
ഭര്‍ത്താവ് സാഗറിന്റെ ഓര്‍മയില്‍ സുപ്രധാന തീരുമാനം പങ്കുവെച്ച് നടി മീന; കയ്യടിച്ച് സോഷ്യല്‍ മീഡിയ
ആഗസ്റ്റ് 13 ലോക അവയവദാന ദിനമാണ്. നമ്മുടെ രാജ്യത്ത് പ്രധാനപ്പെട്ട അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നതു മൂലം പ്രതിവര്‍ഷം മരിക്കുന്നത് അഞ്ചു ലക്ഷം പേരാണ് എന്നാണ് കണക്കുകള്‍. ഒരു അവയവ ദാതാവിന് എട്ടു പേരുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ കഴിയും. അവയവദാന ദിനത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രധാന തീരുമാനവുമായി രംഗത്തുവന്നിരിക്കുകയാണ് നടി മീന.
തന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് മീന. അവയവ ദാനം നടത്താന്‍ എല്ലാവരോടും അപേക്ഷിക്കുന്നതായും മീന സമൂഹമാധ്യമത്തിലൂടെ പറഞ്ഞു. ജീവന്‍ രക്ഷിക്കുന്നതിനെക്കാള്‍ വലുതായി മറ്റൊന്നുമില്ല. ജീവന്‍ രക്ഷിക്കാനായി ഏറ്റവും നന്മയുള്ള മാര്‍ഗമാണ് അവയവ ദാനം എന്നാണ് മീനയുടെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.
കുടത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന്റെ മര്‍ദനം;ദളിത് ബാലന് മരിച്ചു

കഴിഞ്ഞ ജൂണ്‍ 29നാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ അന്തരിച്ചത്. ശ്വാസകോശത്തില്‍ അണുബാധ രൂക്ഷമായതിനെ തുടര്‍ന്ന് ശ്വാസകോശം മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതു കൊണ്ട് ശസ്ത്രക്രിയ നീണ്ടു പോയിരുന്നു. ഇതിന് പിന്നാല ആയിരുന്നു മരണം സംഭവിച്ചത്. താന്‍ നേരിട്ട ആ വിഷമാവസ്ഥ കൂടി പങ്കുവച്ചാണ് മീന അവയവ ദാനത്തെ കുറിച്ച് പറയുന്നത്.

അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല, കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയുമെല്ലാം ബാധിക്കുന്നുണ്ടെന്നും മീന പറഞ്ഞു.
മീനയുടെ വാക്കുകള്‍:

' ജീവന്‍ രക്ഷിക്കുന്നതിനെക്കാള്‍ വലിയ മഹത്തായ കാര്യങ്ങളൊന്നു ഇല്ല. ജീവന്‍ രക്ഷിക്കാനുള്ള മഹത്തായ വഴികളൊന്നാണ് അവയവദാനം. വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അനുഗ്രഹമാണ് അവയവദാനത്തിലൂടെ ലഭിക്കുന്നത്. വ്യക്തിപരമായി അത്തരമൊരു അവസ്ഥയിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍ എന്ന ഞാന്‍ ആഗ്രഹിച്ചിരുന്നു. ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും.

അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല, കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയുമെല്ലാം ഇത് ബാധിക്കുന്നുണ്ട്. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്യുന്നു'. മീന പറഞ്ഞു.
'എന്തായാലും കലക്കി ഡോക്ടറേ,ദില്‍ഷയ്ക്കുള്ള പൊളി മറുപടി';റോബിന്റെ തീരുമാനത്തിന് ആരാധകരുടെ കയ്യടി....