കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് ഇങ്ങനെ ആവാനെ കഴിയുള്ളൂ, മിണ്ടാതിരുന്നാല്‍ ലഭിക്കുന്ന സിനിമകള്‍ തനിക്ക് വേണ്ട: സിദ്ധാര്‍ത്ഥ്

Google Oneindia Malayalam News

ചെന്നൈ: പൗരത്വ നിയമഭേദഗതിക്കെതിരായി തുടക്കം മുതല്‍ തന്നെ രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയാണ് തമിഴ് നടനായ സിദ്ധാര്‍ത്ഥ്. നിയമത്തിനെതിരായി ചെന്നൈയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത സിദ്ധാര്‍ത്ഥിനെ സംഗീതജ്ഞന്‍ ടി എം കൃഷ്‌ണയ്ക്കൊപ്പം പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പൗരത്വ നിയമത്തിനെതിരെ മാത്രമല്ല, ഹൈദരബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്തു കൊന്ന കേസിലെ പ്രതികളെ പോലീസ് വെടിവെച്ചുകൊന്നതിലടക്കം തന്‍റെ അഭിപ്രായങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ സിദ്ധാര്‍ത്ഥ് വ്യക്തമാക്കിയിരുന്നു.

ഇത്തരം വെട്ടിത്തുറന്ന അഭിപ്രായങ്ങല്‍ കരിയറിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോയെന്ന ചോദ്യവും നടന് നേരിടേണ്ടി വന്നു. ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥ് ഇപ്പോള്‍.. കുടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

അഭിമുഖത്തില്‍

അഭിമുഖത്തില്‍

സമൂഹത്തില്‍ നമുക്ക് ചുറ്റം നടക്കുന്നതിനോട് പ്രതികരിക്കാതെ ഇരുന്നാലാണ് സിനിമയിലടക്കം അവസരങ്ങള്‍ ലഭിക്കുകയെങ്കില്‍ അത്തരം അവസരങ്ങള്‍ തനിക്ക് ആവശ്യമില്ലെന്നാണ് സിദ്ധാര്‍ത്ഥ് വ്യക്തമാക്കുന്നു. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സിദ്ധാര്‍ത്ഥ് തന്‍റെ നിലപാട് വ്യക്തമാക്കിയത്.

എനിക്കാ സിനിമ വേണ്ട

എനിക്കാ സിനിമ വേണ്ട

'മിണ്ടാതിരുന്നാലേ സിനിമ ലഭിക്കുകയുള്ളൂ എന്നെങ്കില്‍ എനിക്കാ സിനിമ വേണ്ട. ഞാനൊരു 21കാരനല്ല. അത് കൊണ്ട് തന്നെ അധികം സംസാരിക്കുന്ന ഒരു കുട്ടി എന്ന് ആരെങ്കിലും വിളിക്കുന്നതിനെ ഞാന്‍ ഭയപ്പെടുന്നില്ല. ഇപ്പോള്‍ ഞാന്‍ സംസാരിച്ചില്ലെങ്കില്‍ എനിക്ക് കുറ്റബോധം തോന്നും'-സിദ്ധാര്‍ത്ഥ് പറഞ്ഞു

ഭാവി എന്താവും

ഭാവി എന്താവും

ഈ രാജ്യത്തെ നിശബ്ദരായിരിക്കുന്ന ഭൂരിപക്ഷത്തോടൊപ്പമായിരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെപ്പോലെ പ്രിവിലേജുകള്‍ അനുഭവിക്കുന്ന ഒരാള്‍ നിശബ്ദനായിരുന്നാല്‍ ഈ രാജ്യത്തിന്‍റെ ഭാവി എന്താവും. ഇത് എന്‍റെ വ്യക്തിപരമായ തീരുമാനമാണ്.

ഇരുണ്ട കാലം

ഇരുണ്ട കാലം

ഒരു ഇരുണ്ട കാലത്തിലൂടെയാണ് നമ്മുടെ ജീവിതം മുന്നോട്ടുപോകുന്നത് എന്നത് ഏറെ ദൗര്‍ഭാഗ്യകരമായ കാര്യമാണ്. രക്തം തിളിപ്പിക്കുന്ന കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വളര്‍ന്നുവരുന്ന ഒരു ഇന്ത്യ ഉണ്ടായിരുന്നു. ആ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ഒരു നടന്‍ എന്ന നിലയില്‍

ഒരു നടന്‍ എന്ന നിലയില്‍

ഒരു നടന്‍ എന്ന നിലയില്‍ മുപ്പതിലധികം സിനിമകള്‍ ഞാന്‍ ചെയ്തു. 5 ഭാഷകളില്‍ അഭിനയിച്ചു. ഏതാനും സിനിമകള്‍ നിര്‍മ്മിച്ചു. ഇതിനൊന്നും സിനിമാ ലോകത്തിന്‍റെ അനുമതിയെ ഞാന്‍ ഒരിക്കലും ആശ്രയിച്ചിട്ടില്ലെന്നായിരുന്നു തുറന്ന അഭിപ്രായപ്രകടനം നിര്‍ത്തണമെന്ന് സിനിമയിലുള്ള ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യത്തിനുള്ള നടന്‍റെ മറുപടി.

