കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ്, നടിമാര്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചെന്ന് ബിഎംസി

Google Oneindia Malayalam News

മുംബൈ: ബോളിവുഡ് നടി കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ബിഎംസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നടിമാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ലംഘിച്ചുവെന്ന് ബിഎംസി കുറ്റപ്പെടുത്തി. കരീനയും സുഹൃത്തായ അമൃതയും നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തതായി ബിഎംസി കുറ്റപ്പെടുത്തി. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെല്ലാം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണമെന്ന് ബിഎംസി ആവശ്യപ്പെട്ടു. മുംബൈയില്‍ ഒമൈക്രോണ്‍ അടക്കം പടരുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ മാസ്‌ക് അടക്കമുള്ളവ ഉപയോഗിക്കാതെ പല ആഘോഷ പരിപാടികളിലും പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ട്.

അമരീന്ദറിന് മോശം ഇമേജ്, ഗുലാം നബിയെ അധ്യക്ഷനാക്കും, രാഹുലിന്റെ തീരുമാനങ്ങള്‍ വെളിപ്പെടുത്തി ശിവസേനഅമരീന്ദറിന് മോശം ഇമേജ്, ഗുലാം നബിയെ അധ്യക്ഷനാക്കും, രാഹുലിന്റെ തീരുമാനങ്ങള്‍ വെളിപ്പെടുത്തി ശിവസേന

1

നേരത്തെ നിരവധി പാര്‍ട്ടികളിലും ഒത്തുചേരല്‍ പരിപാടികളും കരീനയെയും അമൃതയെയും ഒരുമിച്ച് കണ്ടിരുന്നു. നേരത്തെ റിയാ കപൂറിന്റെ പാര്‍ട്ടിയില്‍ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. അമൃതയുടെ സഹോദരി മലായ്ക അറോറ, കരീനയുടെ സഹോദരി കരിഷ്മ കപൂര്‍, മാനേജര്‍, മസബ ഗുപ്ത, എന്നിവരെല്ലാം ഈ പാര്‍ട്ടിയിലുണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ കരീന പങ്കുവെച്ചിരുന്നു. നേരത്തെ കരണ്‍ ജോഹറിന്റെ വീട്ടില്‍ കഭി കുഷി കഭി ഖം ചിത്രത്തിന്റെ 20ാം വര്‍ഷ ഒത്തുചേരലിലും കരീന പങ്കെടുത്തിരുന്നു. അര്‍ജുന്‍ കപൂര്‍, മലായ്ക, ആലിയ ഭട്ട്, കരിഷ്മ, അമൃത എന്നിവരും ഈ പാര്‍ട്ടിയിലുണ്ടായിരുന്നു.

അതേസമയം കരീനയുടെ പിതാവ് രണ്‍ധീര്‍ കപൂര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കരീന ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും, ഹോം ക്വാറന്റീനിലാണെന്നും രണ്‍ധീര്‍ കപൂര്‍ പറഞ്ഞു. ഇന്നലെയാണ് കരീനയ്ക്ക് കൊവിഡ് പോസിറ്റീവായത്. വളരെ തീവ്രത കുറഞ്ഞ ലക്ഷണങ്ങളാണ് കരീനയ്ക്കുള്ളതെന്ന് ഡോക്ടര്‍ പറഞ്ഞു. ഇന്ന് അവള്‍ക്ക് ഒരുപാട് സുഖം തോന്നുന്നുണ്ട്. കുട്ടികള്‍ക്ക് അവള്‍ക്കൊപ്പമാണ്. ക്വാറന്റീനില്‍ തന്നെയാണെന്നും കരീന പറഞ്ഞു. ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കുമോ എന്ന് ഇതുവരെ ബിഎംസി വ്യക്തമാക്കിയിട്ടില്ല. മഹാരാഷ്ട്രയിലും പ്രത്യേകിച്ച് മുംബൈയിലും കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്നതായി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

പരിധിയില്ലാതെ ചുംബിച്ച് നമുക്ക് ജീവിതം കൂടുതല്‍ സാഹസികമാക്കാം; വിവാഹ വാര്‍ഷികം ആഘോഷിച്ച് സജിനും ഷഫ്‌നയും

ഞായറാഴ്ച്ച 704 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 16 മരണങ്ങളും രേഖപ്പെടുത്തി. മുംബൈയില്‍ വെറും 187 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. മുംബൈക്ക് സമീപമുള്ള തദ്ദേശ സ്ഥാപനങ്ങളായ പനവേല്‍, നവി മുംബൈ, താനെ എന്നിവിടങ്ങളിലും കൊവിഡ് മരണങ്ങളൊന്നും ഞായറാഴ്ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ച്ചയായി 250 കേസുകള്‍ വരെയാണ് മുംബൈയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ബിഎംസപി എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫീസര്‍ മംഗള ഗോമറെ പറഞ്ഞു. മുംബൈയിലെ കൊവിഡ് സാഹചര്യം എത്രയോ ഭേദമാണ്. പക്ഷേ മുന്‍കരുതലുകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു.

അമേഠി തിരിച്ചുപിടിക്കാന്‍ രാഹുല്‍ എത്തും, പ്രിയങ്ക റായ്ബറേലിയിലേക്കും, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെഅമേഠി തിരിച്ചുപിടിക്കാന്‍ രാഹുല്‍ എത്തും, പ്രിയങ്ക റായ്ബറേലിയിലേക്കും, കോണ്‍ഗ്രസ് പ്ലാന്‍ ഇങ്ങനെ

Recommended Video

cmsvideo
Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?

English summary
actress kareena kapoor and amrita arora tested covid positive, bmc says they flouted all ther norms
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X