കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഎപി എംഎല്‍എയെ പ്രവര്‍ത്തകര്‍ അടിച്ചോടിച്ചു; വീഡിയോ വൈറല്‍, കൈയ്യടിച്ച് ബിജെപി

Google Oneindia Malayalam News

ന്യൂഡല്‍ഹി: വളരെ ദയനീയമായ കാഴ്ചയാണ് ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസില്‍ കാണാന്‍ ഇടയായത്. തിരഞ്ഞെടുപ്പ്, സീറ്റ് വിഭജനം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാര്‍ട്ടി യോഗം കൈയ്യാങ്കളിയിലെത്തി. അത് പിന്നെ യോഗം വിളിച്ച എംഎല്‍എയുടെ നേരെയുമായി. ഒടുവില്‍ പ്രവര്‍ത്തകര്‍ എംഎല്‍എയെയും അടിച്ചു. കൂടുതല്‍ മര്‍ദ്ദനമേല്‍ക്കാന്‍ തുടങ്ങിയതോടെ എംഎല്‍എ ഓഫീസില്‍ നിന്ന് ഇറങ്ങിയോടി.

അരിശം പൂണ്ട പ്രവര്‍ത്തകര്‍ പിന്നാലെ ഓടി. അടി കിട്ടിയത് എഎപി നേതാവിനാണെങ്കിലും വീഡിയോ കൂടുതല്‍ പങ്കിട്ടത് ബിജെപി പ്രവര്‍ത്തകരും നേതാക്കളുമാണ്. സംഭവം ഇങ്ങനെ...

1

സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് തല്ല് കിട്ടുക എന്നത് രാഷ്ട്രീയത്തില്‍ ഏറ്റവും ദയനീയമായ കാഴ്ചയണ്. അതാണ് എഎപിയുടെ ഡല്‍ഹിയിലെ ഓഫീസില്‍ നടന്നതെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഗുലാബ് സിങ് യാദവ് എന്ന എംഎല്‍എക്കാണ് ഈ ദുരനുഭവം. എംഎല്‍എയും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടാകുന്നതും അടി നടക്കുന്നതും വീഡിയോയില്‍ കാണാം.

2

ഡല്‍ഹി തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ചേര്‍ന്ന യോഗമാണ് അലങ്കോലമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എഎപി സീറ്റുകള്‍ വില്‍ക്കുന്നു എന്ന ആരോപണം നേരത്തെ ബിജെപി ഉന്നയിച്ചിരുന്നു. അതിനിടെ പുറത്തുവന്ന ഈ വീഡിയോ കൂടുതല്‍ പങ്കുവച്ചതും ബിജെപി പ്രവര്‍ത്തകരാണ്.

3

ഡല്‍ഹി നിയമസഭയില്‍ മാട്യാല മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് ഗുലാബ് സിങ് യാദവ്. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് അദ്ദേഹം പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരുടെ യോഗം വിളിച്ചത്. ഈ യോഗം ചര്‍ച്ചയ്ക്കിടെ അലങ്കോലമാകുകയായിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് തര്‍ക്കത്തിന് കാരണം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും എഎപി പ്രതികരിച്ചിട്ടില്ല.

4

എംഎല്‍എയെ കോളറിന് പിടിച്ച് വലിക്കുകയും മുഖത്തടിക്കുകയും ചെയ്തു. എംഎല്‍എ തിരിച്ചടിക്കാനും ശ്രമിച്ചു. ഇതോടെ കൂടുതല്‍ പ്രവര്‍ത്തകര്‍ എംഎല്‍എക്ക് നേരേ തിരിഞ്ഞു. ആകെ ബഹളമായി. കൂടുതല്‍ മര്‍ദ്ദനമേല്‍ക്കുമെന്ന അവസ്ഥ വന്നതോടെ ഗുലാബ് സിങ് യാദവ് ഓഫീസില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. ഇതിന്റെ വീഡിയോ ആണ് വൈറലായത്.

5

ഓഫീസില്‍ നിന്ന് ഇറങ്ങിയോടിയ എംഎല്‍എക്ക് പിന്നാലെ പ്രവര്‍ത്തകരും ഓടി. എംഎല്‍എ ഏറെ ദൂരം ഓടിയ ശേഷമാണ് വാഹനത്തില്‍ കയറി പോയത്. അദ്ദേഹത്തിന്റെ അനുയായികള്‍ക്കും പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. ഇവരും എംഎല്‍എക്കൊപ്പം ഓഫീസില്‍ നിന്ന് ഇറങ്ങിയോടിയിരുന്നു. എഎപി അഴിമതിയില്‍ മുങ്ങി എന്നാണ് ബിജെപിയുടെ പ്രചാരണം.

6

മാന്യമായ രാഷ്ട്രീയം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അവസ്ഥയാണിത്. അപ്രതീക്ഷിതമായ സംഭവമാണിത്. എഎപിയുടെ അഴിമതി പ്രവര്‍ത്തകര്‍ക്ക് പോലും സഹിക്കാന്‍ ആകുന്നില്ല. സമാനമായ അവസ്ഥ തന്നെയാണ് തദ്ദേശ തിരഞ്ഞെടുപ്പിലും എഎപിയെ കാത്തിരിക്കുന്നത്- സാംബിത് പത്ര ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളുടെ പ്രതികരണം ഇങ്ങനെയായിരുന്നു.

7

അതേസമയം, പിന്നീട് എഎപി എംഎല്‍എ ഗുലാബ് സിങ് യാദവ് പ്രതികരണവുമായി രംഗത്തുവന്നു. ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതമാണ്. ഞാനിപ്പോള്‍ ഛവ്‌ല പോലീസ് സ്‌റ്റേഷനിലാണ്. ഇവിടെ ബിജെപി കൗണ്‍സിലറും ബിജെപി സ്ഥാനാര്‍ഥിയുമുണ്ട്. എന്നെ ആക്രമിച്ചവരെ രക്ഷിക്കാനെത്തിയതാണ്. ഇതിനേക്കാള്‍ വലിയ തെളിവ് വേണോ. മാധ്യമങ്ങളും ഇവിടെയുണ്ട്. നിങ്ങള്‍ ബിജെപിയോട് ചേദിക്കൂ- എന്നായിരുന്നു വീഡിയോ പങ്കുവച്ച് എംഎല്‍എയുടെ ട്വീറ്റ്.

എഎപി എംഎല്‍എയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്ന വീഡിയോ കാണാം (ബിജെപി നേതാവ് സംബിത് പത്ര പങ്കുവച്ചത്)

അതിവിചിത്രം!! ആദ്യം വാട്‌സാപ്പില്‍ മെസേജ് വരുന്നു... പിന്നെ സംഭവിക്കുന്നു, തുമ്പ് കിട്ടാതെ പോലീസ്അതിവിചിത്രം!! ആദ്യം വാട്‌സാപ്പില്‍ മെസേജ് വരുന്നു... പിന്നെ സംഭവിക്കുന്നു, തുമ്പ് കിട്ടാതെ പോലീസ്

English summary
AAP MLA Gulab Singh Yadav Runs To Save Himself From Delhi Office; BJP Sharing Video Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X