കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലാസില്‍ വരാത്ത കണക്ക് ടീച്ചര്‍ക്ക് കുട്ടികള്‍ എട്ടിന്റെ പണി കൊടുത്തു, അതിങ്ങനെ!

  • By Muralidharan
Google Oneindia Malayalam News

ചണ്ഡിഗഡ്: സ്ഥിരമായി അധ്യാപകന്‍ ക്ലാസില്‍ വന്നില്ലെങ്കില്‍ കുട്ടികള്‍ എന്ത് ചെയ്യും. ചിലപ്പോള്‍ സന്തോഷത്തോടെ ക്ലാസിലിരിക്കും. ചിലപ്പോള്‍ ഹെഡ് മാസ്റ്ററുടെ അടുത്ത് പോയി പരാതി പറയും. ചണ്ഡിഗഡിലെ ഈ മിടുക്കരായ കുട്ടികള്‍ ചെയ്തത് എന്താണ് എന്നറിയാമോ. സ്‌കൂളിന്റെ പ്രധാന ഗേറ്റ് അങ്ങ് പൂട്ടിയിട്ടു. കണക്ക് ടീച്ചര്‍ എന്ന് വേണ്ട സ്‌കൂളിലെ 12 ടീച്ചര്‍മാരും കുട്ടികളും എല്ലാവരും സ്‌കൂളിന് പുറത്ത്.

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും തഹസില്‍ദാറും അടക്കമുള്ള അധികാരികള്‍ ഇടപെട്ട ശേഷം മാത്രമേ കുട്ടികള്‍ തങ്ങളുടെ സമരത്തില്‍ നിന്നും പിന്‍തിരിയാന്‍ തയ്യാറായുള്ളു. അതും ക്ലാസില്‍ സ്ഥിരമായി വന്ന് കണക്ക് ടീച്ചര്‍ ക്ലാസ് എടുക്കും എന്ന് ഉറപ്പ് കിട്ടിയ ശേഷം. രാവിലെ എട്ട് മണിക്ക് സ്‌കൂളിലെത്തിയ കുട്ടികള്‍ അകത്തേക്ക് കയറാന്‍ ആരെയും അനുവദിക്കാതെ പ്രവേശന കവാടം പൂട്ടുകയായിരുന്നു.

teacher

കുട്ടികളുടെ സമരം പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധയാകര്‍ഷിച്ചു. വിവരം അറിഞ്ഞ് ഗ്രാമവാസികളും സ്‌കൂളിലെത്തി. ധരംബിര്‍ എന്ന കണക്ക് ടീച്ചറാകട്ടെ ഈ സംഭവം നടക്കുമ്പോളും സ്‌കൂളില്‍ ഉണ്ടായിരുന്നില്ല. ഡിസംബര്‍ മാസമായിട്ടും പാഠഭാഗങ്ങള്‍ എങ്ങുമെത്താത്തതാണ് കുട്ടികളെ ചൊടിപ്പിച്ചത്.

അധ്യാപകന്‍ സ്‌കൂള്‍ കാമ്പസില്‍ പുകവലിക്കുകയും അകാരണമായി കുട്ടികളെ തല്ലുകയും ചെയ്യുന്നതായി കുട്ടികള്‍ തഹസില്‍ദാരോട് പരാതിപ്പെട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ കാര്യത്തിലും കുട്ടികള്‍ തൃപ്തരല്ല എന്നാണ് തഹസില്‍ദാര്‍ രാമു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ചണ്ഡിഗഡിലെ ജജ്ജാറിനടുത്ത് ഇസ്മയില്‍പൂര്‍ സര്‍ക്കാര്‍ സ്‌കൂളിലാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.

English summary
Absent teacher taught a lesson by these schoolkids in Chandigar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X