കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നൊബേല്‍ ജേതാവിന്റെ ആദ്യ മുന്നറിയിപ്പ് ഇന്ത്യക്ക്.... രാജ്യത്തെ സാമ്പത്തിക അടിത്തറ ഇളകുന്നു!!

Google Oneindia Malayalam News

ദില്ലി: സാമ്പത്തിക നൊബേല്‍ നേടിയ ശേഷമുള്ള ആദ്യ പ്രതികരണത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് പ്രതികരിച്ച് അഭിജിത്ത് ബാനര്‍ജി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ വലിയ അപകടത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. സിഎന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ബാനര്‍ജിയുടെ ആദ്യ പരാമര്‍ശം. ഇന്ത്യന്‍ സര്‍ക്കാര്‍ നല്ല രീതിയില്‍ നടപ്പാവുമെന്ന് ഉറപ്പുള്ള നയങ്ങളാണ് എടുക്കേണ്ടതെന്നും, അല്ലാതെ ഇത് നന്നായേക്കും എന്ന് കരുതി എടുക്കുന്ന നയങ്ങളല്ല വേണ്ടതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

1

ഇന്ത്യയുടെ സാമ്പത്തിക മേഖല എപ്പോള്‍ വേണമെങ്കിലും വീഴാവുന്ന അവസ്ഥയിലാണ് നില്‍ക്കുന്നത്. ഓരോ കാര്യങ്ങള്‍ നടപ്പാക്കുമ്പോഴും സൂക്ഷിച്ച് നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് അഭിജിത്തിന്റെ പരാമര്‍ശം. കഴിഞ്ഞ ദിവസം ധനമന്ത്രി ജിഎസ്ടി നടപ്പാക്കിയതില്‍ വീഴ്ച്ചയുണ്ടെന്ന് പ്രതികരിച്ചിരുന്നു. പക്ഷേ അതിപ്പോള്‍ ഇന്ത്യയുടെ നിയമമായെന്നും മന്ത്രി പറഞ്ഞിരുന്നു.

നേരത്തെ മോദി സര്‍ക്കാരിന്റെ നോട്ടുനിരോധനത്തെയും ബാനര്‍ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. നോട്ടുനിരോധിച്ചതിന്റെ യുക്തി തനിക്ക് ഇപ്പോഴും മനസ്സിലാവുന്നില്ലെന്നാണ് ബാനര്‍ജി ഉന്നയിച്ചത്. ലോകരാജ്യങ്ങള്‍ ഞെട്ടലോടെയാണ് ഈ വാര്‍ത്ത കേട്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 2000 നോട്ടുകള്‍ കൊണ്ടുവന്നത് ഏറ്റവും വലിയ അബദ്ധമായി മാറിയെന്നും, കള്ളപ്പണം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെന്നും അഭിജിത്ത് ബാനര്‍ജി കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം മോദി സര്‍ക്കാരിന്റെ ചില പദ്ധതികളെ ബാനര്‍ജി പുകഴ്ത്തിയിട്ടുണ്ട്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വലിയ വിജയമായെന്നും, ഗ്രാമീണ റോഡ് പദ്ധതിയും നല്ല രീതിയില്‍ നടപ്പായെന്നും അദ്ദേഹം പറഞ്ഞു. പിഎം കിസാന്‍ പദ്ധതിയെയും അദ്ദേഹം അഭിനന്ദിച്ചു. താങ്ങുവിലയ്ക്ക് പകരം പണം അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് നല്ല പദ്ധതിയാണെന്നും ബാനര്‍ജി പഞ്ഞു. എന്നാല്‍ ഈ പണം വെറും തുച്ഛമാണെന്നും അദ്ദേഹം പറഞ്ഞു. 2014 മുതല്‍ ഗ്രാമീണ മേഖലയിലെ വളര്‍ച്ചയിലും വരുമാനത്തിലും നല്ല ഇടിവുണ്ടായിട്ടുണ്ട്. തൊഴില്‍ മേഖലയില്‍ അധികവും റിയല്‍ എസ്റ്റേറ്റ് മേഖലയിലാണെന്നും അദ്ദേഹം പറഞ്ഞു.

നോട്ടുനിരോധനത്തെ ചോദ്യം ചെയ്ത പ്രതിഭ, ജെഎന്‍യുവിലെ തുടക്കം, അഭിജിത്തിനെ കുറിച്ച് അറിയേണ്ടതെല്ലാംനോട്ടുനിരോധനത്തെ ചോദ്യം ചെയ്ത പ്രതിഭ, ജെഎന്‍യുവിലെ തുടക്കം, അഭിജിത്തിനെ കുറിച്ച് അറിയേണ്ടതെല്ലാം

English summary
abhijit banerjee says slowing growth serious concern for india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X