കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്കെതിരെ മത്സരിച്ച ആപ്പ് സ്ഥാനാര്‍ഥി ബിജെപിയില്‍

Google Oneindia Malayalam News

ദില്ലി: അസംബ്ലി തിരഞ്ഞെടുപ്പിന് മുന്നോടിയായി ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റാലിയില്‍ ഒരാളുടെ സാന്നിധ്യം ശ്രദ്ധേയമാകും. മറ്റാരുടേതുമല്ല ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കെതിരെ മത്സരിച്ച ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥിയുടേത് തന്നെ. മോദിക്കെതിരെ വഡോദരയില്‍ മത്സരിച്ച ആപ്പ് സ്ഥാനാര്‍ഥി സുനില്‍ കുല്‍ക്കര്‍ണിയാണ് ബി ജെ പിയില്‍ ചേര്‍ന്നിരിക്കുന്നത്.

ആം ആദ്മി പാര്‍ട്ടി അവകാശപ്പെടുന്നത് പോലെ ഒരു മാറ്റം വരുത്താന്‍ കെജ്രിവാളിനും കൂട്ടര്‍ക്കും കഴിയില്ല എന്ന് പറഞ്ഞാണ് കുല്‍ക്കര്‍ണി ബി ജെ പിയില്‍ ചേര്‍ന്നത്. മെക്കാനിക്കല്‍ എഞ്ചിനീയറാണ്. ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചത് മുതല്‍ ഇദ്ദേഹം പാര്‍ട്ടിയിലുണ്ട്. ആം ആദ്മി പാര്‍ട്ടി തുടക്കത്തെ അപേക്ഷിച്ച് വളരെയധികം മാറിപ്പോയി എന്നും ഇദ്ദേഹം പറയുന്നു.

modi

2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി രണ്ടിടത്താണ് മത്സരിച്ചത്. രണ്ട് സ്ഥലത്തും മോദിക്കെതിരെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും ചെയ്തു. വാരണാസിയില്‍ സാക്ഷാല്‍ കെജ്രിവാള്‍ തന്നെ മോദിക്ക് എതിരെ രംഗത്തെത്തിയെങ്കിലും ഫലമുണ്ടായില്ല. രണ്ടിടത്തും മോദി ലക്ഷക്കണക്കിന് വോട്ടുകള്‍ക്ക് ജയിച്ചു. വഡോദര എം പി സ്ഥാനം മോദി പിന്നീട് രാജിവെച്ചു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും പ്രവര്‍ത്തനത്തിലും സുനില്‍ കുല്‍ക്കര്‍ണി സംതൃപ്തി പ്രകടിപ്പിച്ചു. നരേന്ദ്ര മോദി ദില്ലിയില്‍ നടത്തുന്ന റാലിയില്‍ പങ്കെടുക്കുമെന്ന് കുല്‍ക്കര്‍ണി പറഞ്ഞു. ഇതിനായി ദില്ലിയിലേക്ക് തിരിക്കുകയാണ് താനെന്നും ഗാന്ധിനഗറില്‍ കുല്‍ക്കര്‍ണി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഫെബ്രുവരി ഏഴിനാണ് ദില്ലിയില്‍ വോട്ടെടുപ്പ്.

English summary
Aam Aadmi Party leader Sunil Kulkarni, who contested against Prime Minister Narendra Modi from the Vadodara in Lok Sabha elections, joined the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X