കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയിൽ ചിദംബരത്തിന്റെ തന്ത്രങ്ങൾ ഫലിക്കുമോ? എബിപി-സി വോട്ടർ സർവ്വേ ഫലം.. മണിപ്പൂരിലെ ചിത്രം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി; അടുത്ത വർഷം ആദ്യം ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ തുടങ്ങി അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിൽ പഞ്ചാബിൽ മാത്രമാണ് കോൺഗ്രസ് ഭരിക്കുന്നത്. അതേസമയം അടുത്ത തിരഞ്ഞെടുപ്പിൽ പഞ്ചാബിനൊപ്പം കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്ന രണ്ട് സംസ്ഥാനങ്ങളാണ് ഗോവയും മണിപ്പൂരും. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനുമിടയിലാണ് പാർട്ടി ഈ സംസ്ഥാനങ്ങളിൽ അധികാരം നഷ്ടമായത്. ഈ ഇരു സംസ്ഥാനങ്ങളിലും കോൺഗ്രസ് പ്രതീക്ഷ ഫലിക്കുമോ.? എബിപി-സി വോട്ടർ സർവ്വേ ഫലങ്ങൾ പരിശോധിക്കാം

1

2017 ൽ ഗോവയിൽ ആകെയുള്ള 40 സീറ്റുകളിൽ 17 സീറ്റുകളായിരുന്നു കോൺഗ്രസ് വിജയം. കേവല ഭൂരിപക്ഷത്തിന് 4 സീറ്റുകൾ മാത്രമായിരുന്നു കുറവ്.ഇതോടെ പ്രദേശിക കക്ഷികളെ കൂട്ടുപിടിച്ച് കോൺഗ്രസ് അധികാരത്തിലേറുമെന്ന് കണക്കാക്കപ്പെടിരുന്നുവെങ്കിലും അവസാന നിമിഷം 13 സീറ്റുകൾ മാത്രമുള്ള ബിജെപി പ്രാദേശിക കക്ഷികളെ ഒപ്പം നിർത്തി ഭരണം പിടിക്കുകയായിരുന്നു. മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവരായിരുന്നു ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

2

ഭരണത്തിൽ ഏറിയ പിന്നാലെ കോൺഗ്രസിന്റെ 10 എംഎൽഎമാരെ ബിജെപിി അടർത്തിയെടുക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്തെ ബിജെപിയുടെ അംഗസഖ്യം 27 ആയി. കോൺഗ്രസ് ആകട്ടെ 17 ൽ നിന്ന് 5 ലേക്ക് എത്തുകയും ചെയ്തു. വലിയ തിരിച്ചടി നേരിട്ടെങ്കിലും ഇത്തവണ സംസ്ഥാനത്ത് അട്ടിമറി പ്രതീക്ഷ പുലർത്തുകയാണ് കോൺഗ്രസ്. എന്നാൽ കോൺഗ്രസിന് ഇത്തവണയും കടുത്ത നിരാശ തന്നെയാകും നേരിടേണ്ടി വരികയെന്നാണ് എബിപി-സി വോട്ടർ സർവ്വേ വ്യക്തമാക്കുന്നത്.

3

കോൺഗ്രസിന് 15.4 ശതമാനം വോട്ട് വിഹിതമാണ് സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തവണ 17 സീറ്റുകൾ നേടിയ കോൺഗ്രസ് അഞ്ചിലേക്ക് ഒതുങ്ങുമെന്നും സർവ്വേ പറയുന്നു. അതേസമയം ബിജെപിക്ക് 24 സീറ്റുകൾ വരെയാണ് സർവ്വേ പ്രവചനം. 39.4 ശതമാനം വോട്ട് വിഹിതവും സർവ്വേ പ്രവചിക്കുന്നു. ആ ആംദ്മി സംസ്ഥാനത്ത് വലിയ സ്വാധീനം ഉണ്ടാക്കുമെന്നാണ് സർവ്വേയിലെ മറ്റൊരു പ്രവചനം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടു്പപിൽ ആം ആദ്മി കളത്തിലേ ഉണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി 22.2 ശതമാനം വോട്ടുകൾ വേടി കുറഞ്ഞത് 6 സീറ്റുകൾ വരെയെങ്കിലും നേടുമെന്നാണ് സർവ്വേ പ്രവചിച്ചിരിക്കുന്നത്. മറ്റ് പാർട്ടിക്ക് 5 സീറ്റുകൾ വരേയും സർവ്വേ പ്രവചിക്കുന്നു.

4

അതേസമയം അധികാരം തിരിച്ചുപിടിക്കാമെന്ന് കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്ന മണിപ്പൂരിലും പാർട്ടിക്ക് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 28 സീറ്റിലായിരുന്നു കോൺഗ്രസ് ജയിച്ചത്. 60 അംഗ നിയമസഭയിൽ 21 അംഗങ്ങൾ മാത്രം ഉണ്ടായിരുന്ന ബിജെപി പ്രാദേശിക പാർട്ടികളെ കൂടെച്ചേർത്താണ് ഭരണത്തിലേറിയത്.

5

2022 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 40.5 ശതമാനം വോട്ടുകൾ വരെ ലഭിക്കുമെന്നാണ് എബിപി സി വോട്ടർ സർവ്വേ ്പ്രവചനം. കുറഞ്ഞത് 34 സീറ്റുകളാണ് സർവ്വേ ബിജെപിക്ക് പ്രവചിക്കുന്നത.് കോൺഗ്രസിന് 34.5 ശതമനം വോട്ടുകളും 20 സീറ്റുകളും സർവ്വേ പ്രവചിക്കുന്നു. എൻപിഎഫിന് 4 സീറ്റുകളും മറ്റ് പാർട്ടികൾക്ക് രണ്ട് സീറ്റുകൾ വരേയുമാണ് സർവ്വേ പ്രവചിക്കുന്നത്.

6

അതേസമയം കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും അധികാരം തിരിച്ച് പിടിക്കാമെന്ന് പ്രതീക്ഷിക്കുന്ന ഉത്തരാഖണ്ഡിലുമെല്ലാം കനത്ത തിരിച്ചടി തന്നെ നേരിടേണ്ടി വരുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. ഉത്തരാഖണ്ഡിൽ ബിജെപി അധികാരം പിടിക്കുമെന്നും പഞ്ചാബിൽ ആം ആദ്മി ഏറ്റവും വലിയ ഭൂരിപക്ഷം നേടുമെന്നും സർവ്വേ പ്രവചിക്കുന്നു. അതേസമയം ഉത്തർപ്രദേശിൽ ഇക്കുറിയും ബിജെപി തന്നെ അധികാരം പിടിക്കുമെന്നും സർവ്വേ ഫലം പറയുന്നു.

തേയിലതോട്ടത്തില്‍ ചയ കുടിക്കാന്‍ ഇറങ്ങിയതാണോ; വൈറലായി ഗൗരി കിഷന്റെ പുതിയ ഫോട്ടോഷൂട്ട്

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
ABP-C voter survey predicts BJP victory in Manipur and goa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X