ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹ മോചിതരായി, 18 വര്‍ഷം നീണ്ട ബന്ധം അവസാനിച്ചു
ചെന്നൈ: സിനിമാ ലോകത്ത് നിന്ന് വേണ്ടൊരു സങ്കടകരമായ വാര്‍ത്ത. തമിഴിലെ സൂുപ്പര്‍ താരമായ ധനുഷും ഐശ്വര്യ രജന്തീകാനും വേര്‍പിരിിയുകയാണ്. 18 വര്‍ഷം നീണ്ട ബന്ധമാണ് ഇരുവരും ഉപേക്ഷിച്ചക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ കസ്തൂരിരാജയുടെ ഇളയമനകാണ് ധനുഷ്, രജനീകാന്തിന്റെ മകളാണ് ഐശ്വര്യ. അതേസമയം വേർപിരിയാനുള്ള തീരുമാനം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇരുവരും ഇതിന്റെ കാരണവും വെളിപ്പെടുത്തിയിട്ടില്ല.

പതിനെട്ട് വര്‍ഷം നീണ്ട ബന്ധമായിരുന്നു അത്. പരസ്പരം മനസ്സിലാക്കാനുള്ള ആ യാത്രയില്‍ ഒരുമിച്ച് മുന്നോട്ട് പോകാനും പരസ്പരം വിശ്വാസത്തിലെടുക്കാനും നമുക്ക് സാധിച്ചിരുന്നു. ഇന്ന് നമ്മള്‍ അത്തരമൊരു കാര്യത്തില്‍ രണ്ട് വഴികളുടെ അറ്റത്താണ്. അവിടെ വെച്ച് നാം പിരിയുകയായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. അതേസമയം ഐശ്വര്യയും ധനുഷും പ്രത്യേകം വാര്‍ത്താക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിച്ചിട്ടുണ്ട്. വിവാഹമോചനത്തില്‍ തങ്ങളുടെ സ്വകാര്യയതയെ മാനിക്കണമെന്നും ഐശ്വര്യ ആവശ്യപ്പെട്ടു. ഇരുവരും ഔദ്യോഗികമായി ഇക്കാര്യം ആരാധകരെ അറിയിച്ചിട്ടുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യം സംഭവിച്ചു എന്നാണ് ആരാധകരുടെ പ്രതികരണം.
ദക്ഷിണേന്ത്യയില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ നടക്കുന്ന പ്രമുഖ വിവാഹ മോചനമാണ് ധനുഷിന്റെയും ഐശ്വര്യയുടേതും. നേരത്തെ നടി സാമന്ത റുത് പ്രഭുവിന്റേതും ഇതേ പോലെയുള്ള വിവാഹമോചനമായിരുന്നു. ധനുഷും ഐശ്വര്യയും വിവാഹ മോചനം ട്വിറ്റര്‍ വഴി അറിയിച്ചിട്ടുണ്ട്. 2004 നവംബര്‍ 18നാണ് രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും ധനുഷും വിവാഹിതരാവുന്നത്. യാത്ര, ലിംഗ തുടങ്ങി രണ്ട് മക്കളും ഇവര്‍ക്കുണ്ട്. ഐശ്വര്യയുടെ മൂന്ന് എന്ന ആദ്യ ചിത്രത്തിലും നായകന്‍ ധനുഷ് ആയിരുന്നു. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ശ്രുതി ഹാസനുമായി ധനുഷ് പ്രണയത്തിലായെന്നും ഇത് ഐശ്വര്യയെ ചൊടിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നേരത്തെ സാമന്തയുടെ വിവാഹ മോചനം ദക്ഷിണേന്ത്യ മാത്രമല്ല, ഇന്ത്യ മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സാമന്ത അഭിനയം തുടരുന്നത് അക്കിനേനി കുടുംബത്തെ ചൊടിപ്പിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. സാമന്ത ഗ്ലാമറസ് റോളുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയതും നാഗചൈതന്യയെ ചൊടിപ്പിച്ചിരുന്നു. എന്നാല്‍ നാഗാര്‍ജുനയും നാഗചൈതന്യയും പറഞ്ഞിട്ടും ഗ്ലാമര്‍ റോളുകള്‍ ചെയ്യുന്നത് തുടരുകയായിരുന്നു സാമന്ത. വിവാഹ മോചന ശേഷം കൂടുതല്‍ ഗ്ലാമരസ് റോളുകള്‍ നടി സ്വീകരിക്കാന്‍ തുടങ്ങിയതും സംശയം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അതേമസയം വിവാഹമോചനത്തിന് പിന്നാലെ നടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.












Click it and Unblock the Notifications