ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ആർകെ നഗർ ഉപതിരഞ്ഞെടുപ്പ്; സത്യം ജയിക്കണം, പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും വിശാലിന്റെ ട്വീറ്റ്

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ചെന്നൈ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക തള്ളിയ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും രാഷ്ട്രപതി രാംനാഥ് കോവിന്ദിനേയും അറിയിച്ച് തമിഴ് ചലചിത്ര താരം വിശാൽ. ട്വിറ്ററിലൂടെയാണ് വിഷയം ഇവരിലെത്തിച്ചത്. അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആർകെ നഗറിൽ സ്ഥാനാർഥിയായി മത്സരിക്കാൻ നാമനിർദേശപത്രിക സമർപ്പിച്ചിരുന്നു. തൻറെ പത്രിക ആദ്യം സ്വീകരിക്കുകയും പിന്നീട് തള്ളുകയും ചെയ്തിരുന്നു. ഇത് ശരിയായ നടപടിയല്ല. ഇതു നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നു. സത്യം വിജയിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് വിശാൽ ട്വീറ്റ് ചെയ്തു.

  ട്രംപിന് പിന്നാലെ സുബ്രഹ്മണ്യ സ്വാമിയും; ടെൽഅവീവിലുള്ള ഇന്ത്യൻ എംബസി ജറുസലേമിലേക്ക് മാറ്റണം

  കൂടാതെ തിരഞ്ഞെടുപ്പ് കമ്മീഷൻരെ നടപടിക്കെതിരെ ഗവർണ്ണറെ സമീപിക്കുമെന്നും വിശാൽ അറിയിച്ചിട്ടുണ്ട്. 2016 ഡിസംബർ 6 ന് അമ്മ മരിച്ചു 2017 ഡിസംബർ 6 ന് ജനാധിപത്യവും മരിച്ചെന്നു വിശാൽ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തരുന്നു.

   നോമിനേഷൻ തള്ളി

  നോമിനേഷൻ തള്ളി

  സൂഷ്മ പരിശേധനയ്ക്കിടയിലാണ് വിശാലിന്റെ നാമനിർദേശപത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തളളിയത്. വിശാലിനെ പിൻതാങ്ങിയവരുടെ ഒപ്പുകൾ വ്യാജജമാണെന്നു ചൂണ്ടിക്കാട്ടിയാണ് പത്രിക കമ്മീഷൻ തള്ളിയത്. എന്നാൽ ആദ്യം തളളിയ പത്രിക രണ്ടാമത് സ്വീകരിക്കുയയുണ്ടായി മണിക്കൂറുകൾക്ക് ശേഷം വീണ്ടും തള്ളുകയായിരുന്നു.

  സൂഷ്മ പരിശേധനയിൽ നടകീയത

  സൂഷ്മ പരിശേധനയിൽ നടകീയത

  നാമനിർദേശപത്രിക തള്ളിയതിലൂടെ ജനാധിപത്യത്തെ പരിഹസിക്കുകയാണ് ചെയ്തതെന്ന് വിശാൽ പറഞ്ഞു. എന്തുകൊണ്ടാണ് തനിക്കുമാത്രം പ്രത്യേക സൂഷ്മ പരിശേധനയെന്നും വിശാൽ ചോദിക്കുന്നു. കഴിഞ്ഞ ദിവസമുണ്ടായ സംഭവം തന്നെ വല്ലാതെ ഞെട്ടിച്ചെന്നും വിശാൽ പറഞ്ഞു.

   ജനങ്ങളുടെ നന്മ

  ജനങ്ങളുടെ നന്മ

  തമിഴ്നാട്ടിലെ രണ്ടു സൂപ്പർസ്റ്റാറുകൾ തങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചു വെളിപ്പെടുത്തിയപ്പോൾ വിശാൽ തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചു ഒരു സൂചന പോലും നൽകിയിട്ടില്ലായിരുന്നു. ഒരു മുഴുനീളം രാഷ്ട്രീയ പ്രവർത്തകനാകാനല്ല തനിക്ക് താൽപര്യമെന്നും മറിച്ച് ജനങ്ങളുടെ ശബ്ദമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും വിശാൽ പറഞ്ഞു.

  പിന്നില്‍ മറ്റാരോ

  പിന്നില്‍ മറ്റാരോ

  സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്ന വിശാലിന്റെ നാമനിര്‍ദേശപ്പത്രിക മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയത്. ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റേയും പതച്രിക കമ്മിഷന്‍ തളളിയിട്ടുണ്ട്. വിവരങ്ങള്‍ പൂര്‍ണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിപയുടെ വപത്രിക കമ്മീഷന്‍ തളളിയത്. അതേസമയം അണ്ണാഡിഎകെ, ഡിഎംകെ, സഥാനാർഥികളും ദിനകരനും പത്രിക സമർപ്പിച്ചിരുന്നു

  ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ്

  ആര്‍കെ നഗര്‍ തിരഞ്ഞെടുപ്പ്

  ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് തലൈവിയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പ് എന്നതിലുപരി മത്സരാഥികളുടെ പാര്‍ട്ടികളുടേയും അഭിമാനപ്പോരാട്ടത്തിനു കൂടിയാണ് ഇവിടെ വേദിയാകാൻ പോകുന്നത്. ഡിസംബര്‍ 21 നാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 24ാം തീയതി ഫലം പുറത്തു വരും

  English summary
  Actor Vishal, disqualified from contesting the RK Nagar by-election in Tamil Nadu, tweeted President Ram Nath Kovind and Prime Minister Narendra Modi on Wednesday, saying he hopes "justice prevails." He addressed them as "To the people I look up to," and said he was bringing to their notice the fact that his nomination for the December 21 by-election was "first accepted and later rejected."

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more