‍ട്ടി ഓഫീസില്‍ ടോയ്‌ലെറ്റ് കെട്ടാന്‍ എം എല്‍ എ ഫണ്ട് സ്വീകരിക്കേണ്ടി വന്നാല്‍ എങ്ങനെയിരിക്കും. ദില്ലി, നമ്പര്‍ 14, പണ്ഡിറ്റ് മാര്‍ഗ് റോഡിലുള്ള ബി ജെ പി ഓഫീസിനാണ് ആം ആദ്മി പാര്‍ട്ടി കണ്‍വീനറും എം എല്‍ എയുമായി കെജ്രിവാള്‍ സഹായഹസ്തം നീട്ടിയിരിക്കുന്നത്.

arvind-kejriwal

തന്റെ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്ന കാര്യമായതിനാലാണ് ബി ജെ പി ഓഫീസിന് പണം അനുവദിക്കുന്നത് എന്നാണ് കെജ്രിവാള്‍ ഇതേക്കുറിച്ച് വിശദീകരിക്കുന്നത്. ഇക്കാര്യത്തില്‍ തനിക്കുള്ള താല്‍പര്യം കാണിച്ച് കെജ്രിവാള്‍ എന്‍ ഡി എം സി അധികൃതര്‍ക്ക് കത്തയച്ചിട്ടുണ്ട്. ബി ജെ പി ഓഫീസാണെങ്കിലും താന്‍ കാര്യങ്ങള്‍ രാഷ്ട്രീയത്തിനപ്പുറം കാണണമെന്ന് ആഗ്രഹിക്കുന്ന ആളാണെന്നും കെജ്രിവാള്‍ പറയുന്നു.

ബി ജെ പി ഓഫീസിലെ ടോയ്‌ലെറ്റുകള്‍ പുതുക്കിപ്പണിയണമെന്ന് നേരത്തെ പാര്‍ട്ടിയില്‍ ആവശ്യം ഉയര്‍ന്നിരുന്നു. ഉടന്‍ തന്നെ തങ്ങള്‍ ഇക്കാര്യം പരിഗണിക്കുമെന്ന് ദില്ലി ബി ജെ പി നേതാവ് സതീഷ് ഉപാധ്യായ് ആഗസ്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ കെജ്രിവാള്‍ മറ്റ് പാര്‍ട്ടികളെ കുറിച്ച് ആശങ്കപ്പെടുന്നത് നിര്‍ത്തി സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് ഒരു ഓഫീസ് ഉണ്ടാക്കിക്കൊടുക്കട്ടെ ആദ്യം എന്ന് ബി ജെ പി മീഡിയ കോ കണ്‍വീനര്‍ പ്രവീണ്‍ ശങ്കര്‍ കപൂര്‍ പ്രതികരിച്ചു.

English summary
AAP chief Arvind Kejriwal may not have succeeded in recent Lok Sabha election and future prospect of the party is also in shamble. But he knows well how to make a headline. Now Kejriwal offers MLA fund for toilet in BJP office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X