30കാരി നടിക്ക് 60കാരന്‍ സംവിധായകന്‍ ഭര്‍ത്താവ്...!! ഉപദേശികള്‍ക്ക് നടിയുടെ മറുപടി...!!

  • By: Anamika
Subscribe to Oneindia Malayalam

ചെന്നൈ: ഇന്ത്യക്കാരുടെ വിവാഹ സങ്കല്‍പ്പങ്ങളെ ആകെ അട്ടിമറിച്ചുകൊണ്ടാണ് കഴിഞ്ഞ ദിവസം അറുപതുകാരനായ സംവിധായകന്‍ വേലു പ്രഭാകരന്‍ മുപ്പതുകാരിയായ നടി ഷേര്‍ളിയെ വിവാഹം ചെയ്തത്. ഇതോടെ സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരേയും പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു. വേലുപ്രഭാകര്‍ ഇവര്‍ക്കുള്ള മറുപടി പറഞ്ഞതിന് പിന്നാലെ നടിയും രംഗത്ത് വന്നിരിക്കുകയാണ്.

Read More: കാലുവാരിയ പളനിസ്വാമിയോട് ശശികലയുടെ പ്രതികാരം...!! പാര്‍ട്ടി പിളര്‍ക്കുന്നു..!! സര്‍ക്കാര്‍ വീഴും...!

Read More: കോടനാട് കൊലപാതകത്തിന്റെ ചുരുളഴിയുന്നു...!! എല്ലാം അറിയുന്ന ഒരേ ഒരാള്‍ പിടിയില്‍...!!!

15 വർഷം സുഹൃത്തുക്കൾ

15 വർഷം സുഹൃത്തുക്കൾ

കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി താനും വേലുപ്രഭാകരനും നല്ല സുഹൃത്തുക്കളായിരുന്നുവെന്ന് ഷേര്‍ലി പറയുന്നു. വേലു പ്രഭാകര്‍ സംവിധാനം ചെയ്ത വിവാദ ചിത്രമായ കാതല്‍ കഥൈയില്‍ ഷേര്‍ലി അഭിനയിച്ചിരുന്നു.

വേലു സത്യസന്ധൻ

വേലു സത്യസന്ധൻ

വളരെ സത്യസന്ധനായ വ്യക്തിയാണ് വേലുവെന്നും നടി പറയുന്നു. കൂടുതല്‍ അടുത്തപ്പോഴാണ് അദ്ദേഹത്തെ പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിച്ചത് എന്നും ഷേര്‍ളി പറയുന്നു. അത് കൊണ്ടാണ് വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്.

വിമർശിക്കുന്നവർക്ക് മറുപടി

വിമർശിക്കുന്നവർക്ക് മറുപടി

തന്റെയും ഭര്‍ത്താവിന്റെയും പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നവരോടുള്ള നടിയുടെ മറുപടി ഇതാണ്. സത്യസന്ധമായ ബന്ധങ്ങളില്‍ പ്രായം ഒരു തടസ്സമേ അല്ലെന്നാണ് ഷേര്‍ളി അഭിപ്രായപ്പെടുന്നത്.

രാജ്യം പുരോഗമിച്ചിട്ടില്ല

രാജ്യം പുരോഗമിച്ചിട്ടില്ല

തന്നെ ട്രോളുന്നവര്‍ക്ക് വേലു പ്രഭാകരനും കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു. തന്റെ പ്രായത്തില്‍ ഈ രാജ്യത്ത് പൊതുവേ ആരും വിവാഹം കഴിക്കാറില്ല. കാരണം നമ്മുടെ രാജ്യം അത്രയും പുരോഗമിച്ചിട്ടില്ല എന്നത് തന്നെ.

ഏകാന്ത ജീവിതത്തിലേക്ക്

ഏകാന്ത ജീവിതത്തിലേക്ക്

എല്ലാ മനുഷ്യനും ജീവിതത്തില്‍ ഒരു പങ്കാളി വേണം. തന്നെ നന്നായി മനസ്സിലാക്കുന്ന ഒരു വ്യക്തിയാണ് ഷേര്‍ളിയെന്ന് വേലു പ്രഭാകരന്‍ പറയുന്നു. ഭാര്യ പിരിഞ്ഞ ശേഷമുള്ള തന്റെ ഏകാന്ത ജീവിതത്തിലേക്കായിരുന്നു ഷേര്‍ളിയുടെ കടന്നുവരവെന്നും വേലു പ്രഭാകരന്‍ വ്യക്തമാക്കുന്നു.

English summary
Actress Shirley Das speaks about her marriage with Velu Prabhakaran
Please Wait while comments are loading...