Get Updates
Get notified of breaking news, exclusive insights, and must-see stories!

നടന്‍ വിവേകിന് ഹൃദയാഘാതം, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ഗുരുതരാവസ്ഥയിലെന്ന് ഡോക്ടര്‍മാര്‍

ചെന്നൈ: തമിഴ് നടന്‍ വിവേകിന് ഹൃദയാഘാതം. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹം ഇപ്പോള്‍ ഐസിയുവിലാണ്. വിവേകിന്റെ ആരോഗ്യ നില പരിശോധിച്ച് വരികയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അടുത്തിടെയാണ് ഉത്തരേന്ത്യയില്‍ ഷൂട്ടിംഗിനായി അദ്ദേഹം പോയിരുന്നത്. 59കാരനായ താരത്തെ ചെന്നൈയിലെ സിംസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പെട്ടെന്ന് ആരോഗ്യനില മോശമാവാനുള്ള കാരണത്തെ പറ്റി ഡോക്ടര്‍മാര്‍ വ്യക്താക്കിയിട്ടില്ല.

1

നിലവില്‍ അബോധാവസ്ഥയിലാണ് വിവേക്. നാഡിമിടിപ്പുകള്‍ നിലച്ച നിലയിലാണ് ഉള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ജനങ്ങളിലേക്ക് ആരോഗ്യ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനായുള്ള തമിഴ്‌നാടിന്റെ അംബാസിഡറായി വിവേകിനെ തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ഒമാന്‍ദുരാര്‍ ആശുപത്രിയില്‍ നിന്ന് അദ്ദേഹം വാക്‌സിന്‍ എടുത്തിരുന്നു. എല്ലാവരോടും വാക്‌സിനേഷന്‍ ചെയ്യാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

വാക്‌സിനില്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും, ജനങ്ങള്‍ അക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നും വിവേക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ എന്നിവ നമ്മളെ കൊവിഡില്‍ നിന്ന് രക്ഷിക്കുമെന്നും, കൊവിഡ് ബാധിക്കാതെ ആ വാക്‌സിന്‍ രക്ഷിച്ചില്ലെങ്കിലും, ആ രോഗത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ ഈ വാക്‌സിന്‍ സാധിക്കുമെന്നും വിവേക് വാക്‌സിനേഷന്‍ സമയത്ത് പറഞ്ഞിരുന്നു. തമിഴ് കോമഡി വേഷങ്ങളിലൂടെയാണ് വിവേക് വളരെയധികം പ്രശസ്തി നേടിയത്. വടിവേലു കഴിഞ്ഞാല്‍ ഏറ്റവും ജനപ്രീതി നേടിയ താരവുമായിരുന്നു അദ്ദേഹം.

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

പ്രമുഖ സംവിധായകന്‍ കെ ബാലചന്ദറാണ് അദ്ദേഹത്തെ സിനിമയില്‍ അവതരിപ്പിച്ചത്. റണ്‍, സാമി, പേരഴകന്‍, പാര്‍ത്ഥിപന്‍ കനവ്, അന്ന്യന്‍, ശിവാജി തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം അറിയപ്പെടുന്ന കോമഡി താരമായി. അബ്ദുള്‍ കലാമിന്റെ ആരാധകനായിട്ടാണ് അദ്ദേഹം പൊതുജീവിതത്തില്‍ അറിയപ്പെടുന്നത്. കലാം ആവശ്യപ്പെട്ടത് പ്രകാരം ഹരിത പ്രചാരണവും വിവേക് നടത്തിയിരുന്നു. തമിഴ്‌നാട്ടില്‍ ഒന്നാകെ വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ചെടികള്‍ നട്ട് വിവേക് ജനശ്രദ്ധ നേടിയിരുന്നു.

കാഷ്വൽ ലുക്കിൽ തമന്ന ഭാട്ടിയ, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    തമിഴ് നടൻ വിവേകിന് ഹൃദയാഘാതം, ആശുപത്രിയിൽ, | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+