നിശബ്ദനാവാന്‍ ആരും പറഞ്ഞിട്ടില്ല

നിശബ്ദനാവാന്‍ ആരും പറഞ്ഞിട്ടില്ല

ഇപ്പോള്‍ ചെയ്യുന്ന ഈ പ്രവര്‍ത്തിയും സ്വീകരിക്കുന്ന നിലപാട് ബഹുമാനം അര്‍ക്കാതവയാണെന്ന് ഞാന്‍ കരുതുന്നില്ല. വോട്ട് ചെയ്യുന്ന, നികുതി അടയ്ക്കുന്ന ഒരു പൗരന്‍ എന്ന നിലയ്ക്ക് മാത്രമാണ് ഞാന്‍ സംസാരിക്കുന്നത്. അതിനാല്‍ തന്നെ സിനിമാ ലോകത്ത് നിന്ന് ആരും ഇതുവരെ എന്നോട് നിശബ്ദനാവാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സിദ്ധാര്‍ത്ഥ് പറയുന്നു.

മാറ്റമൊന്നും വന്നിട്ടില്ല

മാറ്റമൊന്നും വന്നിട്ടില്ല

കോളേജില്‍ പഠിക്കുന്ന കാലത്തും ഇങ്ങനെ തന്നെയായിരുന്നു താന്‍. ഏതാനും മാസങ്ങളായി തനിക്ക് പ്രത്യേകിച്ച് മാറ്റമൊന്നും വന്നിട്ടില്ല. ഒരാളുടെ ജീവിതം എങ്ങനെ ജീവിക്കണം എന്ന് ഞാനാര്‍ക്കും ക്ലാസെടുത്ത് കൊടുക്കുന്നില്ല. പക്ഷെ എനിക്ക് ഇങ്ങനെയല്ലാതെ ജീവിക്കാനും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എഐഡിഎംകെയ്ക്കെതിരെ

എഐഡിഎംകെയ്ക്കെതിരെ

പൗരത്വ നിയമഭേദഗതിയെ അനുകൂലൂച്ച എഐഡിഎംകെയ്ക്കെതിരെ സിദ്ധാര്‍ത്ഥ് നേരത്തെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ജയലളിത ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഒരിക്കലും പൗരത്വ ഭേദഗതി ബില്ലിനെ അവര്‍ പിന്തുണയ്ക്കുമായിരുന്നില്ലെന്നും അവരുടെ അഭാവത്തില്‍ എഐഡിഎംകെ ആ ധാര്‍മികത തകര്‍ത്തുകളഞ്ഞെന്നും സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്.

അങ്ങേയറ്റം ലജ്ജിക്കുന്നു

അങ്ങേയറ്റം ലജ്ജിക്കുന്നു

"എടപ്പാടി പളനിസാമിയാണ് എന്റെ സംസ്ഥാനമായ തമിഴ്‍നാടിനെയും നമ്മുടെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് എന്നതില്‍ ഞാന്‍ അങ്ങേയറ്റം ലജ്ജിക്കുന്നു. പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചതിലൂടെ അദ്ദേഹത്തിന്റെ ശരിക്കുള്ള മുഖം പുറത്തുവന്നിരിക്കുന്നു.

അധികാരം നുണഞ്ഞോളൂ

അധികാരം നുണഞ്ഞോളൂ

ജനങ്ങളോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത കുറവാണ് ഇതിലൂടെ വെളിവായിരിക്കുന്നത്. എന്തുവിലകൊടുത്തും അധികാരത്തില്‍ തുടരാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണിതിന് ഈ തീരുമാനത്തിന് പിന്നില്‍. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടായിരിക്കും. അതുവരെ നിങ്ങളുടെ താത്ക്കാലിക അധികാരം നുണഞ്ഞോളൂ"- എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വിറ്ററിലൂടെ വിമര്‍ശിച്ചത്.

ട്വീറ്റ്

എഐഎഡിഎംകെയെ വിമര്‍ശിച്ചു കൊണ്ടുള്ള സിദ്ധാര്‍ത്ഥിന്‍റെ ട്വീറ്റ്

 പൗരത്വ നിയമ ഭേദഗതിയില്‍ വീശദീകരണവുമായി എത്തിയ ബിജെപി നേതാവിന് നാട്ടുകാരുടെ മര്‍ദ്ദനം: കേസെടുത്തു പൗരത്വ നിയമ ഭേദഗതിയില്‍ വീശദീകരണവുമായി എത്തിയ ബിജെപി നേതാവിന് നാട്ടുകാരുടെ മര്‍ദ്ദനം: കേസെടുത്തു

 സംശയമൊന്നുമില്ല, ഷെയിന്‍ അഭിനയിക്കണമെന്ന് ഫെഫ്ക; ഒടുവില്‍ നടനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് 'അമ്മ' സംശയമൊന്നുമില്ല, ഷെയിന്‍ അഭിനയിക്കണമെന്ന് ഫെഫ്ക; ഒടുവില്‍ നടനെ ചര്‍ച്ചയ്ക്ക് വിളിപ്പിച്ച് 'അമ്മ'

English summary
actor sidharth about acting and citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X