ഇന്ത്യാ സഖ്യത്തില്‍ വിള്ളല്‍? ഛത്തീഗ്‌സഡില്‍ എഎപി മത്സരിക്കും, വാഗ്ദാനങ്ങളുടെ പെരുമഴ
ന്യൂഡല്‍ഹി: ഇന്ത്യാ സഖ്യത്തിലെ ധാരണകള്‍ പാളുന്നുവെന്ന് സൂചന. സഖ്യത്തിലെ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്. ഛത്തീസ്ഗഡില്‍ ആംആദ്മി പാര്‍ട്ടി ഇത്തവണ മത്സരിക്കും. വമ്പന്‍ വാഗ്ദാനങ്ങളും അരവിന്ദ് കെജ്രിവാള്‍ ഇതിനോടകം നല്‍കി കഴിഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണിത്. നേരത്തെ ഡല്‍ഹി ഓര്‍ഡിനന്‍സ് വിഷയത്തില്‍ അടക്കം എഎപിയെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ സീറ്റിലും മത്സരിക്കുമെന്ന് അറിയിച്ചതോടെ സഖ്യത്തില്‍ വിള്ളലുണ്ടായിരിക്കുകയാണ്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എഎപിയും ശക്തമായ പ്രകടനം കാഴ്ച്ചവെക്കാന്‍ ഒരുങ്ങുകയാണ്.എഎപി റായ്പൂരിലെ ടൗണ്‍ ഹാളിലാണ് തെരഞ്ഞെടുപ്പ് പരിപാടി ആരംഭിച്ചത്. ക്രെജ്രിവാള്‍ ഗ്യാരണ്ടിയുമായിട്ടാണ് എഎപി പ്രചാരണം മുന്നോട്ട് കൊണ്ടുപോയത്. ഛത്തീസ്ഗഡിലെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിരവധി വാഗ്ദാനങ്ങളാണ് കെജ്രിവാള്‍ നല്‍കിയത്.

ജനക്ഷേമത്തിനാണ് എഎപി മുന്‍ഗണന നല്‍കുന്നത്. വാഗ്ദാനങ്ങള്‍ ഉറപ്പായും പാര്‍ട്ടി പാലിച്ചിരിക്കുന്നത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ വെറും നടക്കാത്ത കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ വാഗ്ദാനമായി നല്‍കും. അതൊന്നും ഒരിക്കലും അവര്‍ നടപ്പാക്കാന്‍ പോകുന്നില്ലെന്നും കെജ്രിവാള്‍ ആരോപിച്ചു. ഛത്തീസ്ഗഡിനായി പത്ത് വാഗ്ദാനങ്ങളാണ് താന്‍ നല്‍കുന്നതെന്നും, ഇത് നടപ്പാക്കുമെന്നത് തന്റെ ഉറപ്പാണെന്നും കെജ്രിവാള്‍ പറഞ്ഞു.
24 മണിക്കൂറും മുടങ്ങാതെ വൈദ്യുതിയാണ് കെജ്രിവാളിന്റെ ആദ്യം വാഗ്ദാനം. ഡല്‍ഹിയിലും പഞ്ചാബിലും ഇത് വിജയകരമായി നടപ്പാക്കി. എല്ലാ മാസവും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് എല്ലാ മാസവും മുന്നൂറ് യൂണിറ്റ് വൈദ്യുതി എഎപി അധികാരത്തിലെത്തിയാല്‍നല്‍കും. നവംബര്‍ വരെയുള്ള വൈദ്യുതി ബില്ലുകള്‍ എഴുതി തള്ളുമെന്നും കെജ്രിവാള്‍ പറഞ്ഞു. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്തുമെന്നും കെജ്രിവാള്‍ ഉറപ്പ് നല്‍കി.
സ്വകാര്യ സ്‌കൂളുകളിലെ അഴിമതി അവസാനിപ്പിക്കും, കുട്ടികള്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാന്‍ കൂടുതല്‍ അധ്യാപകരെ നിയമിക്കും. കരാര്‍ ജീവനക്കാരായ അധ്യാപകരെ സ്ഥിരപ്പെടുത്തും.ആരോഗ്യ മേഖലയില്‍ വലിയ പാളിച്ചകള്‍ ഛത്തീസ്ഗഡിലുണ്ട്. സംസ്ഥാനത്താകെ എഎപി അധികാരത്തിലെത്തിയാല്‍ മൊഹല്ല ക്ലിനിക്കുകള്‍ സ്ഥാപിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. സംസഥാനത്ത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും.
തൊഴിലില്ലാത്തവര്‍ക്ക് വേതനമായി 3000 രൂപ നല്‍കും. കൈക്കൂലിയോ, സ്വജനപക്ഷപാതമോ ഇല്ലാതെ സര്‍ക്കാര്‍ ജോലി എല്ലാവര്‍ക്കും ഉറപ്പാക്കും. 18 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മാസത്തില്‍ ആയിരം രൂപ സ്റ്റൈപെന്റായി ബാങ്ക് അക്കൗണ്ടിലെത്തും. പ്രായമാവര്‍ക്ക് സൗജന്യ തീര്‍ത്ഥാടനത്തിന് സൗകര്യമൊരുക്കും. അവരുടെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.












Click it and Unblock the Notifications