• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ശില്‍പ്പ ദീദി തെറ്റുകള്‍ തുറന്ന് പറയു,ഞെട്ടിച്ച് ഷെര്‍ലിന്‍ ചോപ്ര, രാജ് കുന്ദ്രയില്‍ നിന്ന് അകലുന്നു

Google Oneindia Malayalam News

മുംബൈ: പോണ്‍ വീഡിയോ കേസില്‍ നടി ശില്‍പ്പ ഷെട്ടിയോട് കൈകൂപ്പി അപേക്ഷയുമായി നടിയും മോഡലുമായ ഷെര്‍ലിന്‍ ചോപ്ര. ശില്‍പ്പ ഷെട്ടി ഭര്‍ത്താവ് രാജ് കുന്ദ്രയില്‍ നിന്ന് അകന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു വീഡിയോയുമായി ഷെര്‍ലിന്‍ ചോപ്ര എത്തിയത്.

അതേസമയം എല്ലാ തെറ്റുകളും ഏറ്റുപറയാനാണ് ഷെര്‍ലിന്‍ ആവശ്യപ്പെടുന്നത്. രാജ് കുന്ദ്രയുടെ മോഡലിംഗ് കമ്പനിയിലാണ് ഷെര്‍ലിന്‍ ചോപ്ര നേരത്തെ ഉണ്ടായിരുന്നത്. തന്നെ പോണ്‍ വീഡിയോ മേഖലയിലേക്ക് തെറ്റിദ്ധരിപ്പിച്ച് കൊണ്ടുവന്നത് രാജ് കുന്ദ്രയാണെന്ന് നേരത്തെ ഷെര്‍ലിന്‍ വെളിപ്പെടുത്തിയിരുന്നു.

1

കൈകൂപ്പി കൊണ്ടാണ് ഷെര്‍ലിന്‍ ചോപ്ര വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇരകളാവുന്ന സ്ത്രീകളോട് കുറച്ചെങ്കിലും കരുണ കാണിക്കാന്‍ ഞാന്‍ ശില്‍പ്പ ഷെട്ടിയോട് അഭ്യര്‍ത്ഥിക്കുകയാണ്. ഒരാളുടെ തെറ്റുകള്‍ അംഗീകരിക്കുന്നതില്‍ യാതൊരു അപകടവും ഇല്ലെന്നും ഷെര്‍ലിന്‍ പറഞ്ഞു. രണ്ട് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. അടുത്തിടെ ശില്‍പ്പ ഷെട്ടി ജഡ്ജായ റിയാലിറ്റി ഷോയില്‍ റാണി ലക്ഷ്മി ഭായിയെ പ്രശംസിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു ഷെര്‍ലിന്‍ ശില്‍പ്പയോട് അഭ്യര്‍ത്ഥനയുമായി എത്തിയത്.

2

രാജ് കുന്ദ്രയുടെ പോണ്‍ വീഡിയോ കേസിലെ ഇരകളോട് എന്തെങ്കിലും സഹതാപം ശില്‍പ്പയ്ക്കുണ്ടോ എന്ന് ഷെര്‍ലിന്‍ ചോദിക്കുന്നു. ജീവിതത്തിലെ വെല്ലുവിളികളെ നേരിടുന്ന ധീരയായ എല്ലാ സ്ത്രീകളെയും അഭിനന്ദിക്കുന്നു എന്ന് ശില്‍പ്പ പറയുന്നു. ഈ നിസ്സഹായരായ ഇരകളും അതില്‍ വരുമോ? അവരാണ് രാജ് കുന്ദ്രയ്‌ക്കെതിരെ ധീരമായി പോലീസ് സ്‌റ്റേഷനില്‍ പോയി മൊഴി നല്‍കിയത്. തന്നെ ശില്‍പ്പ ഷെട്ടിയുടെ ഫോളോവേഴ്‌സ് തന്നെ സോഷ്യല്‍ മീഡിയില്‍ അപമാനിച്ച് കൊണ്ടിരിക്കുകയാണ്. താനെന്ത് കാര്യം സോഷ്യല്‍ മീഡിയയില്‍ പറഞ്ഞാലും അതിനെയൊക്കെ മോശമായി ട്രോളുകയാണ് അവര്‍. എന്റെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പ് ചെയ്താണ് ഇവര്‍ പ്രചരിപ്പിക്കുന്നതെന്നും ഷെര്‍ലിന്‍ പറഞ്ഞു.

