പശു ദേശീയമൃഗമെങ്കില്‍ ആട് ദേശീയ സഹോദരി ..!! സംഘികൾക്ക് കൺഫൂഷനായല്ലോ !! നേതാവ് ട്രോളിയതാണോ...?

  • By: Anamika
Subscribe to Oneindia Malayalam

ദില്ലി: കന്നുകാലി കശാപ്പിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര വിജ്ഞാപനത്തിന് ശേഷം രാജ്യത്ത് ബീഫ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. പശുവിനെ ദേശീയ മൃഗമാക്കണം എന്നുവരെ രാജസ്ഥാന്‍ ഹൈക്കോടതിയിലെ ജഡ്ജി പറഞ്ഞുകളഞ്ഞു. അതെന്താ പശുവിന് മാത്രം ഒരു പ്രത്യേകത ? കോഴിയും ആടുമൊക്കെ എന്താ അത്ര മോശമാണോ.. ? പശുവിന് പുതിയ പദവി കൊടുക്കുമ്പോള്‍ മറ്റുള്ളവയ്ക്ക് വേണ്ടേ ചെറിയതെങ്കിലും ചില പട്ടങ്ങള്‍...ആടിന് വേണ്ടി നേതാക്കള്‍ രംഗത്ത് വന്നുകഴിഞ്ഞു.

Read Also: മുസ്ലീം വിരുദ്ധവിഷം തുപ്പുന്ന സംഘികള്‍ കാണാന്‍...!! മലപ്പുറം ക്ഷേത്രത്തിലെ ഈ കാഴ്ച...!!!

goat

പശുവിനെ ദേശീയ മൃഗം ആക്കുകയാണ് എങ്കില്‍ ആടിനെ ദേശീയ സഹോദരി ആക്കണമെന്നാണ് ആംആദ്മി നേതാവ് സഞ്ജയ് സിംഗിന്റെ ആവശ്യം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ആടിന്റെ ചിത്രത്തിനൊപ്പം ഈ വിചിത്രമായ ആവശ്യം സഞ്ജയ് സിംഗ് ഉന്നയിച്ചിരിക്കുന്നത്. ആ ആവശ്യത്തിനൊരു കാരണവും ഉണ്ട്. ആടിന്റെ പാല്‍ ആരോഗ്യത്തിന് നല്ലതാണെന്ന് മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ടെന്നതാണ് ആടിനെ ദേശീയ സഹോദരിയായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെടാനുള്ള കാരണം. ആപ് നേതാവ് സീരിയസ്സായിട്ടാണോ അതോ സംഘികളെ ട്രോളിയതാണോ എന്നതിലാണ് സംശയം ബാക്കി. എന്ത്ായാലും സോഷ്യല്‍ മീഡിയക്കാര്‍ ട്രോളുകളും മറ്റുമായി മറുപണി തുടങ്ങിക്കഴിഞ്ഞു.

English summary
AAP leader demands to make goat the national sister of India
Please Wait while comments are loading...