കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1971ല്‍ സംഭവിച്ചത് ഓര്‍ത്തെടുക്കുന്നത് നല്ലതാണ്:പാകിസ്താന് വെങ്കയ്യ നായിഡുവിന്‍റെ മുന്നറിയിപ്പ്!!

ദില്ലിയില്‍ കാര്‍ഗില്‍ പരാക്രം പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വെങ്കയ്യ നായിഡുവിന്‍റെ പ്രതികരണം.

Google Oneindia Malayalam News

ദില്ലി: പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയും മുതിര്‍ന്ന ബിജെപി നേതാവുമായ വെങ്കയ്യ നായിഡു. ഇന്ത്യയില്‍ ഭീകരവാദം വളര്‍ത്താനുള്ള പാകിസ്താന്‍റെ തന്ത്രങ്ങള്‍ ഗുണം ചെയ്യില്ലെന്നും 1971ലെ ബംഗ്ലാദേശ് ലിബറേഷന്‍ യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയവും ചൂണ്ടിക്കാണിച്ചാണ് വെങ്കയ്യ നായിഡു പാകിസ്താന് മുന്നറിയിപ്പ് നല്‍കുന്നത്. ഭീകരവാദം രാജ്യത്തിന്‍റെ നയമായി പിന്തുടര്‍ന്നാല്‍ ഇന്ത്യ തിരിച്ചടി നല്‍കുമെന്നുമുള്ള സന്ദേശമാണ് നായിഡു പാകിസ്താന് നല്‍കുന്നതെന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിയില്‍ കാര്‍ഗില്‍ പരാക്രം പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു വെങ്കയ്യ നായിഡുവിന്‍റെ പ്രതികരണം. 1999 ലെ കാര്‍ഗ്ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരെ സ്മരിക്കുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.

ഭീകരവാദത്തെ പിന്തുണയ്ക്കുന്നതും സഹായിക്കുകയും ചെയ്യുന്ന നിലപാടുകള്‍ പാകിസ്താനെ സഹായിക്കില്ലെന്നും ഭീകരവാദം മനുഷ്യത്വത്തിന്‍റെ ശത്രുവാണെന്നും, ഭീകരവാദത്തിന് മതമില്ലെങ്കിലും പാകിസ്താന്‍ മതത്തെയും ഭീകരവാദത്തെയും കൂട്ടിക്കലര്‍ത്തുകയാണെന്നും നായിഡു ആരോപിക്കുന്നു. ഇത് പാകിസ്താന്‍റെ നയമായി മാറിയിട്ടുണ്ടെന്നും ബിജെപി നേതാവ് ചൂണ്ടിക്കാണിക്കുന്നു.

venkaiah-naidu

അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാകിസ്താന്‍ ആക്രമണങ്ങള്‍ നടത്തിവരുന്ന സംഭവത്തിലാണ് വെങ്കയ്യാ നായിഡു പ്രതികരിച്ചത്. ജൂലൈയില്‍ മാത്രം പാകിസ്താന്‍ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളി‌ല്‍ 11 പേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 18 ഓളം തവണയാണ് പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ ആക്രമിച്ചത്.

22 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തുകയും ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ അതിര്‍ത്തിയിലെ മച്ചില്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെ സൈന്യം വധിച്ചിരുന്നു. 2017ല്‍ മാത്രം ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തുവച്ച് ഇന്ത്യന്‍ സൈന്യം 22 നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ പരാജയപ്പെടുത്തിയ ഇന്ത്യന്‍ സൈന്യം 38 ആയുധധാരികളായ ഭീകരരെയാണ് വധിച്ചത്.

English summary
Former Union Minister and BJP's Vice-Presidential candidate Venkaiah Naidu on Sunday asked Pakistan to stop abetting terror and not to forget 1971 war.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X