• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോനു സൂദിനും കോവിഡ്; ആശങ്കപ്പെടേണ്ടതില്ലെന്ന് താരം

അഭിനേതാവും നിർമാതാവുമായ സോനു സൂദിനും കോവിഡ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആശങ്കപ്പെടാനൊന്നുമില്ലെന്നും താരം വ്യക്തമാക്കി. ഇന്ത്യൻ സിനിമ രംഗത്തെ നിർണായക സാനിധ്യമാണ് സോനു.

ഹിന്ദിയിലും ഇംഗ്ലിഷിലുമായി രണ്ട് പോസ്റ്റുകളാണ് അദ്ദേഹം ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വിഷമിക്കേണ്ട കാര്യമില്ലെന്നും ക്വാറന്റൈനിൽ പ്രവേശിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും തനിക്ക് കൂടുതൽ സമയം കിട്ടുമെന്ന സന്തോഷത്തിലാണ് താരം.

"ഹലോ ചങ്ങാതിമാരേ, എന്റെ കോവിഡ് 19 പരിശോധന പോസിറ്റീവ് ആണെന്ന് ഞാൻ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. അതിനാൽ, ഞാൻ ക്വറന്റൈനിലാണ്. വിഷമിക്കേണ്ട കാര്യമില്ല, നേരെമറിച്ച്, നിങ്ങളുടെ ബുദ്ധിമുട്ടുകൾ മുമ്പത്തേക്കാൾ കൂടുതൽ പരിഹരിക്കാൻ എനിക്ക് ഇപ്പോൾ കൂടുതൽ സമയം ലഭിക്കും. ഓർമ്മിക്കുക, എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഞാൻ എല്ലായ്പ്പോഴും നിങ്ങളോടൊപ്പമുണ്ട്, "സോനു എഴുതി.

കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ സമ്പൂർണ ലോക്ക്ഡൗണിലേക്ക് ഇന്ത്യ പോയപ്പോൾ സാധാരണക്കാർക്ക് സഹായമായി സോനു എത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ കുടുങ്ങി പോയവരെ നാട്ടിലെത്തിക്കാനും ഭക്ഷണം ഉറപ്പുവരുത്തിയും സോനു സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സ്വന്തം നിലയ്ക്ക് യിനുകൾ, ബസുകൾ, ചാർട്ടേഡ് വിമാനങ്ങൾ എന്നിവ ക്രമീകരിച്ച് അവരെ തിരികെ കൊണ്ടുവരാൻ അദ്ദേഹം സഹായിച്ചിരുന്നു.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

cmsvideo
  Top seer at kumbhamela lost his life because of virus | Oneindia Malayalam

  അതേസമയം കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ഇന്ത്യ. അതിവേഗം ഉയരുന്ന രോഗവ്യാപനം ആശങ്കയും വർധിപ്പിക്കുന്നു. തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിൽ 2,34,692 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 1,45,26,609 ആയി.

  കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1,23,354 പേർ രോഗമുക്തി നേടിയത് ആശ്വാസമാണെങ്കിലും രോഗികളുടെ എണ്ണത്തിലെ വലിയ വർധനവ് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. 1,341 മരണങ്ങൾകൂടി കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ച 1,26,71,220 പേർ രോഗമുക്തി നേടിയപ്പോൾ 1.75,649 പേരാണ് മരണപ്പെട്ടത്. നിലവിൽ 16,79,740 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ട്.

  സിംപിളായി ആത്മിക, ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

  English summary
  Actor Sonu Sood has tested positive for Covid-19 he assures nothing to worry about it
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X