അച്ഛനമ്മമാരാണെന്ന് അവകാശപ്പെട്ട ദമ്പതിമാരോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്
ചെന്നൈ: തന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികൾക്കെതിരെ നിയമനടപടിയുമായി നടൻ ധനുഷ്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് ദമ്പതിമാർക്ക് വക്കീൽ നോട്ടീസ് അയച്ചു. 10 കോടി രൂപയാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷൻ നോട്ടീസയച്ചത്.
ധനുഷിനെതിരെ തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും ദമ്പതിമാരോട് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിൻവലിച്ചില്ലെങ്കിൽ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാർ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമുണ്ട്.റിട്ടയേർഡ് സർക്കാർ ബസ് കണ്ടക്ടറായ കതിരേശനും ഭാര്യ മീനാക്ഷിയുമാണ് ധനുഷിന് മാതാപിതാക്കളാണെന്ന് പറഞ്ഞ രംഗത്തെത്തിയത്. ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
സ്‌കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ നാടുവിട്ടുപോയ തങ്ങളുടെ മകനാണ് ധനുഷ് എന്നാണ് കതിരേശനും ഭാര്യയും പറഞ്ഞത്. സിനിമ പ്രേമം മൂലമാണ് നാട് വിട്ടതെന്നും പറഞ്ഞിരുന്നു. അടയാളളമായി ഇവർ പറഞ്ഞ മറുകുകൾ ധനുഷിന്റെ ശരീരത്തിൽ ഇല്ലെന്ന് മെഡിക്കൽ ബോർഡ് പറഞ്ഞിരുന്നു. എന്നാൽ ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങൾ ലേസർ ചികിത്സയിലൂടെ മായ്ച്ചുകളഞ്ഞെന്നാണ് ഇവർ പറഞ്ഞത്. ഈ വാദം കോടതി തള്ളുകയും ചെയ്തിരുന്നു.
അതിജീവിത അഭിഭാഷകരെ വെച്ചാലും ദോഷം ചെയ്യും; പബ്ലിക്ക് പ്രോസിക്യൂട്ടറുടെ കാര്യത്തിൽ സർക്കാരിന് മൗനം
മധുരയിലെ സർക്കാർ ആശുപത്രിയിൽ ജനിച്ച തങ്ങളുടെ മൂന്ന് മക്കളിൽ ഒരാളാണ് ധനുഷ് എന്നും ഇവർ പറഞ്ഞിരുന്നു. ധനുഷ് തങ്ങളുടെ ചെലവുകൾക്ക് പണം നൽകുന്നില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ ഇവർ സമീപിച്ചിരുന്നു. നിരവധി തവണ ധനുഷിനെ കാണാൻ തങ്ങളെ ശ്രമിച്ചിരുന്നെന്നും ധനുഷ് കാണാൻ തയ്യാറായില്ലെന്നും ഇവർ പറഞ്ഞിരുന്നു. പ്രതിമാസ മെഡിക്കൽ ബില്ലായ 65,000 രൂപ ധനുഷിൽ നിന്ന് ലഭ്യമാക്കാൻ കോടതിയുടെ ഇടപെടൽ വേണമെന്നും കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞു.
'അങ്ങനെ ദിലീപിനെതിരായ ആ വാദവും പൊളിഞ്ഞു'... ചിത്രം പുറത്ത് വിട്ട് ശ്രീജിത്ത് പെരുമന
ധനുഷും പിതാവും ഇവർക്കെതിരെ നേരത്തെ തന്നെ പരാതിയുമായി രംഗത്തുവന്നിരുന്നു. തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നുമാണ് ആവശ്യപ്പെട്ടത്. ദമ്പതിമാർ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവുംആവശ്യപ്പെട്ടിരുന്നു.ദമ്പതിമാരുടെ നിഷേധിച്ച ധനുഷ് ജനന സർട്ടിഫിക്കറ്റുൾപ്പെടെയുള്ള രേഖകൾ സമർപ്പിച്ചിരുന്നു. എന്നാൽ ഈ രേഖകൾ വ്യാജമാണെന്നായിരുന്നു ദമ്പതികൾ പറഞ്ഞത്. ഇവരുടെ ഹർജി മജിസ്ട്രേറ്റ് കോടതി തള്ളുകയും ചെയ്തിരുന്നു. പിന്നാലെ ഇവർ മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി ധനുഷിന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.