കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പ് ഫണ്ടിംഗ് രേഖകള്‍ നല്‍കുന്നില്ലെന്ന് കേന്ദ്രം

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ആംആദ്മി പാര്‍ട്ടിയ്ക്ക് ലഭിയ്ക്കുന്ന പണത്തെപ്പറ്റി തങ്ങള്‍ക്ക് അറിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഫണ്ടിംഗ് രേഖകള്‍ എഎപി ഇത് വരെയും കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

എഎപിയ്ക്ക് വിദേശ ധനസഹായം ലഭ്യമാകുന്നുണ്ടെന്ന് പൊതു താത്പര്യ ഹര്‍ജിയില്‍ കോടതി അന്വേഷണം ആവശ്യപ്പെട്ടിരുന്നു.കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്.

Arvind Kejriwal

ഓണ്‍ലൈന്‍ പ്രചാരണവും മറ്റും വഴി തങ്ങള്‍ 20 കോടിയോളം രൂപ സമാഹരിച്ചെന്ന് എഎപി പറഞ്ഞുരുന്നു. എഎപിയ്ക്ക് ശരിയായ മാര്‍ഗത്തിലൂടെയല്ലാതെ വിദേശ പണം ലഭിയ്ക്കുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ഈ ആരോപണത്തെ പാര്‍ട്ടി തുടക്കത്തിലേ നിഷേധിയ്ക്കുകയായിരുന്നു.

കേസില്‍ അന്വേഷണം തങ്ങളെ അപമാനിയ്ക്കുന്ന തരത്തിലാണെന്നാണ് അരവിന്ദ് കെജ്രിവാളും മറ്റ് പാര്‍ട്ടി അംഗങ്ങളും പറയുന്നത്. കോണ്‍ഗ്രസ്, ബിജെപി തുടങ്ങിയ പാര്‍ട്ടികള്‍ സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന തങ്ങളുടെ ആവശ്യത്തോടുള്ള പകരം വീട്ടലാണിതെന്നും കെജ്രിവാള്‍.

English summary
Leaders of the Aam Aadmi Party or AAP have failed to share information about their funding, the union government said in the Delhi High Court today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X