കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗ്ഗീയ കലാപങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി; മുഖ്യമന്ത്രി ഇന്‍ ആക്ഷന

Google Oneindia Malayalam News

ലക്‌നൗ: വര്‍ഗ്ഗീയ കലാപങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍,വര്‍ഗ്ഗീയ കലാപങ്ങള്‍, ഗോവധം എന്നിവ തടയുന്നതില്‍ പരാജയപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. മുഖ്യമന്ത്രിയായതിന് ശേഷം തിങ്കളാഴ്ച ലോക്ഭവനില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം. സംസ്ഥാനത്ത് സ്വച്ഛ് ഭാരത് അഭിയാന്‍ നടപ്പിലാക്കാനുള്ള പ്രതിജ്ഞയെടുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന് പുറമേ 15 ദിവസത്തിനുള്ളില്‍ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്താനും മുഖ്യമന്ത്രി സര്‍ക്കാര്‍ ജീവനക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്.

yogi-adityanath

സാമുദായി സൗഹാര്‍ദ്ദം തടയുന്ന തരതരത്തിലുള്ള എന്തെങ്കിലും സംഭവങ്ങള്‍ നടക്കുന്നുണ്ടോ എന്നറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ കൃത്യമാ ി നിരീക്ഷിക്കാന്‍ യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി ദേബാശിഷ് പാണ്ഡ, ഡിഡിജിപി ജാവേദ് അഹമ്മദ് എന്നിവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടവും സ്ത്രൂ സുരക്ഷയുമാണ് സര്‍ക്കാരിന്റെ സുപ്രധാന പരിഗണന അര്‍ഹിക്കുന്ന വിഷയങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നു.

ഉത്തര്‍പ്രദേശിന്റെ 21ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ തിങ്കളാഴ്ച യോഗി ആദിത്യ നാഥിന്റെ ഔദ്യോഗിക വസതിയില്‍ ശുദ്ധീകരണ പൂജയും പിന്നീട് വൈകിട്ട് ഗൃഹപ്രവേശ ചടങ്ങുകളും നടത്തിയിരുന്നു. വീട്ടിനുള്ളിലെ മോശം ശക്തികളെ അകറ്റുന്നതിനായി ഗൊരഖ്പൂരില്‍ നിന്നെത്തിയ അഞ്ച് പുരോഹിതന്മാരുടെ നേതൃത്വത്തിലായിരുന്നു പൂജാകര്‍മ്മങ്ങള്‍ നടത്തിയത്. രാവിലെ 11ന് ശേഷം ഏതുസമയത്തും ഗൃഹപ്രവേശം നടത്താമെന്ന് പുരോഹിതര്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും ഔദ്യോഗിക ചുമതലകള്‍ കാരണം ഉച്ചയ്ക്ക് ഒരുമണിയ്ക്കാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലെത്തിയത്. മാര്‍ച്ച് 28ഓടെ മാത്രമേ മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേയ്ക്ക് താമസം മാറ്റുകയുള്ളൂവെന്നാണ് വിവരം.

English summary
The state government also issued a warning to bureaucrats of penal action if they failed to check cow slaughter, crime against women and communal flare-ups.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X