ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്ന പ്രമുഖ നടിയുടെ മകളെ കാണാനില്ല!! പരാതിയുമായി മുന്‍ ഭര്‍ത്താവ്!!

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: തെന്നിന്ത്യന്‍ നടി വനിത വിജയ കുമാറിന്റെ മകളെ കാണാനില്ലെന്ന് പരാതി. മകളെ കാണാനില്ലെന്ന് കാട്ടി വനിതയുടെ മുന്‍ ഭര്‍ത്താവ് ആനന്ദ രാജാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

അവധിക്ക് വനിതയ്‌ക്കൊപ്പം ചെന്നൈയില്‍ പോയ മകള്‍ തിരിച്ചു വന്നില്ലെന്നാണ് ആനന്ദ രാജ് പറയുന്നത്. സംഭവത്തിനു പിന്നില്‍ വനിതയാണെന്നാണ് ആനന്ദ് രാജിന്റെ ആരോപണം. ഹിറ്റ്ലര്‍ ബ്രദേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തിന് സുപരിചിതയായ നടിയാണ് വനിത.

 പിന്നില്‍ വനിത തന്നെ

പിന്നില്‍ വനിത തന്നെ

വിവാഹ മോചനത്തിന് ശേഷം വനിത പുതിയ ഭര്‍ത്താവിനൊപ്പം ചെന്നൈയിലും ആനന്ദരാജ് മകള്‍ക്കൊപ്പം ഹൈദരാബാദിലുമാണ് കഴിഞ്ഞിരുന്നത്.മകളെ ആനന്ദ് രാജിനൊപ്പം നിര്‍ത്താന്‍ കോടതിയാണ് ഉത്തരവിട്ടിരുന്നത്. ഇടയ്ക്ക് വനിത മകളെ കാണാന്‍ ഹൈദരാബാദില്‍ എത്താറുണ്ട്. ഇത്തവണ എത്തിയപ്പോള്‍ അവധിയായതിനാല്‍ മകളെ വനിതയ്‌ക്കൊപ്പം വിട്ടിരുന്നു.

 മകള്‍ തിരിച്ചെത്തിയിട്ടില്ല

മകള്‍ തിരിച്ചെത്തിയിട്ടില്ല

വനിതയ്‌ക്കൊപ്പം പോയ മകള്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്നാണ് ആനന്ദ രാജിന്റെ പരാതി. ഹൈദരാബാദിലെ അല്‍വാല്‍ പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയത്. മകളെ വനിത വിട്ടു നല്‍കുന്നില്ലെന്നാണ് ആനന്ദ രാജ് പറയുന്നത്.

 വിവാഹവും വിവാഹ മോചനവും

വിവാഹവും വിവാഹ മോചനവും

പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നടി വനിത വിജയകുമാര്‍ ബിസിനസുകാരനായ ആനന്ദ് രാജിനെ വിവാഹം കഴിച്ചത്. 2012ല്‍ ഇരുവരും വിവാഹ മോചിതരായി. എട്ട് വയസുകാരി ജൈനിതയാണ് ഇവരുടെ മകള്‍. വനിതയുടെ രണ്ടാം ഭര്‍ത്താവാണ് ആനന്ദ് രാജ്.

 തെന്നിന്ത്യയിലെ പ്രമുഖ നടി

തെന്നിന്ത്യയിലെ പ്രമുഖ നടി

തെന്നിന്ത്യയിലെ പ്രമുഖ നടിയാണ് വനിത വിജയകുമാര്‍. തമിഴ്, മലയാളം, തെലുങ്ക് ഭാഷകളില്‍ വനിത അഭിനയിച്ചിട്ടുണ്ട്. തമിഴ് താരങ്ങളായ വിജയ കുമാര്‍, മഞ്ജുള എന്നിവുടെ മകളാണ് വനിത. രാജ്കിരണ്‍ നായകനായ മാണിക്യമാണ് വനിതയുടെ ആദ്യ ചിത്രം. ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കും സുപരിചിതയാണ് വനിത.

 ഇപ്പോള്‍ മൂന്നാം ഭര്‍ത്താവിനൊപ്പം

ഇപ്പോള്‍ മൂന്നാം ഭര്‍ത്താവിനൊപ്പം

മൂന്ന് തവണ വനിത വിവാഹം കഴിച്ചിരുന്നു. 2000ല്‍ ആയിരുന്നു ആദ്യ വിവാഹം. ആകാശ് ആയിരുന്നു ആദ്യ ഭര്‍ത്താവ്. 2005ല്‍ ആദ്യ ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുകയായിരുന്നു. ആദ്യ വിവാഹത്തില്‍ വിജയ് ശ്രീഹരി, ജോവിക എന്നീ മക്കളുണ്ട്. ഇതിനു പിന്നാലെ 2007ലാണ് ബിസിനസുകാരനായ ആനന്ദ് രാജിനെ വിവാഹം കഴിച്ചത്. ഇതിലെ മകളാണ് ജൈനിത. 2014ലാണ് മൂന്നാം വിവാഹം. ഡാന്‍സ്മാസ്റ്റര്‍ റോബര്‍ട്ടിനെ മൂന്നാമത് വിവാഹം കഴിച്ചത്.

 നിരവധി വിവാദം

നിരവധി വിവാദം

ഇതാദ്യമായിട്ടല്ല വനിത വിവാദത്തില്‍പ്പെടുന്നത്. ആദ്യ വിവാഹത്തിലെ മകനെ ചൊല്ലി പിതാവ് വിജയകുമാറുമായി വിമാനത്താവളത്തില്‍ വച്ച് അസഭ്യ വര്‍ഷം കൈയ്യാങ്കളിയും നടത്തിയതുമായി ബന്ധപ്പെട്ട് വനിത നേരത്തെ വിവാദത്തിലായിരുന്നു. കൂടാതെ തന്റെ വീട്ടില്‍ നടക്കുന്നത് പുറത്തു പറയാന്‍ കൊള്ളാത്ത കാര്യങ്ങളാണെന്ന് പറഞ്ഞ് വനിത രംഗത്തെത്തിയതും മറ്റൊരു വിവാദമായിരുന്നു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യ സന്ദര്‍ശിക്കൂ

മഞ്ജു വാര്യരും സംഘവും ഭാഗ്യലക്ഷ്മിയെ തഴഞ്ഞു; എല്ലാവരും ചോദിക്കുമ്പോള്‍ സങ്കടം, കാരണം?കൂടുതല്‍ വായിക്കാന്‍

കേരളത്തില്‍ ഉള്ളി വില 100 ന് മുകളില്‍!! ഉത്തരേന്ത്യന്‍ ഉള്ളി കര്‍ഷകര്‍ കൃഷി അവസാനിപ്പിക്കുന്നു!!കൂടുതല്‍ വായിക്കാന്‍

താരകുടുംബത്തിലെ ഇളം തലമുറക്കാരന് സൂപ്പര്‍ സ്റ്റാര്‍ പദവിയില്‍ കണ്ണില്ല, താരപദവിയെ പേടിയാണ്, കാരണം ?കൂടുതല്‍ വായിക്കാന്‍

English summary
actress vanitha vijayakumar's child is missing ex husband gave complaint
Please Wait while comments are loading...