കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും പുറത്ത്, പുതിയ പാര്‍ട്ടി ഉടന്‍?

Google Oneindia Malayalam News

ദില്ലി: ദിവസങ്ങള്‍ നീണ്ട നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സ്ഥാപക നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും പുറത്തായി. ശനിയാഴ്ച ദില്ലിയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സിലാണ് ഈ തീരുമാനം എടുത്തത്. ഇവരെ രണ്ടുപേരെയും പിന്തുണക്കുന്ന ആനന്ദ് കുമാര്‍, അജിത് ഝാ എന്നിവരെയും ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

ജനാധിപത്യം ക്രൂരമായി കൊല്ലപ്പെട്ടു എന്ന് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ നിന്നും പുറത്ത് വന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. പാര്‍ട്ടി ദേശീയ കണ്‍വീനറായ കെജ്‌രിവാള്‍ അനാവശ്യ വിവാദങ്ങളിലേക്ക് യാദവിനെയും പ്രശാന്ത് ഭൂഷണെയും വലിച്ചിഴക്കുകയാണ് എന്നാണ് ഇവരെ പിന്തുണക്കുന്നവര്‍ ആരോപിക്കുന്നത്. ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വഴക്കുണ്ടായി എന്നും തങ്ങളെ പിന്തുണക്കുന്നവര്‍ക്ക് പരിക്കേല്‍ക്കുക വരെ ഉണ്ടായി എന്നും യാദവ് പറഞ്ഞു.

yogendrayadav-bhushan.

അരവിന്ദ് കെജ്രിവാളിന്റെ പേരില്‍ കഴിഞ്ഞ ദിവസം പുറത്ത് വന്ന വിവാദ ഓഡിയോ യോഗത്തില്‍ കേള്‍പ്പിച്ചിരുന്നു. ഗുണ്ടകളെയും കൊണ്ടാണ് യോഗത്തിന് വന്നത്. ഞങ്ങളെ പിന്തുണച്ചവരെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. നേരത്തെ കെജ്രിവാളിനെ എതിര്‍ക്കുന്നവരെ ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് 20 മിനുട്ട് നേരം യോഗേന്ദ്ര യാദവ് ധര്‍ണ നടത്തിയിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം പരിഹരിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടതോടെയാണ് സുപ്രധാന നേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും ദേശീയ എക്‌സിക്യുട്ടീവില്‍ നിന്നും പുറത്തുപോകുന്നത്. ഇരുവരും ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിച്ചേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ജനങ്ങള്‍ക്ക് പാര്‍ട്ടിയിലുണ്ടായ വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നാണ് ഇവര്‍ കുറ്റപ്പെടുത്തുന്നത്.

English summary
AAP National Council sacks rebels Yogendra Yadav and Prashant Bhushan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X