• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് മരിച്ച നിലയിൽ

  • By Desk

മുംബൈ; ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് (34) മരിച്ച നിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലോക്ക് ഡണ്‍ ആയതിനാല്‍ ഫ്‌ളാറ്റിൽ തനിച്ച് കഴിയുകയായിരുന്നു. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ചാനൽ ഷോയിലൂടെയാണ് സുശാന്ത് തന്റെ കരിയറിന് തുടക്കം കുറിച്ചത്. 12 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഷോയിലൂടെ അരങ്ങേറ്റം

ഷോയിലൂടെ അരങ്ങേറ്റം

ബിഹാറിനെ പൂർണിയയിൽ ആണ് സുശാന്ത് ജനിച്ചത്. പിന്നീട് കുടുംബത്തോടൊപ്പം പട്നയിലേക്ക് മാറി. എൻജിനിയറിങ്ങ് പഠനത്തിന് ദില്ലിയിൽ എത്തി. അഭിനയത്തിലേക്ക് കടന്നതോടെ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു. കിസ് ദേശ് മെന്‍ ഹായ് മെരാ ദില്‍ എന്ന ഷോയിലൂടെയാണ് തുടക്കം.

സിനിമയിലേക്ക്

സിനിമയിലേക്ക്

കൈ പോ ചെ എന്ന സിനിമയിലൂടെയാണ് സിനിമാ അരങ്ങേറ്റം. ചിത്രത്തിലെ അഭിനയത്തിന് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. മികച്ച നവാഗത നടനുള്ള പുരസ്കാരവും നേടി. ശുദ്ധ് ദേശി റൊമാൻസ് ആണ് രണ്ടാം ചിത്രം.

2016 ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിത കഥ പറയുന്ന എംഎസ് ധോണി,ദി അണ്‍ടോള്‍ഡ് സ്റ്റോറി എന്ന ചിത്രമാണ് സുശാന്തിന്റെ കരിയറിലെ മികച്ച ചിത്രം.

ഞെട്ടലിൽ ആരാധകർ

ഞെട്ടലിൽ ആരാധകർ

അമീർഖാൻ നായകനായെത്തിയ പികെയിലെ സർഫ്രാസ് എന്ന കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിച്ചോരെയാണ് നടന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം.

മികച്ച നർത്തകനായിരുന്നു.താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് ബോളിവുഡും ആരാധകരും.

അനുശോചന പ്രവാഹം

അനുശോചന പ്രവാഹം

നടന്റെ വേർപാടിൽ ഞെട്ടൽ രേഖപ്പെടുത്തി താരങ്ങൾ ട്വീറ്റ് പങ്കുവെച്ചിട്ടിട്ടുണ്ട്. ഇത് സത്യമല്ലെന്നായിരുന്നു സംവിധായകൻ അനുരാഗ് കശ്യപ് കുറിച്ചത്. ഷോക്ക്ഡ്, വാക്കുകൾ ഇല്ലെന്നായിരുന്നു നടൻ റിതേഷിന്റെ പ്രതികരണം. നടൻ അക്ഷയ് കുമാർ സംഗീത സംവിധായകൻ വിശാൽ ദദ്ലാനി, അഫ്ദ്ബാ ശിവ്ദാസ്നി, നടി നേഹ ദൂപിയ, ഗൗഹർ ഖാൻ തുടങ്ങിയവരും മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.

മാനേജറുടെ ആത്മഹത്യ

മാനേജറുടെ ആത്മഹത്യ

നടന്റെ മുൻ മാനേജറായ ദിഷാ സാലിയൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. അഞ്ച് ദിവസങ്ങൾക്കിപ്പുറമാണ് നടനും ആത്മഹത്യ ചെയ്തിരിക്കുന്നത്. ജൂൺ 8 ന് മലാദിലെ കെട്ടിടത്തിലെ 14ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ദിഷ.

പിന്നാലെ നടനും

പിന്നാലെ നടനും

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അപകടമരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ നടുക്കം രേഖപ്പെടുത്തി നടൻ രംഗത്തെത്തിയിരുന്നു. ഇതിനെ പിന്നാലെയാണ് സുശാന്തും ജീവനൊടുക്കിയിരിക്കുന്നത്.

കുഞ്ഞനന്തനെ മനുഷ്യസ്നേഹിയാക്കി കഴിഞ്ഞെങ്കിൽ ഇത് കാണാം; ഫോൺവിളി പട്ടിക പുറത്തുവിട്ട് കെകെ രമ

നേപ്പാൾ ഭൂപടം; ഇത് നമ്മുടെ പരാജയമല്ലേ? കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യൻ സ്വാമി

ബിജെപിക്ക് പലിശ സഹിതം മറുപടി നൽകാൻ കോൺഗ്രസ്; ഗുജറാത്തിലെ പണിക്ക് ജാർഖണ്ഡിൽ മറുപണി

English summary
Actor sushanth singh rajputh found dead at mumbai home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X