കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഎന്‍യുവില്‍ മനുസ്മൃതി കത്തിച്ചു

Google Oneindia Malayalam News

ദില്ലി: ജെഎന്‍യുവിലെ മുന്‍ എബിവിപി പ്രവര്‍ത്തകര്‍ മനുസമൃതി കത്തിച്ചു. വിവേചനങ്ങളെ എതിര്‍ക്കുന്നതിന്റെ ഭാഗമായി വനിത ദിനത്തിലായിരുന്നു മനുസ്മൃതി കത്തിച്ചത്. ജെഎന്‍യുവില്‍ നടന്ന സംഭവങ്ങളില്‍ പ്രതിഷേധിച്ച് എബിവിപിയില്‍ നിന്ന് രാജിവെച്ച നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്. നിലവിലെ എബിവിപി പ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

മനുസ്മൃതി ദളിത് വിരുദ്ധവും സ്ത്രീ വിരുദ്ധവുമാണ്. സ്ത്രീയെ വില കുറഞ്ഞ വസ്തുവായാണ് മനുസ്മൃതി കാണുന്നതെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ജാതി, ലിംഗ വിവേചനങ്ങള്‍ക്കു വേണ്ടി വാദിക്കുകയും മനുസ്മൃതി ചെയ്യുന്നുണ്ട് അതിനാലാണ് മനുസ്മൃതി കത്തിച്ചതെന്നും അവര്‍ പറഞ്ഞു.

JNU Protest

പ്രദീപ് നര്‍വാള്‍, രാഹുല്‍ യാദവ്, അങ്കിത് ഹന്‍സ് തുടങ്ങിയവരാണ് ജെഎന്‍യു വിഷയത്തില്‍ എബിവിപി എടുത്ത് നിലപാടുകളില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. ഇടതു വിദ്യാര്‍ഥി സംഘടനയില്‍ പെട്ടവരും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

മനുസ്മൃതി കത്തിക്കുന്നതിനു മുമ്പ് അതിലെ നാല്പത് പോയന്റുകള്‍ പ്രദീപ് നര്‍വാള്‍ വായിച്ചു. ഇതില്‍ മുഴുവനും ദളിതരെ കുറിച്ചും സ്ത്രീകളെകുറിച്ചും മോശമായാണ് പരാമര്‍ശിച്ചതെന്നും, ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ ആര്‍ക്കു വേണമെങ്കിലും എന്നോട് സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരിപാടിക്ക് യൂണിവേഴ്‌സിറ്റി അനുവാദം നിഷേധിച്ചെങ്കിലും സംഘാടകരുടെ ഉറപ്പിന്‍മേല്‍ അനുവാദം നല്‍കുകയായിരുന്നു.

English summary
Jawaharlal Nehru University (JNU) students, including former and current members of the ABVP, burnt copies of the Manusmriti to protest against “derogatory verses” in the Hindu religious text.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X