കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരി നേപ്പാളില്‍, തിരിച്ചെത്തിക്കാന്‍ 25 കോടി!!!

Google Oneindia Malayalam News

പട്‌ന: ബീഹാറിലെ കത്ത്യാറില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയെ നേപ്പാളില്‍ നിന്ന് മോചിപ്പിച്ചു. കുട്ടിയെ മോചിപ്പിക്കുന്നതിനായി 25 ലക്ഷം ആവശ്യപ്പെട്ട തട്ടിപ്പ് സംഘത്തെ വിദഗ്ദമായി വലയിലാക്കിയാണ് അഞ്ച് വയസ്സുകാരിയായ സ്പര്‍ശിനെ രക്ഷിച്ചത്. മോചന ദ്രവ്യമാവശ്യപ്പെട്ടുകൊണ്ട് ലഭിച്ചഫോണ്‍ കോളാണ് നേപ്പാളിലുള്ള കുട്ടിയെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത്. തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളും പോലീസും അതിര്‍ത്തിയിലെത്തി കുഞ്ഞിനെ സ്വീകരിക്കുകയായിരുന്നു.

അഞ്ച് വയസ്സുകാരിയായ സ്പര്‍ശിനെ സ്‌കൂളിലേക്കുള്ള വഴിവെച്ചായിരുന്നു ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സ്‌കൂള്‍ ബസ് തടഞ്ഞുനിര്‍ത്തിയ രണ്ട് പേരാണ് കുട്ടിയെ വീട്ടിലേക്കെത്തിക്കാന്‍ മാതാപിതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് ഡ്രൈവറെ ബോധിപ്പിച്ച ശേഷം കുട്ടിയെ കൈവശപ്പെടുത്തിയത്. ഇവരില്‍ ഒരാള്‍ നേരത്തെയും കുട്ടിയെ അന്വേഷിച്ചു വന്നിരുന്നതിനാല്‍ ഡ്രൈവര്‍ കുട്ടിയെ വിട്ടയക്കുകയായിരുന്നു.
ബൈക്കില്‍ എത്തിയ സംഘം പിന്നീട് കുട്ടിയെ ടാറ്റാ സുമോയില്‍ അതിര്‍ത്തി കടത്തുകയായിരുന്നു. നേപ്പാളിലെ വിരാട്‌നഗറിലായിരുന്നു കുട്ടിയെ പാര്‍പ്പിച്ചിരിക്കുന്നത്.

girl-child

കുട്ടിയെ വിട്ടുകിട്ടണമെങ്കില്‍ 25 കോടി മോചന ദ്രവ്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം പിതാവ് ബാനു അഗര്‍ വാളിന് ലഭിച്ച ഫോണ്‍ കോളാണ് കുട്ടി എവിടെയുണ്ടെന്ന് കണ്ടെത്താന്‍ സഹായിച്ചത്. ഫോണ്‍ ട്രെയ്‌സ് ചെയ്തതിലൂടെയാണ് സന്തോഷ് യാദവ് എന്നായാളാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തിയത്. മുന്‍ പാര്‍ലമന്റ് അംഗമായ നരേഷ് യാദവിന്റെ മകനാണ്് ഇയാള്‍. നരേഷ് യാദവിന്റെ അറസ്‌റ്റോടെ കുട്ടിയെ പാര്‍പ്പിച്ച സ്ഥലം മമനസ്സിലാക്കിയ പോലീസ് നേപ്പാള്‍ പൊലീസിന്റെ സഹായത്തോടെ കുട്ടിയെ തിരിച്ചെത്തിക്കുകയായിരുന്നു.

English summary
Abducted Indian girl rescued from Nepal.A ransom call had warned that would not be possible unless they paid 25 crores.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X