Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുത്തുകാട്ടി കോണ്‍ഗ്രസ്; ഭാരത് ജോഡോ യാത്രയില്‍ കമല്‍ഹാസനും... ആയിരങ്ങള്‍ അണിനിരന്നു

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡല്‍ഹിയിലെത്തിയപ്പോള്‍ കരുത്ത് പ്രകടിപ്പിച്ച് കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാക്കളെല്ലാം രാഹുലിനൊപ്പം യാത്രയില്‍ പങ്കെടുത്തു. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസനും യാത്രയില്‍ പങ്കാളിയായി.

വന്‍ജനാവലിയാണ് രാഹുലിന്റെ യാത്ര കാണാന്‍ ഡല്‍ഹിയിലെ തെരുവുകളില്‍ തമ്പടിച്ചത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ ആവശ്യം നിലനില്‍ക്കവെയാണ് മാസ്‌ക് പോലും ധരിക്കാതെ രാഹുല്‍ യാത്ര നടത്തിയത്....

1

3570 കിലോമീറ്ററാണ് ഭാരത് ജോഡോ യാത്ര തീരുമാനിച്ചിട്ടുള്ളത്. ഇപ്പോള്‍ 3000ത്തോളം കിലോമീറ്റര്‍ പിന്നിട്ടാണ് രാഹുല്‍ ഗാന്ധിയും സംഘവും ഡല്‍ഹിയിലെത്തിയിട്ടുള്ളത്. തമിഴ്‌നാട്ടില്‍ നിന്ന് തുടങ്ങി 12 സംസ്ഥാനങ്ങള്‍ കടന്നിരിക്കുന്നു. ജനുവരി അവസാനത്തില്‍ ജമ്മു കശ്മീരിലാണ് യാത്ര അവസാനിക്കുക. ഇതിനിടെ നിരവധി സെലിബ്രിറ്റികള്‍ യാത്രയുടെ ഭാഗമായിട്ടുണ്ട്.

2

യാത്ര ചെങ്കോട്ടയിലെത്തിയ വേളയില്‍ രാഹുല്‍ ഗാന്ധിയും കമല്‍ഹാസനും സംസാരിച്ചു. ''ഒട്ടേറെ പേര്‍ എന്നോട് ചോദിച്ചു, എന്തിനാണ് നിങ്ങള്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നത് എന്ന്. ഒരു ഇന്ത്യക്കാരനായിട്ടാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്റെ പിതാവ് ഒരു കോണ്‍ഗ്രസുകാരനായിരുന്നു. ഒട്ടേറെ ആദര്‍ശങ്ങളിലൂടെയാണ് ഞാന്‍ കടന്നുവന്നത്. പിന്നീട് സ്വന്തമായി ഒരു പാര്‍ട്ടിയുണ്ടാക്കി....

3

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയിലുള്ള അകല്‍ച്ച ഒഴിവാക്കിയാണ് ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത്. ഈ സമയത്താണ് എന്നെ രാജ്യത്തിന് ആവശ്യമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യയെ മുറിക്കാന്‍ സഹായിക്കരുത്. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ശ്രമിക്കണം എന്ന് എന്റെ ഉള്ളിലെ ശക്തി എന്നോട് പറഞ്ഞുവെന്നും'' കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

4

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, റോബര്‍ട്ട് വദ്ര, പ്രിയങ്കയുടെ മക്കള്‍ എന്നിവരെല്ലാം ഇന്ന് രാഹുല്‍ ഗാന്ധിക്കൊപ്പം ഡല്‍ഹിയില്‍ പദയാത്രയില്‍ പങ്കെടുത്തു. ആശ്രാം ചൗകില്‍ യാത്ര വിശ്രമത്തിന് പിരിയും വരെയാണ് ഇവര്‍ ഭാഗമായത്. ഗാന്ധി കുടുംബത്തിലെ എല്ലാവരും ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നത് ആദ്യമായിട്ടാണ്.

5

സോണിയ ഗാന്ധി മാസ്‌ക് ധരിച്ചാണ് യാത്രയ്ക്ക് എത്തിയത്. യാത്ര കടന്നുപോകുന്ന റോഡിന്റെ ഇരുവശങ്ങളിലും ആയിരങ്ങളാണ് തമ്പടിച്ചിരുന്നത്. ''സ്‌നേഹം എന്നത് അമ്മയില്‍ നിന്ന് ലഭിച്ച ഗുണമാണെനിക്ക്. ഞാനത് രാജ്യത്തെ ജനങ്ങളുമായി പങ്കുവെക്കുന്നുവെന്നും'' രാഹുല്‍ പറഞ്ഞു. യാത്രയ്ക്കിടയിലെ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ചുള്ള ചിത്രം വൈറലായിട്ടുണ്ട്.

6

ജയറാം രമേശ്, പവന്‍ ഖേര, ഭൂപീന്ദര്‍ സിങ് ഹൂഡ, കുമാരി സെല്‍ജ, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയവരെല്ലാം രാഹുല്‍ ഗാന്ധിക്കൊപ്പം ഡല്‍ഹിയില്‍ അണിനിരന്നു. പിന്നീടാണ് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തിയത്. സോണിയ ഗാന്ധി രണ്ടാംതവണയാണ് ഭാരത് ജോഡോ യാത്രയുടെ ഭാഗമാകുന്നത്. കര്‍ണാടകയിലെ മാണ്ഡ്യയില്‍ യാത്ര എത്തിയ വേളയില്‍ സോണിയ ഗാന്ധി അല്‍പ്പദൂരം നടന്നിരുന്നു എങ്കിലും രാഹുല്‍ ഗാന്ധി ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+