Get Updates
Get notified of breaking news, exclusive insights, and must-see stories!

വാടക ഗര്‍ഭധാരണമല്ലാതെ മറ്റ് വഴിയില്ലായിരുന്നു... ആളുകളുടെ ആ കമന്റ് എന്നെ വേദനിപ്പിച്ചു; മനസ് തുറന്ന് പ്രിയങ്ക

മുംബൈ: ആരാധകരുടെ ഇഷ്ടതാര ജോഡിയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും. 2018 ല്‍ ആണ് ഇരുവരും വിവാഹിതരാകുന്നത്. 2022 ല്‍ വാടകഗര്‍ഭധാരണത്തിലൂടെ ആണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളാകുന്നത്. മാല്‍തി മേരി ചോപ്ര ജോനാസ് എന്നാണ് പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും തങ്ങളുടെ കുഞ്ഞിന് പേരിട്ടത്.

കുഞ്ഞ് ജനിച്ചതും തുടര്‍ന്നുണ്ടായ സംഭവങ്ങളും തന്നേയും ഭര്‍ത്താവിനേയും എങ്ങനെയൊക്കെ ബാധിച്ചു എന്ന് വെളിപ്പെടുത്തിരംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ചോപ്ര ഇപ്പോള്‍. ബ്രിട്ടീഷ് വോഗിന് നല്‍കിയ അഭിമുഖത്തിലാണ് മകളെ കുറിച്ചും വാടക ഗര്‍ഭധാരണത്തെ കുറിച്ചും ഇതാദ്യമായി പ്രിയങ്ക ചോപ്ര മനസ് തുറക്കുന്നത്.

1

മാല്‍തി മേരി ചോപ്ര ജോനാസ് മാസം തികയാതെ ആയിരുന്നു ജനിച്ച് വീണത്. അതിനാല്‍ ജനിച്ച ഉടനെ കുഞ്ഞിനെ നിയോനേറ്റല്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റിയിരുന്നു. കുഞ്ഞ് ജനിക്കുമ്പോള്‍ താനും നിക്കും ഓപ്പറേഷന്‍ തിയേറ്ററില്‍ തന്നെ ഉണ്ടായിരുന്നു എന്നും തീരെ ചെറുതായിരുന്നു അവള്‍ എന്നും പ്രിയങ്ക പറഞ്ഞു. എന്‍ ഐ സി യുവില്‍ തന്റെ മകളെ പരിപാലിച്ച നഴ്‌സുമാര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്.

2

ദൈവത്തിന്റെ ജോലിയാണ് അവര്‍ ചെയ്യുന്നത് എന്നും ആ കുഞ്ഞ് ശരീരത്തെ അവര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നത് എങ്ങനെയാണ് എന്ന് തനിക്കറിയില്ല എന്നും പ്രിയങ്ക ചോപ്ര പറയുന്നു. ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ തനിക്ക് കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിയുമായിരുന്നില്ല എന്നും അതിനാലാണ് വാടകഗര്‍ഭധാരണം തെരഞ്ഞെടുത്തത് എന്നുമായിരുന്നു പ്രിയങ്ക ചോപ്ര പറഞ്ഞത്.

3

അത്തരമൊരു വഴി ഉണ്ടായിരുന്നു എന്നതില്‍ താന്‍ ഭാഗ്യവതിയാണ് എന്നും താരം കൂട്ടിച്ചേര്‍ത്തു. വാടക ഗര്‍ഭധാരണത്തിന് തയ്യാറായത് വളരെ നല്ല സ്ത്രീയായിരുന്നു എന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേര്‍ത്തു. ദയാലുവായ ആ സ്ത്രീ ആറ് മാസം തങ്ങളുടെ അമൂല്യമായ നിധിയെ എല്ലാ രീതിയിലും സംരക്ഷിച്ചു എന്നും പ്രിയങ്ക പറയുന്നു. അതേസമയം വാടകഗര്‍ഭധാരണം വഴി കുഞ്ഞിനെ സ്വീകരിച്ചതിലെ വിമര്‍ശനങ്ങളിലും പ്രിയങ്ക ചോപ്ര മറുപടി നല്‍കി.

4


ആളുകള്‍ ഇത്തരം കാര്യങ്ങള്‍ എന്നെ കുറിച്ച് സംസാരിക്കുന്നതില്‍ ഞാന്‍ ഒരു മറവ് വളര്‍ത്തിയെടുത്തു. അവര്‍ എന്റെ മകളെ കുറിച്ച് പറയുമ്പോള്‍ അത് എനിക്ക് വേദനാജനകമാണ്. അതിനാല്‍ അത്തരം ആളുകളില്‍ നിന്നും കമന്റുകളില്‍ നിന്നും ഞാന്‍ അവളെ അകറ്റി നിര്‍ത്തുകയായിരുന്നു. അവര്‍ അവളുടെ യഥാര്‍ത്ഥ സിരകള്‍ കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍ അവളുടെ ചെറിയ കൈകള്‍ മുറുകെ പിടിക്കുന്നത് എന്താണെന്ന് എനിക്കറിയാം, പ്രിയങ്ക വാചാലയായി.

5

എന്റെ മകളുമൊത്തുള്ള ജീവിതത്തിന്റെ ഈ ഏട് ഞാന്‍ ശരിക്കും സംരക്ഷിച്ചു. കാരണം ഇത് എന്റെ മാത്രം ജീവിതമല്ല. അവളുടേത് കൂടിയാണ് എന്നും പ്രിയങ്ക പറഞ്ഞു. കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും സ്വകാര്യമാക്കി വെക്കുന്ന പ്രിയങ്ക തങ്ങളുടെ കുഞ്ഞിന്റെ മുഖം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+