3

പക്ഷേ എനിക്ക് പറയാനുള്ള ഒറ്റകാര്യമാണ്. ഈ രാജ്യത്തുള്ള അന്വേഷണ ഏജന്‍സികളെല്ലാം ശില്‍പ്പ ഷെട്ടിയേക്കാള്‍ വിദ്യാഭ്യാസമുള്ളവരാണ്. നിങ്ങളുടെ ഫോളോവേഴ്‌സിനേക്കാള്‍ വിദ്യാഭ്യാസവും അവര്‍ക്കുണ്ട്. അവര്‍ക്ക് എങ്ങനെയാണ് വിവരങ്ങള്‍ ശേഖരിക്കേണ്ടതെന്ന് അറിയാം. കുറച്ച് ദിവസം മുമ്പ് വിശ്വാസത്തെ കുറിച്ച് നിങ്ങളുടെ ഒരു കുറിപ്പ് കണ്ടിരുന്നു. അതില്‍ എനിക്ക് സന്തോഷം തോന്നിരുന്നു. വിശ്വാസം എന്ന ഒരു ശക്തിയാണ്. അത് പ്രതീക്ഷ നഷ്ടപ്പെട്ട സമയത്ത് പോലും പ്രകാശം പരത്താന്‍ സഹായിക്കും. ഒരു സ്ത്രീയെന്ന നിലയില്‍ ഈ നിസ്സഹായരായ സ്ത്രീകളോട് കുറച്ച് ദയ കാണിക്കൂ. അവര്‍ ന്യായത്തിന് വേണ്ടി പോരാടുകയാണ്. ഈ രാജ്യത്തിന്റെ നിയമവ്യവസ്ഥതിയില്‍ അവര്‍ക്ക് വിശ്വാസമുണ്ടെന്നും ഷെര്‍ലിന്‍ ചോപ്ര പറഞ്ഞു.

4

അതേസമയം രാജ് കുന്ദ്രയില്‍ നിന്ന് അകന്ന് കഴിയാനൊരുങ്ങുകയാണ് ശില്‍പ്പ ഷെട്ടിയെന്ന് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ അടുത്ത സുഹൃത്തുക്കളാണ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളെ രാജ് കുന്ദ്രയില്‍ നിന്ന് മാറ്റി നിര്‍ത്താനാണ് ശില്‍പ്പ ഷെട്ടി തീരുമാനിച്ചിരിക്കുന്നത്. ശില്‍പ്പയും കുട്ടികള്‍ക്കൊപ്പം വീട് വിട്ടിരിക്കുകയാണ്. രാജ് കുന്ദ്രയുടെ കേസുകള്‍ ശില്‍പ്പയെയും കുടുംബത്തെയും ഞെട്ടിച്ചിരിക്കുകയാണ്. ഇത്രയും സ്വത്തുക്കള്‍, പ്രത്യേകിച്ച് രത്‌നകളും മറ്റ് ആഢംബര ഉല്‍പ്പന്നങ്ങളും ഇത്തരം കുത്സിത മാര്‍ഗത്തിലൂടെയാണ് വരുന്നതെന്ന് ശില്‍പ്പ ഷെട്ടി അറിഞ്ഞിരുന്നില്ലെന്ന് അവരുടെ സുഹൃത്ത് പറഞ്ഞു.

5

രാജ് കുന്ദ്ര മോശം രീതിയില്‍ ഉണ്ടാക്കിയ സ്വത്തില്‍ നിന്ന് മക്കള്‍ക്ക് ഒന്നും വേണ്ടെന്നും, അവരെ ആ സ്വത്തില്‍ നിന്ന് അകറ്റി നിര്‍ത്താനുമാണ് ശില്‍പ്പയുടെ തീരുമാനം. രാജ് കുന്ദ്രയുടെ ഒരു രൂപ പോലും തനിക്ക് വേണ്ടെന്ന് ശില്‍പ്പ ഷെട്ടിക്ക് പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിയാലിറ്റി ഷോയില്‍ ജഡ്ജായി വരുന്നതിലൂടെ നല്ലൊരു തുക ശില്‍പ്പ ഷെട്ടിക്ക് ലഭിക്കുന്നുണ്ട്. അതേസമയം ബോളിവുഡില്‍ കൂടുതല്‍ സജീവമാകാനാണ് ശില്‍പ്പയുടെ പ്ലാന്‍. ഹംഗാമ 2, നിക്കമ്മ എന്നീ ചിത്രങ്ങള്‍ ശേഷം അവര്‍ കൂടുതല്‍ ചിത്രങ്ങളുടെ ഭാഗമാകുമെന്നാണ് സൂചന.

cmsvideo
  'Don't deserve media trial'; Shilpa Shetty on Raj Kundra's arrest| Oneindia Malayalam
  6

  സുഹൃത്തായ അനുരാഗ് ബസുവും പ്രിയദര്‍ശനും അവര്‍ക്ക് കൂടുതല്‍ വേഷങ്ങള്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജീവിത നിലവാരം പഴയ രീതിയില്‍ തന്നെ കൊണ്ടുപോകാന്‍ ശില്‍പ്പയ്ക്ക് സാധിക്കും. ദീര്‍ഘകാലം രാജ് കുന്ദ്ര ജയിലിലായാലും ശില്‍പ്പയെ അത് ബാധിക്കില്ലെന്നാണ് ബോളിവുഡ് ഹംഗാമ റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ നടിയുടെ ഒരു പോസ്റ്റും വൈറലായിരുന്നു. ചില തെറ്റുകള്‍ വരുത്താതെ ജീവിതം രസകരമാക്കാന്‍ നമുക്ക് സാധിക്കില്ല. എന്നാല്‍ അതൊക്കെ അപകടം പിടിച്ചതോ മറ്റുള്ളവരെ വേദനിപ്പിക്കുന്നതോ ആയ തെറ്റുകള്‍ ആകില്ലെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. തെറ്റില്‍ നിന്ന് പലതും പഠിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും ശില്‍പ്പ പറഞ്ഞു.

  English summary
  actress sherlyn chopra against shilpa shetty, she says show some sympathy to victims
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X