കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്യാന്‍സറിനെ അതിജീവിച്ച 'മേരി ടീച്ചര്‍'ക്ക് ലുക്കോഡെര്‍മ; നടിയുടെ ധൈര്യത്തെ പുകഴ്ത്തി ആരാധകര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: മമ്മൂട്ടി നായകനായ ബിഗ് ബി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ 'മേരി ടീച്ചര്‍' ക്ക് വീണ്ടും വിധിയുടെ പരീക്ഷണം. ക്യാന്‍സര്‍ രോഗത്തിന് ഏറെ കാലം ചികില്‍സയിലായിരുന്ന അവര്‍ക്കിപ്പോള്‍ ലുക്കോഡെര്‍മ എന്ന അസുഖം ബാധിച്ചിരിക്കുന്നു. നടി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. രോഗ ലക്ഷണങ്ങളെ കുറിച്ചും മറ്റും നടി വിശദീകരിച്ചു.

നടിയുടെ ആത്മധൈര്യത്തെ പുകഴ്ത്തി ഒട്ടേറെ പേര്‍ രംഗത്തുവന്നു. സിനിമാ രംഗത്തെത്തും മുമ്പ് തന്നെ ദേശീയ തലത്തില്‍ ഏറെ പ്രശസ്തയാണ് നഫീസ അലി എന്ന പഴയ ഇന്ത്യന്‍ സുന്ദരി. കാലം കാത്തുവച്ചിരിക്കുന്നതെന്തായാലും നേരിടാന്‍ തന്നെയാണ് അവരുടെ തീരുമാനം. വിശദാംശങ്ങള്‍ ഇങ്ങനെ....

ക്യാന്‍സറിനെ അതിജീവിച്ചു

ക്യാന്‍സറിനെ അതിജീവിച്ചു

പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് നഫീസ അലി തനിക്ക് ബാധിച്ച രോഗത്തെ കുറിച്ച് വിശദീകരിച്ചത്. ലുക്കോഡെര്‍മ രോഗത്തിന്റെ ലക്ഷണങ്ങളാണ് കണ്ടതെന്ന് അവര്‍ പറയുന്നു. ക്യാന്‍സറിനെ അതിജീവിച്ച 63കാരിയായ നഫീസ അലിക്ക് ഈ രോഗവും വേഗത്തില്‍ ഭേദമാകട്ടെ എന്നാണ് ആരാധകരുടെ പ്രതികരണം.

മാസങ്ങള്‍ക്ക് മുമ്പ്

മാസങ്ങള്‍ക്ക് മുമ്പ്

തന്റെ ഏറ്റവും പുതിയ ഫോട്ടോയും നഫീസ അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കീമോതെറാപ്പി നടക്കുന്ന വേളയില്‍ തന്നെ മാസങ്ങള്‍ക്ക് മുമ്പ് കഴുത്തില്‍ വെളുത്ത പാട് കണ്ടിരുന്നു. ഇപ്പോള്‍ മുഖത്തേക്കും വ്യാപിച്ചിരിക്കുന്നു. അങ്ങനെയാണല്ലോ ജീവിതം, ചില സമയം ജയിക്കും, മറ്റു ചിലപ്പോള്‍ പരാജയപ്പെടും- നഫീസ അലി പറയുന്നു.

ശരീരത്തിന്റെ നിറം

ശരീരത്തിന്റെ നിറം

ലോക്ക് ഡൗണ്‍ കാലത്ത് ഗോവയിലാണ് നഫീസ അലി. കടലിന് അടുത്തായത് കൊണ്ടാണോ ഇത്തരത്തില്‍ വേഗത്തില്‍ ശരീരത്തിന്റെ നിറം മാറുന്നത് എന്ന് വ്യക്തമല്ല. ലുക്കോഡെര്‍മ എന്ന അസുഖമാണിത്. വെള്ളപാണ്ട് പോലുള്ള അസുഖമാണിത്. ശരീരത്തിന്റെ നിറം മാറി വെള്ള നിറം വരികയാണ് ചെയ്യുന്നതെന്നും നഫീസ അലി പറയുന്നു.

വളരെ നേരിയ അളവില്‍

വളരെ നേരിയ അളവില്‍

വളരെ നേരിയ അളവിലാണ് ആദ്യം ശരീരത്തില്‍ കണ്ടത്. പിന്നീട് ദിവസങ്ങള്‍ കഴിയുമ്പോള്‍ ശരീരമാസകലം പരക്കുകയാണ്. മുഖത്തെ നിറവും ഇപ്പോള്‍ മാറിയിരിക്കുന്നു. സന്തോഷമായിരിക്കാം എന്ന് ആശംസിച്ചാണ് നഫീസ അലി തന്റെ ഇന്‍സ്റ്റഗ്രാം കുറിപ്പ് അവസാനിപ്പിച്ചത്.

മേരി ടീച്ചര്‍

മേരി ടീച്ചര്‍

2018ലാണ് നഫീസ അലിയുടെ അവസാന ചിത്രം പുറത്തിറങ്ങിയത്. ജുനൂന്‍, മേജര്‍ സാബ്, ലൈഫ് ഇന്‍ എ... മെട്രോ, യാംല പാഗ്ല ദീവാന തുടങ്ങി ഒട്ടേറെ പ്രശസ്തമായ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികള്‍ക്ക് വേഗത്തില്‍ ഓര്‍മ വരിക ബിഗ് ബിയിലെ മേരി ടീച്ചറെയാണ്.

അതിനും മുമ്പ്

അതിനും മുമ്പ്

1976 ലെ ഫെമി മിസ് ഇന്ത്യ, മിസ് ഇന്റര്‍നാഷണല്‍ സെക്കന്‍ഡ് റണ്ണറപ്പ് ആയ നഫീസ അലി സിനിമയിലെത്തും മുമ്പേ ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തക, ദേശീയ നീന്തല്‍ താരം എന്നീ നിലകളിലും അവര്‍ പ്രശസ്തയാണ്. 2018 ലാണ് ക്യാന്‍സര്‍ രോഗം ബാധിച്ചത്. രോഗത്തിന്റെ ഓരോ ഘട്ടത്തിലും അവര്‍ ആരോഗ്യ അവസ്ഥ ആരാധകരുമായി പങ്കുവച്ചിരുന്നു.

മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു; കൊറോണ വേഗം തിരിച്ചറിയാം... എന്താണ് പൂള്‍ ടെസ്റ്റ്?മോദി സര്‍ക്കാര്‍ പൂള്‍ ടെസ്റ്റിന് ഒരുങ്ങുന്നു; കൊറോണ വേഗം തിരിച്ചറിയാം... എന്താണ് പൂള്‍ ടെസ്റ്റ്?

English summary
Actress Nafisa Ali says, I have been diagnosed with Leucoderma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X