കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ ഉപതെരഞ്ഞെടുപ്പ്?; 21 ആം ആദ്മി എംഎല്‍എമാരെ അയോഗ്യരാക്കിയേക്കും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ദില്ലി ആം ആദ്മി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി രാഷ്ട്രപതിയുടെ തീരുമാനം. 21 ആം ആദ്മി എംഎല്‍എമാര്‍ക്ക് ഇരട്ടപ്പദവി നല്‍കിയെന്ന വിഷയത്തില്‍ അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഇരട്ടപദവി ബില്‍ രാഷ്ട്രപതി തള്ളി. ഇതോടെ 21 എംഎല്‍എമാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കിയേക്കും.

<strong>ദില്ലിയില്‍ വെള്ളത്തിന് വേണ്ടി പെണ്ണുങ്ങളുടെ കൂട്ടത്തല്ല്.. വീഡിയോ വൈറല്‍!</strong>ദില്ലിയില്‍ വെള്ളത്തിന് വേണ്ടി പെണ്ണുങ്ങളുടെ കൂട്ടത്തല്ല്.. വീഡിയോ വൈറല്‍!

ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ 2015 മാര്‍ച്ചില്‍ പാര്‍ലമെന്ററി സെക്രട്ടറിമാരായി അരവിന്ദ് കെജ്‌രിവാള്‍ സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടുകയും എം.എല്‍.എമാരോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബിജെപി പ്രവര്‍ത്തകനും ഇതു സംബന്ധിച്ച് രാഷ്ട്രപതിക്കു പരാതി നല്‍കി.

arvindkejriwa

അതിനിടെ, എം.എല്‍.എമാര്‍ അയാഗ്യരാകുന്നത് തടയുന്നതിന് കെജ്‌രിവാള്‍ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരികയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസാന തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിയുടെ മുമ്പാകെ ബില്‍ എത്തിയെങ്കിലും ബില്‍ രാഷ്ട്രപതി മടക്കിയിരിക്കുകയാണ്. ഇതോടെ എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുറപ്പായി.

എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ വരുന്ന ആറുമാസത്തിനകം 21 മണ്ഡലങ്ങളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. അതേസമയം, 21 എംഎല്‍എമാരെ അയോഗ്യരാക്കിയാലും കെജ്‌രിവാള്‍ സര്‍ക്കാരിനു ഭൂരിപക്ഷം നിലനിര്‍ത്താനാകും. 70 അംഗ നിയമസഭയില്‍ 67 അംഗങ്ങളാണ് ആം ആദ്മി പാര്‍ട്ടിക്ക് ഉള്ളത്.

English summary
AAP MLAs face disqualification after President withholds Delhi govt's Dual Office Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X