കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരാതിയുമായി ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഭാര്യയും

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ സ്ത്രീ പരാതി നല്‍കിയതിന് പിന്നാടെ കൗണ്ടര്‍ പരാതിയുമായി നടന്റെ ഭാര്യയും രംഗത്തെത്തി. തന്റെ അപ്പാര്‍ട്ടുമെന്റില്‍ നാലുപേര്‍ അതിക്രമിച്ചുകടന്ന് അധിക്ഷേപിച്ചെന്നുകാട്ടി നടന്റെ ഭാര്യ ആലിയ ആണ് വെര്‍സോവ പോലീസില്‍ പരാതി നല്‍കിയത്. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നവാസുദ്ദീന്‍ സിദ്ദിഖിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.

ഞായറാഴ്ചയായിരുന്നു നടനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയത്. നവാസുദ്ദീന്‍ സിദ്ദിഖി താമസിക്കുന്ന ഹൗസിങ് കോളനിയിലെ സ്ത്രീയാണ് പരാതിക്കാരി. അപ്പാര്‍ട്ടുമെന്റിന് കീഴെ നടന്റെ കാര്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട വാക്കേറ്റമാണ് പരാതിക്കിടയാക്കിയത്.

nawazuddinimage

വാക്കേറ്റത്തിനിടയില്‍ നടന്‍ തന്റെ മകളെ പിടിച്ചുതള്ളിയെന്ന് സ്ത്രീ പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് നടനും, സഹോദരനും, മാനേജര്‍ക്കുമെതിരെ വെര്‍സോവ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്ന നിയമപ്രകാരമാണ് കേസ്. ഈ കേസിനെ പ്രതിരോധിക്കാനാണ് നവാസുദ്ദീന്റെ ഭാര്യ ആലിയ വഴി മറ്റൊരു കേസ് നല്‍കിയത് എന്നാണ് വിവരം.

ഹൗസിങ് സൊസൈറ്റി ശനിയാഴ്ച നടന് നോട്ടീസ് നല്‍കിയിരുന്നു. ടു വീലറുകള്‍ക്കായി അനുവദിച്ച പാര്‍ക്കിങ് ഏരിയയില്‍ കാര്‍ പാര്‍ക്കു ചെയ്യരുതെന്നുകാട്ടിയായിരുന്നു പരാതി. എന്നാല്‍, ഞായറാഴ്ചയും നവാസുദ്ദീന്‍ കാര്‍ പാര്‍ക്ക് ചെയ്തതോടെ 24 കാരിയായ യുവതി അത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി. ഇതേ തുടര്‍ന്ന് യുവതിയുമായി നവാസുദ്ദീന്‍ വാക്കേറ്റമുണ്ടാക്കുകയായിരുന്നു. യുവതിയുടെ അമ്മയാണ് പിന്നീട് പോലീസില്‍ പരാതി നല്‍കിയത്.

English summary
Actor Nawazuddin Siddqui’s wife files counter complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X