കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയും മോദിയും കൂടിക്കാഴ്ച നടത്തി

  • By Aswathi
Google Oneindia Malayalam News

അഹമ്മബദ്: രാഷ്ട്രീയത്തിലേക്ക് ഒരു എന്‍ട്രിയ്ക്കായി സുരേഷ് ഗോപി കുറച്ചുകാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. കോണ്‍ഗ്രസിലൂടെ ആ ആഗ്രഹസാഫല്യത്തിലേക്കുള്ള വഴിനോക്കിയെങ്കിലും അവര്‍ കണ്ട ഭാവംപോലും നടിക്കുന്നില്ല. അപ്പോഴാണ് സുരേഷ് ഗോപിയുടെ സാമൂഹ്യ പ്രവര്‍ത്തികള്‍ കണ്ടറിഞ്ഞ് ഗുജറാത്തില്‍ നിന്ന് മോദിയുടെ വിളി വന്നത്. കഴിഞ്ഞ ദിവസം ഗുജറാത്തില്‍ വച്ച് മോദിയും സുരേഷ് ഗോപിയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ കേരളത്തിന്റെ വികസനത്തെ കുറിച്ചുള്ള കാര്യങ്ങളാണ് സുരേഷ് ഗോപി മോദിയോട് പറഞ്ഞതെന്നറിയുന്നു. വിഴിഞ്ഞം തുറമുഖം പൂര്‍ണമായും കേന്ദ്രഫണ്ടില്‍ നടപ്പാക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും അവരുടെ ശുചിത്വത്തിനും പ്രത്യേക പദ്ധതി നടപ്പാക്കണം, കല-സാസ്‌കാരിക-ചലച്ചിത്ര നിര്‍മാണം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയ്ക്ക് വിഷയമായി.

മോദിയ്ക്ക് സുരേഷ് ഗോപിയെ കാണണമെന്ന്

മോദിയ്ക്ക് സുരേഷ് ഗോപിയെ കാണണമെന്ന്

സുരേഷ് ഗോപിയുടെ സാമൂഹിക ഇടപെടലുകള്‍ ശ്രദ്ധയില്‍ പെട്ട മോദി അദ്ദേഹത്തെ കാണണമെന്നാവശ്യപ്പെട്ട് ഗുജറാത്തിലേക്ക് ക്ഷണിക്കുകയായിരുന്നു.

ചര്‍ച്ചാ വിഷയങ്ങള്‍

ചര്‍ച്ചാ വിഷയങ്ങള്‍

കേരളത്തിന്റെ വികസനത്തെ കുറിച്ചും മറ്റുമാണ് രണ്ടര മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയില്‍ പ്രതിപാദിച്ചത്.

കേരളത്തിന് വേണമെന്ന് സുരേഷ് ഗോപി പറഞ്ഞത്

കേരളത്തിന് വേണമെന്ന് സുരേഷ് ഗോപി പറഞ്ഞത്

വിഴിഞ്ഞം തുറമുഖം പൂര്‍ണമായും കേന്ദ്രഫണ്ടില്‍ നടപ്പാക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു. സ്ത്രീ സുരക്ഷ, കല-സാസ്‌കാരിക-ചലച്ചിത്ര നിര്‍മാണം, കൃഷി, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ സുരേഷ് ഗോപി ഉന്നയിച്ചു

കൂടിക്കാഴ്ചയ്ക്ക് സാക്ഷികള്‍

മോദിയുടെ പോളിറ്റിക്കല്‍ സെക്രട്ടറി കെ കൈലാസനാഥന്‍, ഡോ. ജയചന്ദ്രന്‍, ബി ജെ പി യുടെ ഭാഷാ ന്യൂനപക്ഷ സെല്‍ കണ്‍വീനര്‍ സി ജി രാജഗോപാല്‍ എന്നിവര്‍ മോദിയുടെ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഒപ്പമുണ്ടായിരുന്നു.

സുരേഷ് ഗോപി

സുരേഷ് ഗോപി

രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ നിരന്തരമായി ഇടപെടുന്ന സുരേഷ് ഗോപി തനിക്ക് രാഷ്ട്രീയത്തില്‍ താത്പര്യമില്ലെന്ന് പറയുമ്പോഴും അതിലേക്ക് കയറിപ്പറ്റാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ടായിരുന്നു. കോണ്‍ഗ്രസിലൂടെ ഇത് സഫലമാകുമെന്ന് കരുതിയെങ്കിലും അവര്‍ക്ക് കണ്ട ഭാവം പോലുമില്ല. അപ്പോഴാണ് ഗുജറാത്തില്‍ നിന്ന് മോദിയുടെ വിളി.

അന്ന് സുരേഷ് ഗോപി പറഞ്ഞത്

അന്ന് സുരേഷ് ഗോപി പറഞ്ഞത്

കോണ്‍ഗ്രസ് കൈവിട്ടതോടെ സുരേഷ് ഗോപി ബിജെപിയിലേക്ക് തിരിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയെന്ന്് തോന്നുന്നു. മുമ്പൊരിക്കല്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് മോദിയുടെ പേരില്‍ സംഘടിപ്പിച്ച് നടത്തിയ ഒരു പരിപാടിയില്‍ പങ്കെടുത്തതിന് കോണ്‍ഗ്രസ് വിമര്‍ശിച്ചപ്പോള്‍ അതിനെ ന്യായീകരിക്കാന്‍ സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. മോദിയെ ഇങ്ങനെ പഴിക്കുന്നതിനെയും സുരേഷ് എതിരു പറഞ്ഞു. അന്ന് പ്രത്യേകിച്ച് ഒരു പാര്‍ട്ടിയോടും തനിക്ക് താത്പര്യമില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞിരുന്നത്.

മോദിയും നടന്മാരും

മോദിയും നടന്മാരും

രാഷ്ട്രീയത്തിനും തിരഞ്ഞെടുപ്പിനും പ്രചരണം നടത്താന്‍ രാഷ്ട്രീയക്കാര്‍ താരങ്ങളെ വിളിക്കുന്നത് സാധാരണയാണ്. നേരത്തെ മോദിയും സല്‍മാന്‍ ഖാനും തമ്മിലുള്ള കൂടിക്കാഴ്ച ചര്‍ച്ചയായിരുന്നു

English summary
Actor Suresh Gopi had a courtesy meeting with Narendra Modi on Wednesday. Modi has been meeting eminent persons from various walks of life to understand their ideas about the nation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X