എഎപി നേതാക്കളെ തടഞ്ഞുനിര്‍ത്തി തല്ലിച്ചതച്ചു; കെജ്രിവാള്‍ ഇടപെട്ടു, ബിജെപിക്കാര്‍ക്കെതിരെ പരാതി
ഗാന്ധിനഗര്‍: ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് ഗുജറാത്തില്‍ മര്‍ദ്ദനമേറ്റു. ബിജെപി ഗുണ്ടകളാണ് ആക്രമിച്ചതെന്ന് എഎപി നേതൃത്വം ആരോപിച്ചു. രക്തമൊലിപ്പിച്ചുള്ള എഎപി നേതാക്കളുടെ ചിത്രങ്ങള്‍ പാര്‍ട്ടി അനുകൂലികളുടെ പ്രൊഫൈലുകളില്‍ പ്രചരിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ എഎപി ജനസംവദ് യാത്ര സംഘടിപ്പിക്കുകയാണ്. ഈ യാത്രയുടെ ഭാഗമായ പരിപാടിക്കെത്തിയ നേതാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. തങ്ങളുടെ വാഹനം തടഞ്ഞുനിര്‍ത്തി ബിജെപിക്കാര്‍ ആക്രമിക്കുകയായിരുന്നുവെന്ന് എഎപി ആരോപിച്ചു.

ഇസുദാന്‍ ഗാധ്വിയുടെ നേതൃത്വത്തിലുള്ള എഎപി സംഘം നിരവധി വാഹനങ്ങളിലായി കടന്നുപോകവെയാണ് തടഞ്ഞതും മര്‍ദ്ദിച്ചതും. ഏഴ് വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്നും നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റുവെന്നും എഎപി നേതാക്കള്‍ പറഞ്ഞു. ആദ്യമായിട്ടാണ് തനിക്ക് ഇത്തരമൊരു അനുഭവമെന്ന് എഎപി നേതാവ് മഹേഷ് സ്വാനി പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എഎപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജുനാഗഡിലെ വിസവാദര്‍ പോലീസ് സ്‌റ്റേഷന്‍ പ്രവര്‍ത്തകര്‍ വളഞ്ഞു. 70 ബിജെപി ഗുണ്ടകളാണ് തങ്ങളെ ആക്രമിച്ചതെന്ന് എഎപി നേതാക്കള്‍ പോലീസിനെ അറിയിച്ചെങ്കിലും നടപടിയെടുക്കുന്നില്ല എന്ന ആക്ഷേപമുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ എഎപി ശക്തമായ സാന്നിധ്യം അറിയിച്ചതാണ് ബിജെപിയെ ഭയപ്പെടുത്തുന്നതെന്നും അവര്‍ പറയുന്നു.
കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചതോടെ കൊച്ചിയില്‍ തിരക്കേറി: ചിത്രങ്ങള്‍ കാണാം
Recommended Video
SHAME ON BJP#BJPGujaratGoons pic.twitter.com/aYOwnqt0fS
— AAP Gujarat । Mission2022 (@AAPGujarat) June 30, 2021
തങ്ങളുടെ വോട്ട് ബാങ്ക് ശക്തിപ്പെടുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം നടത്തും. ഇതിലുള്ള ബിജെപിയുടെ ആശങ്കയാണ് അക്രമത്തിലൂടെ പുറത്തുവരുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിയുമായി സംസാരിച്ചു. പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതുപുത്തന്‍ ലുക്കില്‍ ശിവാനി നാരായാണന്‍; പുതിയ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications