കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സണ്ണി ഡിയോളിന് ഹൈക്കോടതി നോട്ടീസ്

  • By Anwar Sadath
Google Oneindia Malayalam News

ജബല്‍പുര്‍: ബോളിവുഡ് താരം സണ്ണി ഡിയോളിന് മധ്യപ്രദേശ് ഹൈക്കോടതി നോട്ടീസ് അയച്ചു. സണ്ണി ഡിയോള്‍ അഭിനയിച്ച മൊഹല്ല അസി എന്ന സിനിമയില്‍ മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള മോശം പരാമര്‍ശം ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് നോട്ടീസ്. ഡിസംബര്‍ 16ന് സണ്ണി ഡിയോള്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഹിന്ദു ധര്‍മസേന പ്രവര്‍ത്തകനായ കമലേഷ് കനൗജിയ ആണ് സിനിമയ്‌ക്കെതിരെ കോടതിയെ സമീപിച്ചത്. ഭഗവാന്‍ ശിവനെ സിനിമയില്‍ മോശമായി ചിത്രീകരിച്ചെന്നും സണ്ണി ഡിയോളിന്റെ മോശം പരാമര്‍ശവും സിനിമയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് പരാതി. ദില്ലി ഹൈക്കോടതിയില്‍ ലഭിച്ച മറ്റൊരു പരാതിയെ തുടര്‍ന്ന് സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.

sunny-deol

സിനിമയ്‌ക്കെതിരെ കമലേഷ് നേരത്തെ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പറയുന്നു. ഇതേ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മതവികാരത്തെ വ്രണപ്പെടുത്തിയതിന് സിനിമയുടെ സംവിധായകന്‍ ചന്ദ്ര പ്രകാശ് ദ്വിവേദി, സണ്ണി ഡിയോള്‍, സാക്ഷി തന്‍വാര്‍, സൗരഭ് ശുക്ല, മുകേഷ് തിവാരി എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാശിനാഥ് സിങ്ങിന്റെ കാശി കാ അസി എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചന്ദ്ര പ്രാകാശ് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സംസ്‌കൃതം അധ്യാപകനായാണ് സണ്ണി ഡിയോളിന്റെ വേഷം. പുണ്യഭൂമിയായ വാരാണസി ടൂറിസം കേന്ദ്രവും കഞ്ചാവിന്റെ നഗരവുമായി മാറുന്നതില്‍ അസ്വസ്ഥനായ സണ്ണിഡിയോളിന്റെ കഥാപാത്രം ഇതിനെതിരെ ഭഗവാന്‍ ശിവന്റെ വേഷത്തിലെത്തി അനീതിക്കെതിരെ പ്രതികരിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

English summary
Abusive language in Mohalla Assi; Actor Sunny Deol gets HC notice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X