കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആം ആദ്മി സര്‍ക്കാര്‍ രണ്ട് ദിവസത്തിനുള്ളില്‍?

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി ഉടന്‍ തന്നെ സര്‍ക്കാര്‍ രൂപീകരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്തൊക്കെ സമ്മര്‍ദ്ദങ്ങളുണ്ടായാലും ജനങ്ങളുടെ തീരുനമാനത്തെ മാനിച്ചായിരിക്കും പാര്‍ട്ടി തീരുമാനമെടുക്കുക എന്നും പറയപ്പെടുന്നു.

കോണ്‍ഗ്രസ്, ബിജെപി ദേശീയപ്രസിഡന്റുമാര്‍ക്ക് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍18 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള കത്ത് അയച്ചിരുന്നു. 18 ആവശ്യങ്ങളില്‍ 16 എണ്ണവും കോണ്‍ഗ്രസ് അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ സ്വീകരിച്ച് സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ തെറ്റില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ നിലപാട്.

AAP

ദില്ലിയിലെ ഓരോ നിയോജക മണ്ഡലത്തിലും നാല് വീതം ജനകീയ കണ്‍വെന്‍ഷനുകള്‍ വിളിച്ച് ചേര്‍ത്ത് ജനങ്ങളുടെ തീരുമാനം അറിഞ്ഞതിന് ശേഷം മാത്രമേ സര്‍ക്കാര്‍ രൂപീകരിക്കൂ എന്നും വാര്‍ത്തകളുണ്ട്. ഇതിനായി 280 യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും.

എന്നാല്‍ കോണ്‍ഗ്രസ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ സര്‍ക്കാര്‍ ഉണ്ടാക്കും എന്നായിരുന്നു പാര്‍ട്ടി നേതാവ് മനീസ് സിസോദിയ വ്യക്തമാക്കിയിട്ടുള്ളത്. തിടുക്കപ്പെട്ട് ഒരു തീരുമാനം എടുക്കില്ലെന്നും ജനാഭിപ്രായത്തിനനുസരിച്ചായിരിക്കും എന്തെങ്കിലും ചെയ്യുക എന്നും സിസോദിയ വ്യക്തമാക്കിയിട്ടുണ്ട്.

ആം ആദ്മി പാര്‍ട്ടി മുന്നോട്ട് വച്ച 18 ആവശ്യങ്ങളില്‍ 16 എണ്ണവും സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അവര്‍ക്ക് നടപ്പാക്കാനാവുന്നതേ ഉള്ളൂ എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. ബാക്കി വരുന്ന രണ്ട് കാര്യങ്ങള്‍ ദില്ലി സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ലെന്നും കോണ്‍ഗ്രസ് നേതാവ് ഷക്കീല്‍ അഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.

ഡിസംബര്‍ 18 ന് ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയ കാര്യ സമിതി യോഗം ചേരുന്നുണ്ട്. തങ്ങളുടെ ആവശ്യങ്ങള്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ മറുപടി യോഗത്തില്‍ ചര്‍ച്ച ചെയ്യും. അടുത്ത നടപടി എന്തെന്ന് ഈ യോഗത്തില്‍ ആയിരിക്കും തീരുമാനിക്കുക.

എന്തായാലും ദില്ലി വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് പോകില്ല എന്ന് തന്നെയാണ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ലഭിക്കുന്ന സൂചനകള്‍.

English summary
After discussing the reply from Congress Leadership, AAP may form government in Denhi with in two days.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X